ഇതുകൊണ്ടൊന്നും തോല്പിക്കാനാകില്ല ഈ ആഴ്ചയിലെ ലൈഫ് ഡോക്ടർ കാണാൻ മറക്കരുത്

ജീവിതത്തിൽ ഏതു പ്രതിസന്ധിവന്നാലും ഇതുകൊണ്ടൊന്നും തോല്പിക്കാനാകില്ല എന്ന് നമ്മള്‍ക്ക് കൃത്യമായി മനസിലാക്കിത്തരുകയും രാജ്യത്തിൻ്റെ വളർച്ച നമ്മുടെ ഉത്തരവാദിത്വമാണ് എന്ന് ചിന്തിക്കുന്ന ഒരു വിദ്വാനും ജീവിതത്തിൽ സമയം വെറുതെ കളയാനില്ല എന്നും മനസ്സിലാക്കിത്തരുന്ന ഈ ആഴ്ചയിലെ ലൈഫ് ഡോക്ടർ എപ്പിസോഡ് മറക്കാതെ കാണുക മറ്റുള്ളവരെ കാണിപ്പിക്കുക

എത്രമേൽ പരിശ്രമിച്ചാലും തിരിച്ച് കിട്ടാത്തതായി ഒന്നു മാത്രമാണ്; അതാണ് സമയം. മൂല്യമറിയാതെ പാഴാക്കികളഞ്ഞ സമയത്തെ ഫലപ്രദമായി വിനിയോഗിച്ചിരുന്നെങ്കിൽ നമുക്കെത്രമേൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുമായിരുന്നുവെന്ന് വെറുതെയൊന്ന് ചിന്തിച്ച് നോക്കൂ; അപ്പോഴറിയാം സമയത്തിൻ്റെ മഹത്വവും പ്രാധാന്യവും.പിന്നിട്ട കാലത്തെ ഒരിക്കലും തിരിച്ചു കിട്ടില്ല. വരാനിരിക്കുന്നതാകട്ടെ അഞ്ജാതവും. നമുക്കറിയാവുന്നത്, നമ്മുടെ നിയന്ത്രണങ്ങളിൽ ഒതുങ്ങുന്നത്, ഈയൊരു നിമിഷമാണ്.

ഏതൊരു ശുഭകാര്യത്തിനും യോജിച്ചത് ഈ നിമിഷം തന്നെയാണെന്ന ബോധ്യം ഉള്ളിലുറച്ചാൽ ഒന്നും പിന്നത്തേക്ക് മാറ്റി വയ്ക്കേണ്ടി വരില്ല തന്നെ..! ഒന്നിനും സമയം തികയുന്നില്ലെന്നാണ് ചിലരുടെ വേവലാതി. മറ്റ് ചിലർക്കാകട്ടെ സമയം ശരിയല്ലെന്നാണ് പരിഭവം. ഒന്നും ചെയ്യാതെ അലസമായിരിക്കാനുള്ള മനസിൻ്റെ താൽപ്പര്യ പ്രതിഫലനം മാത്രമാണിത്. ഇത്തരം അലസ മനോഭാവത്തെ മറികടന്നവർ മാത്രമാണ് ജീവിതത്തിൽ വിജയികളായത്. കർമം മറന്ന് ചമ്രം പടിഞ്ഞിരുന്ന് പ്രാർത്ഥനാ നിരതനാവുകയല്ല മറിച്ച്, അദ്ധ്വാനമാണ് ആരാധനയെന്ന ആപ്തവാക്യം ഉൾക്കൊണ്ട് കർമനിരതരാവുന്നവർക്ക് മാത്രമാണ് കുടുംബത്തെ, സമൂഹത്തെ, ലോകത്തെ തന്നെ പ്രാപ്തിയോടെ നയിക്കാൻ സാധിക്കുക..!

ഒരു ദിവസമെന്നത് എല്ലാവർക്കും 24 മണിക്കൂറാണ്. ഭൂമിയുടെ ഭ്രമണത്തിനൊത്ത് രൂപപ്പെടുത്തിയ ഈ സമയക്രമത്തെ മാറ്റാനാവില്ല. പകരം സമയക്രമത്തെ നമ്മുടെ വിജയത്തിനായി പുനർ ക്രമീകരിക്കാൻ സാധിക്കും. ഇത്തരത്തിൽ പുനർ ക്രമീകരിച്ചവർ വിജയം വരിക്കുന്നു. മറ്റുള്ളവരാകട്ടെ; ഒന്നിനും സമയമില്ലെന്നും സമയദോഷമെന്നുമുള്ള പല്ലവി ആവർത്തിച്ച്, സമയത്തെ പഴിച്ച് കാലം കഴിക്കുന്നു ഇതവണത്തെ (17-7-2021, 8pm,Kaumudy TV) ലൈഫ് ഡോക്ടർ ചർച്ച ചെയ്യുന്നത് സമയത്തെ കുറിച്ചാണ്; സമയത്തിൻ്റെ പ്രധാന്യത്തെ കുറിച്ചാണ്. കൃത്യസമയത്ത് തന്നെ കാണുക.🎓🎓🎓 Dr. Praveen Rana sir

Leave a Comment

Your email address will not be published. Required fields are marked *