ഇന്ത്യ സ്വാതന്ത്ര്യം നേടിയെന്ന ലോകത്തെ അറിയിച്ച നടൻ ആരാണെന്ന് അറിയാമോ..!!

ഇന്ത്യ സ്വാതന്ത്ര്യം നേടിയെന്ന ലോകത്തെ അറിയിച്ച നടൻ ആരാണെന്ന് അറിയാമോ..!!

 

 

മലയാള സിനിമ കാണുന്നവര്‍ എളുപ്പം മറക്കാത്ത പേരാണ് ചിത്രം എന്ന സിനിമ, അതിലെ നായിക കല്യാണിയുടെ അച്ഛന്‍ രാമചന്ദ്രമേനോനെയും. ഈ വേഷം അനശ്വരം ആക്കിയത് പൂര്‍ണം വിശ്വനാഥന്‍ എന്ന തമിഴ് നടനെയും

.

1962-ൽ രാഗദീപം എന്ന ചിത്രത്തിലൂടെയാണ് പൂർണ്ണം വിശ്വനാഥൻ മലയാള സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്. 1988-ൽ ഇറങ്ങിയ മോഹൻലാൽ-പ്രിയദർശൻ സിനിമയായ ചിത്രത്തിലെ അഭിനയമാണ് പൂർണ്ണം വിശ്വനാഥനെ മലയാളികൾക്ക് പ്രിയങ്കരനാക്കിയത്. തുടർന്ന് നാലു മലയാളസിനിമകളിൽക്കൂടി അദ്ദേഹം അഭിനയിച്ചു. ഏക് ദുജെ കേലിയെ എന്ന ബ്ലോക്ക് ബസ്റ്റർ ഹിന്ദി സിനിമയിൽ ഒരു സുപ്രധാനവേഷം ചെയ്ത് ബോളീവുഡിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു.

ഇപ്പോഴിതാ പൂർണം വിശ്വനാഥനെ കുറിച്ചുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടുന്നത്.

 

ഇന്ത്യയിൽ മറ്റാർക്കും ലഭിക്കാത്തൊരു ഭാഗ്യം ലഭിച്ച മനുഷ്യനാണ് പൂർണം വിശ്വനാഥൻ . കാരണം ഇന്ത്യ സ്വാതന്ത്ര്യം നേടിയ വാർത്ത ലോകത്തെ ആദ്യമായി അറിയിച്ചത് പൂർണം വിശ്വനാഥനായിരുന്നു. ഓൾ ഇന്ത്യ റേഡിയോയിൽ ന്യൂസ് റീഡറായി ഏറെ നാൾ ജോലി ചെയ്തിട്ടുണ്ട് അദ്ദേഹം. 1945 മുതൽ അദ്ദേഹം ആകാശവാണിയിൽ വാർത്താ വായനക്കാരനായിരുന്നു.

1947ൽ ആഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടിയതിനു ശേഷമുള്ള ആദ്യത്തെ ന്യൂസ് ബുള്ളറ്റിൻ വായിച്ചത് പൂർണം വിശ്വനാഥനായിരുന്നു. ഈ വാര്‍ത്തയിലൂടെ ഭാരതീയരെ അറിയിച്ചത് താനാണെന്ന് വിശ്വനാഥന് എന്നും അഭിമാനമായിരുന്നു

. ഓഗസ്റ്റ് 14-ന് രാത്രി ഡ്യൂട്ടി ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ എന്റെ പേര് ഷെഡ്യൂൾ ചെയ്തു. കിഴക്കൻ ഏഷ്യൻ ശ്രോതാക്കൾക്കായി രാവിലെ 5.30 നാണ് ന്യൂസ് ബുള്ളറ്റിൻ സംപ്രേക്ഷണം ആരംഭിച്ചത്, ഞാനായിരുന്നു ആദ്യ ബുള്ളറ്റിൻ വായിച്ചത്. അതെന്റെ വലിയ ഭാഗ്യമായിരുന്നു. India is a free country (ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്) എന്നതായിരുന്നു എന്റെ ആദ്യ വാചകം. വാർത്താ ബുള്ളറ്റിൻ പൂർത്തിയാക്കുന്നത് വരെ ഞാൻ എന്റെ വികാരങ്ങൾ നിയന്ത്രിച്ചു. പിന്നീട് ഞാൻ സന്തോഷം കൊണ്ട് കരഞ്ഞു. ഞാൻ കരഞ്ഞത് രണ്ട് കാരണങ്ങളാലാണ്. ഒന്ന്, എന്റെ ഇന്ത്യ സ്വതന്ത്രമായിരുന്നു; രണ്ടാമത്, ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന വാർത്താ ബുള്ളറ്റിൻ വായിക്കാൻ എന്നെ തിരഞ്ഞെടുത്തിരിക്കുന്നു!” ആ അനുഭവത്തെ കുറിച്ച് പിൽക്കാലത്ത് പൂർണം വിശ്വനാഥൻ പറഞ്ഞതിങ്ങനെ.

 

1921- നവംബർ 15-ന് തമിഴ്നാട്ടിൽ ജനിച്ചു.

വിദ്യാഭ്യാസത്തിനു ശേഷം തന്റെ പതിനെട്ടം വയസ്സിൽതന്നെ വിശ്വനാഥൻ നാടക രംഗത്തെത്തി. പിന്നീട് ഡൽഹിയിലേയ്ക്ക് താമസം മാറ്റിയ അദ്ദേഹം അവിടെ പ്രമുഖ നിരൂപകനായ സുബ്ബുഡുവിനോടൊപ്പം സൗത്തിന്ത്യൻ ഗ്രൂപ്പിൽ അംഗമായി പ്രവർത്തിച്ചു.

നാടകാഭിനയത്തോടൊപ്പം നിരവധി തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചു. വരുഷം16, കേളടി കണ്‍‌മണി, ആശൈ, മഹാനദി, വരുമയിന്‍ നിറം ശിവപ്പ്, ശിവ എന്നിവയിലെ അദ്ദേഹത്തിന്‍റെ അഭിനയം മികച്ചതാണ്. കോമഡി റോളുകളിലും അദ്ദേഹം തിളങ്ങി. മികച്ച സ്വഭാവ നടന്‍ എന്ന് പേരെടുത്ത അദ്ദേഹം ചിത്രം, ആര്യന്‍, പിന്‍ഗാമി എന്നീ മൂന്നു മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഏതാണ്ട് അൻപതോളം തമിഴ് സിനിമകളിൽ പൂർണ്ണം വിശ്വനാഥൻ അഭിനയിച്ചിട്ടുണ്ട്.

നൂറു ചിത്രങ്ങളുടെ പ്രശസ്തി ആണ് ചിത്രം എന്ന ഒരൊറ്റ ചിത്രം അദ്ദേഹത്തിന് നല്‍കിയത്. അന്തരിച്ച നടന്‍ നരേന്ദ്ര പ്രസാദ്‌ ആണ് ചിത്രത്തിലെ അദേഹത്തിന്റെ ശബ്ദം നൽകിയത്..

ഇതിനിടയില്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ചെന്നൈ ഓഫീസില്‍ അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. പിന്നീട് തിട്ടം എന്ന പ്രസിദ്ധീകരണത്തിന്‍റെ എഡിറ്ററായും യോജന മാസികയുടെ സീനിയര്‍ കറസ്പോണ്ടന്‍റായും അദ്ദേഹം പ്രവര്‍ത്തിച്ചു.

Leave a Comment

Your email address will not be published.