ചൈനീസിൽ റീമേക്കിനൊരുങ്ങി സൂപ്പർ ഹിറ്റ് സിനിമ ദൃശ്യം 2 റീമേക്കുകളുടെ റെക്കോർഡ് തകർത്ത് മോഹൻലാൽ ചിത്രം

ഈ കൊറോണ കാലത്ത് മലയാളികൾ ഇരു കൈയും കൂപ്പി ഏറ്റുവാങ്ങിയ വിജയ ചിത്രം ആണ് ദൃശ്യം 2. ഈ കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഈ വിസ്മയ ചിത്രം റീലീസ് ചെയ്തത്. കൊറോണ പാശ്ചാതലത്തിൽ ആമസോൺ പ്രൈമിൽ കുടിയാണ് ചിത്രം അതിന്റെ നിറമാതാക്കൾ റിലീസ് ചെയ്തത്.

ജിത്തുജോസഫ് മോഹൻലാൽ കൂട്ടുകെട്ടിന്റെ ദൃശ്യം എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ദൃശ്യം 2.കേരളത്തിൽ മാത്രമല്ല ഒരു പക്ഷെ അന്തർദേശിയ തലത്തിലും ചർച്ച ചെയ്ത ഒരു ചിത്രം കൂടിയാണ് ഇത്. മലയാളത്തിൽ റീലിസ് ചെയ്തു മൂന്നു മാസങ്ങക്ക് ശേഷം ഇപ്പോൾ നാലു ഭാഷയിലാണ് ഇപ്പോൾ ദൃശ്യം റീമയ്ക്ക് ചെയ്തത്. തെലുഗു, കന്നട, ഹിന്ദി, എന്നീ ഭാഷയിലാണ് ഇപ്പോൾ ചിത്രം റീമയ്ക്ക് ചെയ്തിരിക്കുന്നത്. കൂടതെ തെലുഗിൽ ജിത്തു ജോസഫ് തന്നെയാണ് സംവിധാനം ചെയുന്നത്.

എന്നാൽ ഇപ്പോൾ ദൃശ്യം 2 ചൈനീസിൽ റീമേക്ക് ചെയ്യാൻ വേണ്ടിയുള്ള അവകാശം വിറ്റ് പോയെന്ന് സംവിധായകൻ ജിത്തു ജോസഫ് അറിയിച്ചിരിക്കുകയാണ്. ദൃശ്യം 2വിന്റെ ആദ്യം ഭാഗമായ ദൃശ്യം 6 ഭാഷയിലാണ് റീമയിക്ക് ചെയ്തത്. അതേപോലെ തന്നെ ഇപ്പോൾ ദൃശ്യം 2വിനും വൻ സ്വീകരിതയാണ് മറ്റു ഭാഷയിൽ ലഭിച്ചുകൊണ്ട് ഇരിക്കുന്നത്. കൂടാതെ ഇതിന്റെ വെബ് സീരിയസ് ചെയ്യാൻ വേണ്ടിയുള്ള അവകാശവും ചൈന വാങ്ങിയിട്ടുണ്ട് എന്നും ജിത്തു ജോസഫ് വ്യക്തമാക്കി.

ഒരു പക്ഷെ ചിത്രം തിയേറ്ററിൽ റീലിസ് ചെയ്തിരുന്നെങ്കിൽ മലയാളത്തിലെ എക്കലത്തെയും ഒരു ഹിറ്റ് സിനിമയായി മാറിയേനെ. ആമസോണിൽ റീലിസ് ചെയ്ത തൊട്ട് നിമിഷം തന്നെ ഇതിന്റെ വ്യാജ പതിപ്പുകൾ ഇറങ്ങിയത് സിനമയുടെ വിജയത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ജിത്തു ജോസഫ് പറഞ്ഞു. എന്നാൽ ഇതിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് ഓർക്കുന്നുണ്ടെന്നും ജിത്തു ജോസഫ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *