ബോളിവുഡിൽ വേര് ഉറപ്പിച്ച് ദുൽഖർ സൽമാൻ..

ബോളിവുഡിൽ വേര് ഉറപ്പിച്ച് ദുൽഖർ സൽമാൻ..

 

മലയാളികളുടെ സ്റ്റൈലിഷ് സൂപ്പർസ്റ്റാർ ആണ് ദുൽഖർ സൽമാൻ. മമ്മൂക്കയുടെ മകൻ എന്നതിലുപരിയായി മലയാള സിനിമ മേഖലയിൽ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് ദുൽഖറിന്റെ വലിയ വിജയവും..

സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറി യാതൊരു താര ജാടയും കാണിക്കാതെ തന്നെ താരം ഒരു ഐഡന്റിറ്റി ഉണ്ടാക്കി എടുത്തിട്ടുണ്ട്.. താരം ഇപ്പോൾ മറ്റു ഭാഷകളിൽ കൂടി സജീവമാവുകയാണ്. ബോളിവുഡിൽ തന്റേതായ ഒരു ഐഡന്റിറ്റി ഇപ്പോൾ താരം ഉണ്ടാക്കിയെടുത്തിട്ടുണ്ട്..നിരവധി താരങ്ങളുടെ ഒപ്പം താരം അഭിനയിച്ചും കഴിഞ്ഞു.. ഈ മാസം 23 ന് ദുൽഖറിന്റെ പുതിയ ചിത്രമായ ചുപ് റിലീസ് ചെയ്യുകയാണ്. ആർ. ബാൽകി സംവിധാനം ചെയ്യുന്ന ചുപ്പിൽ സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. അന്തരിച്ച നടനും സംവിധായകനുമായ ഗുരു ദത്തിനുള്ള ആദരമായാണ് ഈ ചിത്രം ഒരുങ്ങുന്നത്..

കഴിഞ്ഞദിവസം ദുൽഖർ നൽകിയ അഭിമുഖത്തിൽ ദുൽക്കറിനെ പറ്റി ആളുകൾ വളരെ മോശമായി സോഷ്യൽ മീഡിയയിൽ എഴുതുന്നത് ശ്രദ്ധയിൽപ്പെട്ട കാര്യവും ഇത് വിഷമമുണ്ടാക്കിയ കാര്യവും താരം പറഞ്ഞു.. ചില ആളുകൾ എന്നെക്കുറിച്ച് വളരെ മോശമായി എഴുതിയിട്ടുണ്ട്.. ഞാൻ സിനിമ അഭിനയം നിർത്തണമെന്നും ഞാൻ അതിന് കൊള്ളാത്തവൻ ആണെന്നും പറഞ്ഞു അതും വളരെ രൂക്ഷമായി തന്നെ..

 

ഒരുപാട് നെഗറ്റീവ് റിവ്യൂകൾ കണ്ടപ്പോൾ വാപ്പച്ചിയോട് അതേപ്പറ്റി സംസാരിച്ചു എന്ന് ദുൽഖർ പറഞ്ഞു. അപ്പോൾ വാപ്പച്ചി നൽകിയ മറുപടിയും വളരെ രസകരമായി തോന്നി. 80കളിൽ തന്നെ വിമർശിച്ചവർ ഇന്നില്ലെന്നും ഇതൊന്നും വായിച്ച് പ്രയാസപ്പെടേണ്ടയെന്നുമാണ് വാപ്പച്ചി മറുപടി നൽകിയത്..

 

ദുൽക്കറിന് ബോളിവുഡിൽ വളരെയധികം ആരാധന തോന്നിയിട്ടുള്ള രണ്ട് ആൾക്കാരാണ് ഷാരൂഖാനും അമിതബ് ബച്ഛനും. ഇവർക്കൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹമുണ്ട് എന്നാണ് ഇന്ത്യ ടുഡേക്കു നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞത്..

ഷാരൂഖാന്റെയും അമിതാബച്ചന്റെയും വലിയ ആരാധകനാണ് ഞാൻ. അവർക്കൊപ്പം സ്ക്രീൻ സ്പേസ് പങ്കിടണമെന്ന ആഗ്രഹം ഉണ്ട്.. ദീപിക പദുക്കോണിന്റെയും ആലിയ ഭട്ടിന്റെയും വർക്കുകൾ എല്ലാം ഒത്തിരി ഇഷ്ടമാണ്..

‘ചുപില്‍ ആര്‍. ബാല്‍കി സാര്‍ നല്ല ഒരു കോമ്പിനേഷനാണ് ചെയ്തുവെച്ചിരിക്കുന്നത്. സണ്ണി ഡിയോളുമായുള്ള കോമ്പിനേഷന്‍ സീനുകളും ഇന്ററസ്റ്റിങ്ങാണ്.

 

ദുൽഖറിന്റെ അവസാനം ഇറങ്ങിയ സീതാരാമം എന്ന ചിത്രം വളരെയധികം ജനശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു. ചിത്രത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പുറത്തുവന്നത് ഇപ്പോൾ ബോളിവുഡിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുകയാണ് താരം..

Leave a Comment

Your email address will not be published. Required fields are marked *