പാമ്പ് കടിയേറ്റാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ നിങ്ങൾക്കറിയാമോ

മനുഷ്യരെ ഒട്ടാകെ പേടിപ്പെടുത്തുന്ന ഒരു വിഷജന്തു ആണ് പാമ്പ്. പാമ്പിനെ ഭയം ഇല്ലാത്തവർ തീരെ ചുരുക്കം ആയിരിക്കും. പാമ്പിന്റെ വിഷം മരണത്തിനു വരെ കാരണമായേകാം. അതിനാൽ പാമ്പിനെ കണ്ടാൽ പ്രണാരക്ഷാർത്ഥം ഓടുന്നവരാണ് നമ്മളിൽ പലരും.എല്ലാ പാമ്പുകളും വിഷം ഉള്ളവർ അല്ല. എങ്കിലും പാമ്പേന്ന് കേട്ടാലേ നമ്മൾ ഭയപ്പെടുന്നു. ശത്രുക്കൾക്കെതിരെ ഗതികെട്ടാൽ മാത്രമാണ് പാമ്പുകൾ വിഷം പ്രയോഗിക്കുന്നത്.

പാമ്പ് കടിച്ചാൽ ചെയ്യാൻ പാടില്ലാത്ത ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഓടാൻ പാടില്ല എന്നുള്ളത്. പാമ്പ് കടിച്ച ഭയത്താൽ നാം ഓടി രക്ഷപെടാൻ നോക്കുന്നു. എന്നാൽ ഇങ്ങനെ ചെയ്താൽ വിഷം ശരീരം മുഴുവൻ വ്യാപിക്കാൻ സാധ്യത ഉണ്ട്. പാമ്പുകടി ഏറ്റ ആൾ ഓടാനോ നടക്കാനോ പാടില്ല.പാമ്പുകടി ഏറ്റ മുറിവിന് മുകളിലായി ചരടോ കയറോ ഉപയോഗിച്ച് നാം വലിച്ചു കെട്ടാറുണ്ട്. വിഷം രക്തത്തോടൊപ്പം ശരീരത്തിൽ മുഴുവൻ വ്യാപിക്കാതെ ഇരിക്കാനായാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യം ആണിത്.ഇങ്ങനെ ചെയ്യുമ്പോൾ രക്തയോട്ടം പൂർണമായും നിലയ്ക്കുന്നു. പ്രധാനമായും മനസിലാക്കേണ്ട ഒരു കാര്യം രക്ത കുഴലിലൂടെ അല്ല ത്വക്കിന് താഴെ ഉള്ള ലിംഫ് ഗ്രന്ഥിയിലൂടെ ആണ് രക്തം ശരീരത്തിൽ വ്യാപിക്കുന്നത്.

മുറിവിന് മുകളിൽ വെച്ച് മുറുകെ കെട്ടുന്നത് മൂലം താഴേയ്ക്ക് രക്തയോട്ടം നിലയ്ക്കുകയും പിന്നീട് അത് മറ്റ് ഗുരുതരഅവസ്ഥയിലേക്ക് മാറുകയും ചെയ്യും. ശരിയായ രക്തയോട്ടം ഇല്ലെങ്കിൽ ആ ഭാഗം മുറിച്ചു കളയണ്ട അവസ്ഥ വരെ എത്തിയേക്കാം.അത് കൊണ്ട് തന്നെ പാമ്പിന്റെ കടിയേറ്റ മുറിവിനു മുകളിലായി തുണി ഉപയോഗിച്ച് ചെറിയ രീതിയിൽ (ഒരു വിരൽ കടക്കാവുന്ന അത്ര മുറുക്കത്തിൽ) മാത്രം കെട്ടുക. രക്തകുഴലിലൂടെ അല്ല ലിംഫ് ഗ്രന്ഥിയിലുടെ ആണ് വിഷം ശരീരത്തിൽ വ്യാപിക്കുക എന്ന് മറക്കാതിരിക്കുക.

നാട്ടു വൈദ്യവും വീട്ടുവൈദ്യവും പരീക്ഷിക്കാതെ രോഗിയ്ക്ക് ആന്റി വെനം ലഭ്യമാക്കുകയാണ് വേണ്ടത്. മറ്റു പരീക്ഷണങ്ങൾ നമ്മുടെ വിലപ്പെട്ട സമയത്തെ നഷ്ടപ്പെടുത്തുന്നു.ഇത് ചിലപ്പോൾ രോഗിയുടെ ജീവൻ തന്നെ അപഹരിച്ചേക്കാം.കടിയേറ്റ മുറിവിനു മുകളിൽ ചുണ്ണാമ്പു തേയ്ക്കുക ,ആ മുറിവിനു മുകളിൽ മറ്റൊരു മുറിവുണ്ടാക്കുക തുടങ്ങിയ പ്രവർത്തികൾ തികച്ചും മണ്ടത്തരമാണ്.ഇത് കടിയേറ്റ മുറിവിന് ഇൻഫെക്ഷൻ ഉണ്ടാക്കാൻ മാത്രമേ സഹായിക്കുന്നുള്ളു.

മുറിവിൽ നിന്ന് രക്തം കടിച്ചു തുപ്പിക്കളയാൻ ശ്രമിക്കരുത് കാരണം ഇങ്ങനെ ചെയ്യ്താൽ ചെയ്യുന്ന ആൾക്കും വിഷബാധയേൽക്കാൻ സാധ്യത കൂടുതലാണ് രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക. രോഗലക്ഷണങ്ങളും ബുദ്ധിമുട്ടുകളും കൃത്യമായി ഡോക്ടറോട് പങ്കുവെക്കുക.തെറ്റായ ചികിത്സ രോഗിയുടെ ജീവന് തന്നെ ഭീക്ഷണി ആണെന് മറക്കാതിരിക്കുക. കടിച്ച പാമ്പിനെ കണ്ടെത്താനോ പൊടികൈകൾ ചെയ്യാനോ സമയം കളയാതെ രോഗിയെ എത്രയുംപെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചു മികച്ച ചികിത്സ ഉറപ്പാക്കുക.

Leave a Comment

Your email address will not be published.