ബി.ജി.പിയായാലും എന്റേത് നാഷണലിസ്റ്റ് മൂല്യങ്ങളാണ്. നടൻ ഉണ്ണി മുകുന്ദൻ.

ബി.ജി.പിയായാലും എന്റേത് നാഷണലിസ്റ്റ് മൂല്യങ്ങളാണ്. നടൻ ഉണ്ണി മുകുന്ദൻ. …..

 

മലയാള സിനിമയിൽ നടനായും നിർമ്മാതാവായും തിളങ്ങുന്ന താരമാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിനുപുറമെ തെലുങ്കിലും തിരക്കുള്ള താരമാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ ഷെഫീക്കിന്റെ സന്തോഷത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഉണ്ണിമുകുന്ദൻ നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് വൈറലാകുന്നത്.

കുറച്ചു നാളുകളായി രാഷ്ട്രീയ കാഴ്ചപ്പാടുകളുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ വ്യക്തിയാണ് ഉണ്ണി മുകുന്ദൻ.ഇപ്പോഴിതാ താരത്തിൻ്റെ ‘ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച്തുറന്നുപറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. താൻ ബി.ജെ.പി അനുകൂലിയായെങ്കിലും തന്റേത് നാഷണലിസ്റ്റ് മൂല്യങ്ങളാഞ് അത് രാജ്യത്തിനെതിരെ ഒരു രീതിയിലും തെറ്റായി സംസാരിച്ചിട്ടില്ലെന്ന് ഉണ്ണി പറയുന്നു..മേപ്പടിയാനിൽ ബി.ജെ.പി അനുകൂല ഉള്ളടക്കമില്ല. ഒരു സാധാരണ മനുഷ്യന്‍ അയാളുടെ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ദൈനംദിന പോരാട്ടങ്ങളാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. എന്നാൽ സേവാഭാരതി എന്ന പ്രസ്താനത്തെ തള്ളിപ്പറയാൻ കഴിയില്ലെന്നും താരം പറഞ്ഞു.

എന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് സൗജന്യമായി ആംബുലൻസ് വാഗ്ദാനം ചെയ്യുന്നവരാണ്. ഒരു ആംബുലൻസ് എടുത്തിട്ട് അതിൽ സേവാഭാരതി സ്റ്റിക്കർ ഒട്ടിക്കുകയായിരുന്നില്ലെങ്കിൽ അങ്ങനെ ചെയ്യുകയാണെങ്കിൽ അത് അജണ്ടയാണെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.എന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് എനിക്ക് ഫ്രീയായി ആംബുലൻസ് ഓഫർ ചെയ്തത് അവരാണ്. ആ സമയത്ത് പ്രൈവറ്റ് ആംബുലൻസുകാർ ആംബുലൻസ് തരാമെന്ന് പറഞ്ഞു. എന്തെങ്കിലും അല്ലെങ്കിൽ കാഷ്വാലിറ്റി വന്നാൽ, ‘വി വിൽ ടേക്ക് എവേ’ എന്ന് പറഞ്ഞു.

രംഗത്തുള്ളതാണ്….എന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് എനിക്ക് ഫ്രീയായി ആംബുലൻസ് ഓഫർ ചെയ്തത് അവരാണ്. അന്ന് കൊറോണ സമയത്ത് പ്രൈവറ്റ് ആംബുലൻസുകാർ ആംബുലൻസ് തരാമെന്ന് പറഞ്ഞു. എന്തെങ്കിലും എമർജൻസി അല്ലെങ്കിൽ കാഷ്വാലിറ്റി വന്നാൽ, we will take away എന്ന് പറഞ്ഞു. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കാരണം 10-12 ദിവസം എനിക്ക് ആ സ്ട്രെയിൻ എടുത്തിട്ട് അങ്ങനെ ഷൂട്ട് ചെയ്യാൻ പറ്റാത്ത സാഹചര്യമായിരുന്നു. അപ്പോൾ ഒരു ആംബുലൻസ് എടുത്തിട്ട് അതിൽ സേവാഭാരതി സ്റ്റിക്കർ ഒട്ടിക്കുകയായിരുന്നില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ അത് അജണ്ടയാണ്. ഇതൊരു പ്രസ്ഥാനം അവരുടെ പ്രൊഡക്ട് തരികയാണെങ്കിൽ ഉറപ്പായും അവർക്ക് താങ്ക്സ് കാർഡ് വെക്കും.

ആ വണ്ടി ഓടിച്ചിട്ട് ഒരു രാഷ്ട്രീയ പ്രസ്താവന പറയാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. അതിലൊരു പൊളിറ്റിക്സുണ്ടെന്ന് കണ്ടെത്തി ഹനുമാൻ സ്വാമിയെ എന്തിന് പൂജിക്കുന്നു, കൊറോണ

മാറ്റിതരുമോയെന്നൊക്കെ ചോദിച്ചാൽ , ഞാനത്തരം ചോദ്യങ്ങൾപ്രോത്സാഹിപ്പിക്കാറ് പോലുമില്ല. എന്നെ സംബന്ധിച്ച് അങ്ങനെയൊന്നും ഒരാളോട് സംസാരിക്കാൻ പോലും പാടില്ല. അത് തെറ്റാണ്. എത്രയോ സിനിമകളിൽ എത്രയോ പേര് ആംബുലൻസ് ശബരിമലയിൽ പോകുന്നത്, എത്രയോ പേർ ഹജ്ജിന് പോകുന്നത് കാണിക്കുന്നുണ്ട്. ഇതൊന്നും വിവാദമാകുന്നില്ല, ഇതിലൊന്നും ചർച്ചകളില്ല. ഞാൻ ചുമ്മാ കറുപ്പും കറുപ്പും ഇട്ടതിന്റെ പേരിൽ. വരെ വിമർശിച്ചു.

അജണ്ട പറയാനും വേണ്ടി ഒരു സിനിമയെടുത്ത് തീർക്കാൻ കോടികൾ എന്റെ കയ്യിലില്ല. ഞാൻ അങ്ങനെ ചിന്തിക്കാറുമില്ല. എന്റെ രാഷ്ട്രീയ ചിന്തകളോ ആശയങ്ങളോ പറയണമെങ്കിൽ ഒരു രൂപ ചിലവില്ലാതെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ സാധിക്കും. അതിനായി അഞ്ച് കോടിയുടെ പടമെടുക്കാനും വേണ്ടി വിഡ്ഢിയല്ല ഞാൻ.

എത്രയോ നടന്മാർ പരസ്യമായി പാർട്ടി

ക്യാമ്പയിനിന് പോകാറുണ്ട്. ഇന്ത്യൻ

പ്രധാനമന്ത്രിക്ക് ജന്മദിനം നേർന്നാൽ

അത് പൊളിറ്റിക്കൽ സ്റ്റേറ്റായി

കാണുന്നു. എന്റെ ലൈഫിൽ ഹിഡൻ

അജണ്ടകളൊന്നുമില്ല, ഉണ്ണി മുകുന്ദൻ പറഞ്ഞു.

 

 

അതേസമയം, അനൂപ് സംവിധാനം ചെയ്ത് ഈ മാസം 25ന് തിയേറ്ററിലെത്തുന്ന ഷെഫീക്കിന്റെ സന്തോഷമാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം. ആത്മീയ രാജൻ ദിവ്യ പിള്ളൈ, ബാല മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *