മീ റ്റൂ വിനെ അപഹസിച്ച് സംസാരിച്ച ധ്യാൻ ശ്രീനിവാസനെതിരെ ഡോക്ടർ ഷിംന അസീസ്…

മീ റ്റൂ വിനെ അപഹസിച്ച് സംസാരിച്ച ധ്യാൻ ശ്രീനിവാസനെതിരെ ഡോക്ടർ ഷിംന അസീസ്…

 

ധ്യാൻ ശ്രീനിവാസന്ടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ആണ് ഉടൽ.. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി ഇന്റർവ്യൂകളിൽ ആണ് താരം പങ്കെടുത്ത് കൊണ്ടിരിക്കുന്നത്..താരത്തിന്റെ ഓരോ ഇന്റർവ്യൂകളും തഗ് ലൈഫ് എന്ന പേരിൽ പല വീഡിയോകളായി സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹിറ്റായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണെന്ന് പറയാം..

പൊതുവിൽ ഇപ്പോൾ താരങ്ങളുടെ ഇന്റർവ്യൂവിൽ ചോദിക്കുന്ന ചോദ്യം ആണ് മീ റ്റൂ മൂവ്മെന്റ് എന്ന വിഷയം… വളരെ സെൻസിറ്റീവായ ഒരു ടോപ്പിക്ക് ആണ് ഇത് .. മീ റ്റു എന്നുപറഞ്ഞാൽ ഒരു കാലത്ത് ലൈംഗികാതിക്രമമോ ചൂഷണമോ എല്ലാം മൗനമായി നേരിടേണ്ടിവന്നവർ കാലങ്ങൾക്കുശേഷം ധൈര്യം ആർജിച്ച് അത് പുറത്തു പറയുന്നത് ആണെന്നും അതിനെ അതിജീവിച്ചു വന്ന അത്തരം സ്ത്രീകളുടെ അടുത്ത് ശ്രീനിവാസൻറെ മകൻ എന്ന പേരിൽ ഇമ്മാതിരി വർത്താനം പറയരുതെന്നും ഡോക്ടർ ഷിംന അസീസ് തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുകയാണ് ഇപ്പോൾ..

അവരവർ ജീവിക്കുന്ന പൊട്ടക്കിണർ മാത്രമാണ് ലോകം എന്ന തോന്നൽ വിഡ്ഢിത്തരം ആണ്.. അത് അതിജീവിതരുടെ നെഞ്ചത്തേക്ക് തൊടുത്തുവിടുന്ന ക്രൂരമ്പാണെന്ന് അറിയുമോ തനിക്ക്.. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ധ്യാനെ.. പ്രത്യേകിച്ച് സെക്ഷ്വൽ ട്രോമ പോലെയുള്ളവ നൽകുന്ന പുകച്ചിലിൽ കഴിയുന്നവരോട്…ഡോക്ടർ ഷിംന ഫേസ്ബുക്കിൽ കുറിച്ചു.

 

ഇതൊക്കെ തഗ് ലൈഫ് എന്ന് പറഞ്ഞ് ആഘോഷിക്കുന്ന സോഷ്യൽ മീഡിയ ടീമുകളെ കണക്കിന് വിമർശിച്ചിരിക്കുകയാണ് ഷിംന..

 

ഇന്റർവ്യൂവറുടെ ചോദ്യത്തിന് ധ്യാൻ ശ്രീനിവാസൻ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു… പണ്ടൊക്കെ ഈ മീ ടു ഉണ്ടായിരുന്നെങ്കിൽ ഞാൻ പെട്ടു.. ഇപ്പോളും ജയിലിന്ന് പുറത്തിറങ്ങില്ലായിരുന്നു… ഇപ്പോഴല്ലേ വരുന്നത് മീട്ടു ഒക്കെ.. 10 – 12 വർഷം മുമ്പേ ആണ് അല്ലെങ്കിൽ ഒരു 15 വർഷം മുൻപേ ആണ് ഇതൊക്കെ ഉള്ളത് എങ്കിൽ എന്നെ കാണാൻ പറ്റില്ലായിരുന്നു…..

ധ്യാൻ ശ്രീനിവാസൻറെ മീറ്റു പരാമർശത്തെക്കുറിച്ച് സോഷ്യൽ മീഡിയ അമ്പാട് വിമർശനവും ഉയരുന്നുണ്ട്.. തങ്ങൾക്ക് നേരെ വന്ന ലൈംഗിക പീഡനങ്ങൾ കൊച്ചു കുഞ്ഞായിരിക്കുമ്പോൾ യാതൊരു അറിവുമില്ലാതെ സഹിച്ച ഒരുപാട് പേരുണ്ട്..വർഷങ്ങൾക്കു ശേഷമാണ് അവർക്ക് നേരിട്ടത് എന്തായിരുന്നു എന്ന് അവർ തിരിച്ചറിയുന്നത്. അതുവരെ മനസ്സിൽ ഒരു മുറിപ്പാടായി കടന്നുവന്ന ഒരുപാട് സംഭവങ്ങൾ പല പെൺകുട്ടികൾക്കും ഉണ്ടാകും..അതുപോലെതന്നെ തന്റെതല്ലാത്ത കാരണത്താൽ മറ്റുള്ളവരുടെ ലൈംഗിക വൈകൃതങ്ങൾക്ക് പാത്രം ആകേണ്ടി വന്ന ഒരുപാട് പേരുണ്ട്.. ഇതിന്റെയെല്ലാം ഇടയിലാണ് അതിജീവിക്കുന്നവരുടെ ഇടയിൽ നിന്ന് കൊണ്ട് ഇമ്മാതിരി പോക്രിത്തരം പറച്ചിൽ..

Leave a Comment

Your email address will not be published.