അപൂർവ്വ രോഗം ബാധിച്ച ചിഞ്ചു എന്ന ആരാധികയെ കാണാനെത്തി ഡോ റോബിൻ രാധാകൃഷ്ണൻ…..

അപൂർവ്വ രോഗം ബാധിച്ച ചിഞ്ചു എന്ന ആരാധികയെ കാണാനെത്തി ഡോ റോബിൻ രാധാകൃഷ്ണൻ…..

 

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ.

ഡോ.റോബിൻ,ഡോ.മച്ചാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെട്ട ഡോക്ടർ റോബിന് ബിഗ് ബോസ് ഷോയിൽ എത്തിയതോടെ പുറത്ത് വലിയ ഒരുകൂട്ടം വലിയൊരു ആരാധകവൃന്ദത്തെ തന്ന സ്വന്തമാക്കാൻ കഴിഞ്ഞു.ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാർത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല തിരുവനന്തപുരം ജിജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ റോബിൻ ജോലി ചെയ്യുന്നത്.

ഇപ്പോഴിതാ റോബിനെ ഏറെ സ്നേഹിക്കുന്ന ഒരു ആരാധികയ്ക്ക് താരം നല്‍കിയ

സര്‍പ്രൈസ് വീഡിയോ ആണ് വൈറലായിരിക്കുന്നത്. ബിഹൈന്‍ഡ്വുഡ്സിന്റെ അഭിമുഖത്തിനിടയിലായിരുന്നു ആരാധികയ്ക്ക് റോബിന്‍ സര്‍പ്രൈസ് നല്‍കിയത്.

അപൂര്‍വ്വ രോഗം ബാധിതയായി ശ്രദ്ധ നേടിയ ചിഞ്ചു ബിഗ് ബോസ് താരം ഡോ.റോബിന്‍ വലിയ ഒരു ആരാധികയാണ്.

സോഷ്യല്‍ മീഡിയയില്‍ ചിഞ്ചു പങ്കുവെക്കുന്ന വീഡിയോകള്‍ വൈറലാകാറുണ്ട്.

ചര്‍മ്മത്തില്‍ ഉണ്ടാകുന്ന അസുഖം കാരണം വേദനയില്‍ കഴിഞ്ഞിരുന്ന ചിഞ്ചുവിന്റെ മേക്കോവര്‍ വീഡിയോ വൈറലായിരുന്നു. ആളാരാണെന്ന് പോലും മനസിലാത്ത വിധത്തിലായിരുന്നു ചിഞ്ചുവിന്റെ മേക്കോവര്‍.

 

ബിഗ് ബോസ് കണ്ടതോടെയാണ് റോബിനോട് ഇഷ്ടം വന്നതെന്ന് ചിഞ്ചു പറയുന്നു.

ചിഞ്ചു അദ്ദേഹത്തിന്റെ ഫോട്ടോ വരച്ചിരുന്നു. അത് സമ്മാനിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം അറിഞ്ഞാണ് റോബിന്‍ തന്റെ ആരാധിക ചിഞ്ചുവിനെ കാണാന്‍ എത്തിയത്. ഒപ്പം ആരതി പൊടിയും ഉണ്ടായിരുന്നു.

തൃശൂരിലേക്കുള്ള യാത്രയ്ക്കിടയില്‍ ആരാധികയെ കാണാന്‍ വേണ്ടി മാത്രമാണ് റോബിന്‍ എത്തിയത്. ചിഞ്ചുവിനെ വീട്ടില്‍ വീട്ടില്‍ പോയി കാണാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നതെന്ന് റോബിന്‍ പറഞ്ഞു.

 

ചിഞ്ചുവിനെ കണ്ടയുടനെ റോബിന്‍ ചെന്ന് കെട്ടിപ്പിടിക്കുകയും സ്നേഹാന്വേഷണം പങ്കുവെക്കുകയും ചെയ്തു. മോനെ കണ്ടതില്‍ ഒത്തിരി സന്തോഷമായെന്നാണ് ചിഞ്ചുവിന്റെ അമ്മ പറയുന്നത്. ചിഞ്ചു വരച്ച ചിത്രവും താരത്തിന് കൈമാറുകയും ചെയ്തു. ചിഞ്ചുവിന്റെ കൂടെ ഫോട്ടോഷൂട്ട് നടത്തണമെന്ന ആഗ്രഹവും റോബിന്‍ പങ്കുവെച്ചാണ് താരം മടങ്ങിയത്.

ജന്മനാ വിയർപ്പ് ഗ്രന്ഥി ഇല്ലാത്ത അസുഖമാണ് ചിഞ്ചുവിന്. ലാമെല്ലാർ ഇച്ചിയോസിസ് എന്ന അപൂർവ്വ രോഗം ബാധിച്ച ചിഞ്ചു ആന്റണിയെ ഓർത്ത് അമ്മയും അച്ഛനും കരയാത്ത രാത്രികളില്ല. തീപൊള്ളലേറ്റ പോലെ തൊലി വരണ്ടുണങ്ങി പൊട്ടിപ്പൊളിയുന്നതാണ് രോഗാവസ്ഥ. ജനിച്ച നാൾ തൊട്ട് അസഹ്യ വേദനകളിലൂടെ കടന്നു പോകുന്ന ചിഞ്ചു വേദനയോട് പൊരുത്തപ്പെട്ടെങ്കിലും ആ വേദനയും നീറ്റലും കണ്ടുനിൽക്കുന്ന മാതാപിതാക്കളെ സംബന്ധിച്ച് അവർക്ക് സഹിക്കാനാകുന്നതല്ല. ചൂടധികം ഇല്ലാത്ത കാലാവസ്ഥയിൽപ്പോലും ജീവിക്കുന്നത് നരകതുല്യമാണ് ചിഞ്ചുവിന് .എന്ത് കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ഇനിയും അറിയുന്നില്ല. ഈ അസുഖം മാറ്റി തരാം എന്ന് പറഞ്ഞ് ചികിത്സ നടക്കുകയാണെന്ന് ചിഞ്ചു പറയുന്നു. പതിനെട്ട് വർഷത്തോളമായി ഈ വേദനയിലാണ് ആ മകൾ ജീവിക്കുന്നത്

മറ്റ് കുട്ടികളെ കാണുമ്പോൾ ഇതുപോലൊരു സൗന്ദര്യം എനിക്ക് തന്നില്ലല്ലോ എന്ന വിഷമം ഉണ്ടായിരുന്നു. കിടപ്പ് രോഗികളായ കുഞ്ഞുങ്ങളെ നോക്കിയപ്പോൾ ഞാൻ ഭാഗ്യവതിയാണെന്ന് ചിഞ്ചു പറഞ്ഞു..

 

ചെറുപ്പം മുതലേ അച്ഛനും അമ്മയും അവർക്കുള്ളതെല്ലാം മാറ്റി വെച്ചിട്ടാണ് എന്നെ നോക്കിയത്. അങ്ങനെ ആ വിഷമം പതിയെ മാറിയെന്ന് ചിഞ്ചു പറയുന്നു. പിന്നെ തിളച്ച വെള്ളത്തിൽ വീണ് പൊള്ളിയതാണോ എന്നൊക്കെ ചോദ്യങ്ങളുമായി ആളുകൾ വരാൻ തുടങ്ങി. ചിലർ അവരുടെ കുഞ്ഞുങ്ങളെ എന്റെ അടുത്ത് നിന്ന് മാറ്റി നിർത്തും. അതൊക്കെ വളരെ വേദന തന്നിരുന്ന കാര്യങ്ങളാണെന്ന് ചിഞ്ചു പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *