ആഗതനിലെ ദിലീപിന്റെ നായിക ചാർമിയെ ഓർമ്മയുണ്ടോ….. താരത്തിന്റെ പുത്തൻ വിശേഷം എന്താണെന്ന് നോക്കാം

ഒരുകാലത്ത് മലയാള സിനിമയിലും തെന്നിന്ത്യൻ സിനിമയിലും തിരക്കേറിയ ഒരു താരം ആയിരുന്നു ചാർമി. അതുകൊണ്ട് തന്നെ ഇന്ത്യ ഒട്ടാകെ ഒരുപാട് ആരാധകരെ നേടിയെടുക്കാനും ചാർമിക്ക് സാധിച്ചു.ആഗതൻ എന്ന ദിലീപ് ചിത്രത്തിൽ താരത്തിന്റെ അഭിനയം എങ്ങും നല്ല അഭിപ്രായം ആയിരുന്നു നേടിയത്. അതിനുശേഷം സൂപ്പർ സ്റ്റാർ മമ്മുട്ടിയുടെ താപ്പാന എന്ന ചിത്രത്തിലും താരം അഭിനയിച്ചു.

പക്ഷെ മലയാളത്തിൽ തരത്തിന് വേണ്ടത്ര അവസരങ്ങൾ കിട്ടിയില്ല എന്നതാണ് സത്യം .കുടുതലും തമിഴ്, തെലുഗു, കന്നഡ, ഹിന്ദി സിനിമയിലാണ് താരം അഭിനയിക്കുന്നത്. താരത്തിന്റെ പതിമൂന്നാം വയസിലാണ് താരം അഭിനയ ജീവിതത്തിലേക്ക് അരങ്ങേറിയത്. അന്നുമുതൽ ഇന്നുവരെ താരം തന്റെ സ്വന്തം കാലിലാണ് ജീവിക്കുന്നത് എന്ന് ഒരു ഇന്റർവ്യൂയിൽ താരം വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഇടക്ക് താരത്തിന്റെ അവസരങ്ങൾ കുറഞ്ഞപ്പോൾ ആണ് താരം ഐറ്റം ഡാൻസുകളിലേക്ക് തിരിയുന്നത്. അതിലുടെ താരത്തിന്റെ ആരാധകരുടെ മനസിൽ കയറാനും താരത്തിന് സാധിച്ചു. അതിന് ശേഷം ഗ്ലാമർ വേഷങ്ങളിൽ കൂടി വീണ്ടും ആരാധകരെ ഞെട്ടിക്കാൻ താരത്തിന് സാധിച്ചു.

ഇപ്പോഴും മലയാള സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടെന്നും നല്ല വേഷം കിട്ടിയാൽ തീർച്ചയായും അഭിനയിക്കും എന്നും താരം വെളിപ്പെടുത്തി. ഇപ്പോൾ ചാർമി നിർമാതാവായി അരങ്ങേറാൻ പോവുകയാണ്. അതിന്റെ നടപടികൾ എല്ലാം അവസാനിച്ചു. ഇനിമുതൽ ചാർമി സിനിമ ലോകത്ത് ഒരു നിർമാതാവിന്റെ വേഷത്തിലും ഉണ്ടാവും. സോഷ്യൽ മീഡിയയിൽ പ്ലേറ്റ് ഫോമിൽ സജീവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വിശേഷങ്ങളും പെട്ടെന്ന് സോഷ്യൽ മീഡിയയിൽ തരംഗം ആവാറുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *