സ്വന്തം മക്കളെക്കാല്‍ വലുതല്ല തെരുവില്‍ അലയുന്ന ഒരു പേ പട്ടിയും…. ഒമര്‍ ലുലു …..

സ്വന്തം മക്കളെക്കാല്‍ വലുതല്ല തെരുവില്‍ അലയുന്ന ഒരു പേ പട്ടിയും…. ഒമര്‍ ലുലു …..

 

 

മലയാള സിനിമയ്ക്ക് വ്യത്യസ്തമായിട്ടുള്ള നിരവധി ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് ഒമർ ലുലു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന സംവിധായകൻ ആണ് ഒമർ ലുലു.

തന്റേതായ ശൈലിയിൽ തിളങ്ങുന്ന ഒരു സംവിധായകനാണ് ഒമർ ലുലു. ഹാപ്പി വെഡിങ്ങ്, ചങ്ക്സ്, ഒരു അഡാർ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങൾ ആവിഷ്കാരത്തിന്റെ വ്യത്യസ്ഥതയിലൂടെ മലയാളി ഏറ്റെടുത്തവയാണ്.

തന്റെ വിശേഷങ്ങളും സിനിമാ വിശേഷങ്ങളും എല്ലാം താരം സ്ഥിരമായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ ഒമർ ലുലു പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്

:സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം പെരുകുകയാണ്. വളരെ ഭയത്തോടുകൂടിയാണ് എല്ലാവരും ഇപ്പോൾ പുറത്തിറങ്ങുന്നത്.

രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് തെരുവ് നായകള്‍ വിഹരിക്കുന്നത്. രാത്രികാലങ്ങളില്‍ നായയുടെ ആക്രമം ഭയന്ന് പലരും പുറത്തിറങ്ങാറില്ല….ഇറച്ചിക്കടകളില്‍ നിന്നും മത്സ്യക്കടകളില്‍ നിന്നും മറ്റും  മാലിന്യങ്ങള്‍ തോന്നിയയിടങ്ങളില്‍ പുറന്തള്ളുന്നതാണ് തെരുവ് നായകള്‍ ഇത്രമാത്രം വര്‍ധിക്കാന്‍ കാരണമെന്നാണ് വ്യാപകമായി ഉയരുന്ന ആക്ഷേപം. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ദിവസവും തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നത്.നായയുടെ കടിയേറ്റാല്‍ പേവിഷബാധയുണ്ടാകുന്നു. നായയുടെ ഉമിനീരിലൂടെ മനുഷ്യശരീരത്തിലെത്തുന്ന വൈറസ് മാരകമാണ്.ഇതിനിടയില്‍ വൈക്കം കടുത്തുരുത്തി ഭാഗത്ത് തെരുവ് നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.കഎന്നാല്‍ തെരുവ് നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയതിനെ തുടർന്ന് പിന്നാലെ മൃഗസ്‌നേഹികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

ഇതിന്

വലിയ വിമര്‍ശനമായിരുന്നു ഇവര്‍ ഉന്നയിച്ചത്. ഇപ്പോഴിത വിഷയത്തില്‍ തന്റെ നിലപാട് പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ലുലു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഒമര്‍ തന്റെ നിലപാട് പറഞ്ഞത്.

 

സ്വന്തം മക്കളെക്കാല്‍ വലുതല്ല തെരുവില്‍ അലയുന്ന ഒരു പേ പട്ടിയും എന്നാണ് ഒമര്‍ ലുലു പറഞ്ഞത്. ആദ്യം മനുഷ്യസ്നേഹം എന്നിട്ട് പോരെ മൃഗസ്‌നേഹം ?- എന്നും ഒമര്‍ ചോദിക്കുന്നു.

 

 

ഈ വിഷയത്തില്‍ തന്റെ നിലപാട് തുറന്ന് പറഞ്ഞ സംവിധായകന് കൈയ്യടിക്കുകയാണ് ആരാധകര്‍. ഒമര്‍ ലുലുവിന്റെ അഭിപ്രായത്തോട് യോജിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്.അതും ഒരു ജീവനാണ് എന്നാണ് വിയോജിക്കുന്നവര്‍ പറയുന്നത്.

 

സിനിമകൾ നിർമ്മിക്കുന്നതിനു പുറമേ, ഒമർ ലുലു 2020-ഓടെ സംഗീത ആൽബങ്ങൾ സംവിധാനം ചെയ്യാൻ തുടങ്ങി. അദ്ദേഹത്തിന്റെ അവസാന രണ്ട് ആൽബങ്ങളായ തു ഹി ഹേ മേരി സിന്ദഗിയും ജാന മേരി ജാനയും വളരെ ഹിറ്റായിരുന്നു.

 

അതേ സമയം ഒമർ ലുലു സംവിധാനം ചെയ്യുന്ന സിനിമയായ പവർ സ്റ്റാർ റിലീസിനൊരുങ്ങുകയാണ്. ഈ വർഷം ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിൽ എത്താനിരിക്കുന്ന ചിത്രത്തിൽ ബാബു ആന്റണി ആണ് പ്രധാന വേഷത്തിലെത്തുന്നത്. ഖാലിദ് ഭായ് എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Leave a Comment

Your email address will not be published.