കൊളസ്ട്രോൾ കൂടി വരുന്നണ്ടോ?എങ്കിൽ ലക്ഷണങ്ങൾ ഒന്നു നോക്കൂ…..
ഇന്ന് മിക്കവരിലും കണ്ടുവരുന്ന രോഗമാണ് കൊളസ്ട്രോള്‍. ജീവിതരീതിയില്‍ ഉണ്ടായ മാറ്റങ്ങളാണ് കൊളസ്ട്രോളും ഹൃദ്രോഗവും മിക്കവരിലും കണ്ടുതുടങ്ങിയത്തിന്റെ പ്രധാന കാരണം. രക്തത്തിലും ശരീരകലകളിലും മെഴുക് പോലെ കാണപ്പെടുന്ന പദാര്‍ഥമാണ് കൊളസ്ട്രോള്‍. ശരീരഭാരത്തിന്റെ ഏകദേശം പകുതിയോളം വരുന്ന കൊളസ്ട്രോള്‍ ശരീരത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നു.
ശരീരത്തിന് ആവശ്യമായ ഒരു ഘടകമാണ് കൊളസ്ട്രോള്‍. എന്നാല്‍ തിരക്കേറിയ ജീവിതവും, ജീവിത ശൈലി മാറുകയും ചെയ്യുമ്പോൾ പലരുടെയും ജീവിതത്തില്‍ കൊളസ്ട്രോള്‍ ഒരു വില്ലനായി മാറിക്കൊണ്ടിരിക്കുകയാണ്.
രക്തത്തില്‍ ലയിച്ച് ചേരാത്ത കൊളസ്ട്രോള്‍ പ്രോട്ടീനുമായി കൂടിച്ചേര്‍ന്നു ലിപോ പ്രോട്ടീന്‍ കണികയായി രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. ശരീരത്തിന് വേണ്ട അളവിന് മാത്രം കൊളസ്ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് വളരെ ആവശ്യമാണ്.
രണ്ട് തരത്തിലാണ് കൊളസ്ട്രോള്‍. ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്ലും പിന്നെ എച്ച്ഡിഎല്‍ കൊളസ്ട്രോളും. എല്‍ഡിഎല്‍ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. ചീത്ത കൊളസ്ട്രോള്‍ കൂടുമ്പോൾ ശരീരം പല ലക്ഷണങ്ങളും കാണിക്കും. ഇത്തരം ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ ഹൃദയാഘാതം പോലുള്ള ഗുരുതരമായ അസുഖങ്ങളെ നേരിടേണ്ടി വന്നേക്കാം.
കൊളസ്ട്രോള്‍ ഉയരുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
1. നെഞ്ചുവേദന
ഇടയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയാണെങ്കില്‍ അത് അവഗണിക്കരുത്. ഇത് ഉയര്‍ന്ന കൊളസ്ട്രോളിന്റെ ലക്ഷണമാകാം.
2. അമിതമായ ക്ഷീണം
ജോലിഭാരവും സമ്മര്‍ദ്ദവും ഒക്കെ വരുമ്പോൾ നമ്മുടെ ശരീരത്തിന് ക്ഷീണം അനുഭവപ്പെടാറുണ്ട്. അത് സ്വാഭാവികമാണ്. എന്നാല്‍ ഇതൊന്നും തന്നെ ഇല്ലാത്തപ്പോഴും ശരീരത്തിന് ക്ഷീണം അനുഭവപ്പെടാറുണ്ടെങ്കില്‍ ഈ ലക്ഷണത്തെ നിസ്സാരമായി കാണരുത്. ഈ പ്രശ്നം തുടരുകയാണെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അനിവാര്യമാണ്.
3.കഴുത്ത് വേദന
നമ്മളില്‍ പലരും ഇന്ന് ഒമ്പത് മുതല്‍ 12 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നവരാണ്. സാധാരണയായി ഇത്രയും സമയം ഇരുന്ന് ജോലി ചെയ്യുമ്പോൾ തന്നെ കഴുത്ത് വേദന ഉണ്ടാകും. എന്നാല്‍ ഈ വേദന തുടരുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
4. മരവിപ്പ്
പലപ്പോഴും ഇരിക്കുമ്പോൾ നിങ്ങളുടെ കൈകള്‍ക്കും കാലുകളിലും മരവിപ്പ് തോന്നാറുണ്ടോ? അതിനെ നിസ്സാരമായി കാണേണ്ട. അങ്ങനെ നിസാരമായി കണ്ടാല്‍ ഇത് പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാക്കും. അത്തരമൊരു സാഹചര്യത്തില്‍ ഈ പ്രശ്നം രൂക്ഷമാകുന്നതിന് മുൻപ്ഡോക്ടറെ കാണുക.
5.വായ്നാറ്റം
കൂടിയ കൊളസ്ട്രോളുള്ളവര്‍ക്കു വരുന്ന ഒരു പ്രശ്നമാണ് വായ്നാറ്റം. ഹാലിറ്റോസിസ് എന്നാണ് കാരണമുണ്ടാകുന്ന ഈ അവസ്ഥയ്ക്കു പറയുന്നത്. ഇതിനു കാരണം ലിവറിലുണ്ടാകുന്ന ഒരു ഘടകമാണ്. കൊളസ്ട്രോള്‍ അധികമാകുമ്പോൾ വേണ്ട വിധത്തില്‍ ദഹിപ്പിയ്ക്കാന്‍ കരളിന് കഴിയില്ല. ഇത് വായില്‍ ഉമിനീരു കുറയാനും വായ്നാറ്റത്തിനുമെല്ലാം കാരണമാകുന്നു.
6 .കൊളസ്ട്രോള്‍ അധികമാകുമ്പോൾ രക്തപ്രവാഹം തടസപ്പെടും. ഇത് തലചുറ്റല്‍, തലവേദന തുടങ്ങിയ പല പ്രശ്നങ്ങളുമുണ്ടാക്കും.
7.ചര്‍മപ്രശ്നങ്ങള്‍ കൊളസ്ട്രോള്‍ തോത് കൂടുന്നതിന്റെ മറ്റൊരു പ്രധാന ലക്ഷണമാണെന്നു പറയാം. ചര്‍മത്തില്‍ ചൊറിച്ചിലും ചുവന്ന തടിപ്പുകളും പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.
8.ചര്‍മപ്രശ്നങ്ങള്‍ കൊളസ്ട്രോള്‍ തോത് കൂടുന്നതിന്റെ മറ്റൊരു പ്രധാന ലക്ഷണമാണെന്നു പറയാം. ചര്‍മത്തില്‍ ചൊറിച്ചിലും ചുവന്ന തടിപ്പുകളും പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.
9.കൊളസ്ട്രോള്‍ കൂടുമ്പോഴും തളര്‍ച്ചയും ക്ഷീണവുമുണ്ടാകാം. ശരീരത്തിലെ രക്തപ്രവാഹം തടസപ്പെടുന്നതിനൊപ്പം ഓക്സിജന്‍ പ്രവാഹവും തടസപ്പെടുന്നതാണ് കാരണം.