രഞ്ജിനി ഹരിദാസിന്റെ കുടുംബത്തിലെ പുതിയ അതിഥി ആരെന്ന് അറിയാമോ…

രഞ്ജിനി ഹരിദാസിന്റെ കുടുംബത്തിലെ പുതിയ അതിഥി ആരെന്ന് അറിയാമോ…

 

കേരളത്തിൽ നിന്നുള്ള ഒരു ടെലിവിഷൻ അവതാരകയാണ് രഞ്ജിനി ഹരിദാസ്….2000 ലെ മിസ് കേരള ആയിരുന്നു ഇവർ. ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലെ അവതാരക ആയിരുന്നു രഞ്ജിനി.. ആ ഷോ തന്നെയാണ് താരത്തെ പ്രശസ്ത ആക്കിയതും …ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി ആയിരുന്നു രഞ്ജിനി.

ചൈനാടൗൺ എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തോടെയാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വന്നത്. 2013 ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പോലീസ്‌ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായി അരങ്ങേറി

 

രഞ്ജിനി ഹരിദാസിന്റെ ചടുലമായ സംസാരം തന്നെയാണ് മറ്റ് അവതാരകരിൽ നിന്നും രഞ്ജിനിയെ മാറ്റിനിർത്തുന്നത്.. ഇപ്പോൾ അവതാരകരുടെ എല്ലാം റോൾ മോഡൽ രഞ്ജിനി ഹരിദാസ് എന്ന വ്യക്തി തന്നെയാണ്.. രഞ്ജിനി ഹരിദാസ് അവതാരികയായി എത്തിയതിന് ശേഷമാണ് അവതാരകരിൽ ഒരു സ്പെഷ്യാലിറ്റി തന്നെ ആരാധകർക്ക് ഫീൽ ചെയ്തു തുടങ്ങിയത്..

 

ഇപ്പോൾ അവതാരികയായ രഞ്ജിനി ഹരിദാസിന്റെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി എത്തുന്നതാണ് വാർത്തയായിരിക്കുന്നത്.. രഞ്ജിനിക്ക് ഒരു സഹോദരനും അമ്മയും അമ്മൂമ്മയും ആണ് ഉള്ളത്.. തന്റെ സഹോദരനായ ശ്രീപ്രിയൻ വിവാഹിതനാകാൻ പോവുകയാണ് എന്ന വാർത്ത ഇതിനോടകം തന്നെ രഞ്ജിനി ആരാധകരുമായി ഷെയർ ചെയ്തിരുന്നു.. അമ്മ സുജാതയും രഞ്ജിനിയുടെ ബോയ്ഫ്രണ്ട് ശരത് പുളിമൂടും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ലളിതമായ ചടങ്ങുകളോടെ വിവാഹം നടന്നത്.

 

നാത്തൂന്‍ എത്തുന്ന വിവരം കുറച്ചു ദിവസം മുന്‍പ് രഞ്ജിനി പങ്കുവച്ചിരുന്നു.ബ്രീസ് എന്നാണ് രഞ്ജിനി തന്റെ നാത്തൂനെ പരിചയപ്പടുത്തിയത്. ബ്രീസ് ജോര്‍ജ് കൊറിയോഗ്രാഫറാണ് എന്ന് ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്നും മനസിലാക്കാം. കാരണവരുടെ സ്ഥാനത്തുള്ള ചേച്ചിയുടെ കാല്‍തൊട്ടു വാങ്ങിയാണ് ശ്രീപ്രിയന്‍ ബ്രീസിന് താലി കെട്ടിയത്.

വിവാഹത്തിന് രഞ്ജിനിയുടെ അടുത്ത സുഹൃത്തായ ഗായിക രഞ്ജിനി ജോസും മറ്റു കൂട്ടുകാരികളും എത്തിയിരുന്നു. വിവാഹത്തിലെ നല്ല മുഹൂര്‍ത്തങ്ങള്‍ രഞ്ജിനി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കല്യാണത്തിനു മുന്‍പ് രഞ്ജിനിയും ശരത്തും സുഹൃത്തുക്കളും ചേര്‍ന്നുള്ള ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *