ഇങ്ങനെ പോയാൽ ഞാന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരുമെന്ന് ദുല്‍ഖര്‍ സല്‍മാൻ…..

ഇങ്ങനെ പോയാൽ ഞാന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരുമെന്ന് ദുല്‍ഖര്‍ സല്‍മാൻ…..

 

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളാണ് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും. മമ്മൂട്ടിയുടെ മകനെന്ന ലേബലിലാണ് ദുല്‍ഖര്‍ സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ താരമെന്ന നിലയില്‍ ദുല്‍ഖര്‍ വളര്‍ന്നു കഴിഞ്ഞു. മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. മലയാള സിനിമ മേഖലയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഘടകങ്ങളാണ് മെഗാസ്റ്റാർ മമ്മൂക്ക മകൻ ദുൽഖർ സൽമാനും.

അച്ഛനും മകനും ഒരുപോലെ ഇന്ത്യൻ സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്. അഭിനേതാക്കൾ എന്നതിലുപരി ഇതുപോലൊരു അച്ഛൻ-മകൻ കോമ്പോനിഷേൻ മലയാളത്തിൽ വേറെയുണ്ടോ എന്നത് പോലും സംശയമാണ്. ഇരുവരും തമ്മിലുള്ള ബന്ധവും, സൗഹൃദവും എല്ലാം തന്നെ സോഷ്യൽമീഡിയകളിൽ നിറഞ്ഞു നിൽക്കാറുണ്ട്.

മലയാളത്തിന്റെയും മറ്റ് ദക്ഷിണേന്ത്യൻ ഭാഷാ സിനിമകളുടെയും പുറത്ത് വലിയൊരു ആരാധകവൃന്ദമുള്ള താരമാണ് യുവാക്കളുടെ സ്വന്തം കുഞ്ഞിക്ക എന്നു വിളിക്കുന്ന ദുൽഖർ.

 

മമ്മൂട്ടിയെക്കുറിച്ച്‌ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ രസകരമായൊരു കമന്റാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്.

ആര്‍. ബല്‍കി സംവിധാനം ചെയ്ത പാ സിനിമയില്‍ അഭിഷേക് ബച്ചന്‍, അമിതാഭ് ബച്ചന്റെ അച്ഛനായി അഭിനയിച്ചിരുന്നു. വളരെ സാങ്കല്‍പ്പികമായി ചോദിക്കുകയാണ്, അത്തരമൊരു പ്രൊജക്റ്റ് താങ്കള്‍ക്കും മമ്മൂക്കയ്ക്കുമായി എത്തിയാല്‍ എങ്ങനെയാവും പ്രതികരണം? എന്നായിരുന്നു ഒരു അഭിമുഖത്തിനിടയില്‍ അവതാരകയുടെ ചോദ്യം.

 

അതത്ര വിചിത്രമൊന്നുമായിരിക്കില്ല, അദ്ദേഹത്തെ നോക്കൂ, എന്റെ വാപ്പച്ചി. ഞാനിപ്പോഴേ താടി കറുപ്പിക്കാന്‍ മസ്കാരയൊക്കെ ഇടാന്‍ തുടങ്ങി. താടിയില്‍ ഇടക്കിടയ്ക്ക് പിടിക്കുന്നതുകൊണ്ട് മസ്കാര പറ്റി എന്റെ വിരലിങ്ങനെ കറുത്തൊക്കെ ഇരിക്കും. എനിക്ക് എന്തായാലും ഏജിങ് പ്രകടമാവുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ കാര്യം അങ്ങനെയല്ല. എനിക്കറിയില്ല ആള് എന്താണ് ചെയ്യുന്നതെന്ന്. അതുകൊണ്ട് തന്നെ ഏറെ സാധ്യതയുണ്ട്, ഈ പോക്ക് പോകുകയാണെങ്കില്‍ കുറച്ച്‌ നാള്‍ കഴിഞ്ഞാല്‍ ഞാന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വന്നെന്ന് ഇരിക്കും, അതും വേറെ മേക്കപ്പ് ഒന്നും കൂടാതെ തന്നെ എന്നും മറുപടിയായി ദുല്‍ഖര്‍ പറയുന്നു

 

ഓരോ വർഷം കഴിയുന്തോറും വാപ്പച്ചിയുടെ പ്രായം കുറഞ്ഞു വരികയല്ലേ എന്നു ചിന്തിച്ചാൽ തെറ്റ് പറയാനാവില്ല.. കാരണം അദ്ദേഹത്തിന്റെ താൽപര്യങ്ങളിലും ചിന്തകളിലുമൊക്കെ എല്ലാം ചെറുപ്പമുണ്ട്. വാപ്പച്ചിക്ക് പുതിയ ടെക്നോളജികളും മോഡേൺ ഉപകരണങ്ങളുമെല്ലാം വലിയ താൽപര്യമാണ്. ഞാനാണെങ്കിൽ പഴയ ചിന്താഗതികളുടെ പിന്നാലെ പോകുന്നയാളാണ്.

 

വാപ്പയുടെ ഒരു ഫാൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ നല്ല ആഗ്രഹമുണ്ട്. പക്ഷെ, അത് നടക്കണമെങ്കിൽ അദ്ദേഹം കൂടി വിചാരിക്കണം. ഫൈനൽ തീരുമാനം വാപ്പയുടേത് തന്നെയായിരിക്കും.

 

 

അതേസമയം പുതിയ ചിത്രമായ ചുപ്പിന്റെ റിലീസിനുള്ള ഒരുക്കത്തിലാണ് ദുൽഖർ.

ബോളിവുഡിലെ നടന്റെ മൂന്നാമത്തെ ചിത്രമാണിത്.അന്തരിച്ച നടനും സംവിധായകനുമായ ഗുരു ദത്തിനുള്ള ആദരമായാണ് ചുപ് ഒരുക്കിയിരിക്കുന്നത്. ആർ. ബാൽകിയാണ് സംവിധാനം. ദുൽഖർ സൽമാനൊപ്പം സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Leave a Comment

Your email address will not be published.