മലകയറി പൂക്കൾ പറിച്ചു മലയാളികളുടെ ഇഷ്ട്ട താരം എസ്തർ… വൈറലായി താരത്തിന്റെ പുത്തൻ ചിത്രങ്ങൾ

ദൃശ്യം എന്ന ഒരറ്റ സിനിമ കൊണ്ട് മലയാളത്തിൽ നിരവധി ആരാധകരെ നേടിയെടുത്ത ബാല താരം ആയിരുന്നു എസ്തർ. നല്ലവൻ എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിലേക്ക് അരങ്ങേറുന്നത്. അതിന് ശേഷം നിരവധി സിനിമയിൽ ബാല താരം ആയിട്ട് അഭിനയിച്ചെങ്കിലും മലയാളത്തിലെ ത്രില്ലെർ സിനിമയായ ദൃശ്യം എന്ന സിനിമയിലെ അനുമോൾ എന്ന കഥാപാത്രത്തെ എല്ലാവർക്കും ഒരു പോലെ ഇഷ്ടപെട്ടുന ഒരു കഥാപാത്രം ആയിരുന്നു.

അതിലെ താരത്തിന്റെ വേഷം മലയാളികൾ വളരെ പെട്ടന്നാണ് ഏറ്റടുത്തത്. അതിനുശേഷം അതിന്റെ തമിഴ് വേർഷനും തെലുഗു വേർഷനും താരം തന്നെയാണ് ചെയ്തിരുന്നത്.ഈ അടുത്തിടെ ആണ് ദൃശ്യം സിനിമയുടെ രണ്ടാം പതിപ്പായ ദൃശ്യം 2 എന്ന സിനിമ റിലീസ് ചെയ്തത്. ചിത്രത്തിൽ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്ക പെട്ടിരുന്നു.

തെലുഗുവിലും തമിഴിലും തന്റെ അഭിനയം കൊണ്ട് തിളങ്ങിയ താരം കൂടിയാണ്. അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു അവതാരിക കൂടിയാണ്. നിരവധി ടീവി ഷോയിൽ അവതാരിക ആയിട്ട് തിളങ്ങിട്ടുണ്ട് എസ്തർ. സോഷ്യൽ മീഡിയയിൽ സജിവമാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ വൈറലാവാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം ഇപ്പോൾ താരത്തിന് 10 ലക്ഷത്തിൽ പരം ആരാധകരുണ്ട് . ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മലകയറി പൂക്കൾ പറിക്കുന്ന ഒരു കുട്ടിയെ പോലെയാണ് താരത്തെ കാണുന്നത്. ചിത്രങ്ങൾ ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പൊതുവെ താരം ഗ്ലാമർ ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയാറുള്ളത്. അതുകൊണ്ട് തന്നെ നിരവധി വിമർശനങ്ങളും സൈബർ അക്രമണങ്ങളും താരത്തെ തേടി എത്തീട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *