ഫേഷ്യൽ ചെയ്യാം വീട്ടിൽ തന്നെ.

ഫേഷ്യൽ ചെയ്യാം വീട്ടിൽ തന്നെ.

 

സൗന്ദര്യസംരക്ഷണത്തിന് പാർലർലേക്ക് ഓടുന്നവർ നിരവധിയാണ്.. മാസത്തിൽ രണ്ടു തവണ മുടങ്ങാതെ ഫേഷ്യൽ ചെയ്താൽ സൗന്ദര്യം വർദ്ധിക്കും എന്ന തെറ്റിധാരണയാണ് പലർക്കും… ഫേഷ്യൽ ചെയ്യാൻ ഇനി പാർലറിലേക്ക് പോകണ്ട.. നമ്മുടെ വീട്ടിൽ വച്ചു തന്നെ ചെയ്യാവുന്നതേ ഉള്ളു.. പണവും ലാഭം… പ്രകൃതിദത്തമായ സാമഗ്രികൾ വച്ചു ചെയ്യുന്നത് കൊണ്ട് യാതൊരു വിധ പാർശ്വ ഫലങ്ങളുമില്ല…

 

നമ്മുടെ അടുക്കളയിൽ ലഭ്യമായ കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് തന്നെ നമുക്ക് ഫേഷ്യൽ എളുപ്പത്തിൽ ചെയ്യാം…

നമ്മുടെ സ്കിന്നിന്റെ ഏറ്റവും വലിയ പ്രശ്നം എന്നു പറയുന്നത് മൃതകോശങ്ങൾ ആണ്. ഈ മൃതകോശങ്ങൾ അടിഞ്ഞുകൂടുന്നത് ആണ് നമ്മുടെ ചർമ്മത്തെ പ്രായം വെപ്പിക്കുന്നത്… ഇത് കൃത്യമായ ഇടവേളകളിൽ മാറ്റിയാൽ പുതിയ കോശങ്ങൾ വളരുകയും ചർമം എന്നും പുതുതായി നിലനിൽക്കുകയും ചെയ്യും. ഇതിനുവേണ്ടിയുള്ള കാര്യങ്ങളാണ് ഫേഷ്യലിൽ പൊതുവേ നടക്കുന്നത്. അതുകൊണ്ടാണ് സ്ഥിരമായി ഫേഷ്യൽ ചെയ്യുന്നവർക്ക് അതിന്റെതായ ഫലം മുഖത്ത് കാണുന്നത്…

 

ഈ ഫേഷിയൽ എന്ന പ്രക്രിയ നാല് സ്റ്റെപ്പുകൾ ആയാണ് നടക്കുന്നത്…

ഇതിൽ ആദ്യത്തെ സ്റ്റെപ്പ് എന്നുപറയുന്നത് ക്ലെൻസിങ് ആണ്..നമ്മുടെ ചർമ്മത്തിലെ എല്ലാവിധ അഴുക്കു കളെയും അടപടലം നീക്കം ചെയ്യുന്ന പപ്രോസസ്സ് ആണിത്… ഇതിനായി നല്ല ഒരു ക്ലെൻസിംഗ് ഉപയോഗിക്കുക. നമ്മുടെ ചർമ്മത്തിന് അനുയോജ്യമായ ക്ലെൻസർ ഉപയോഗിച്ച് സ്‌കിന്നിലെ അഴുക്കെല്ലാം തുടച്ചു നീക്കം ചെയ്യുക.. ഇതിലൂടെ നമ്മുടെ മുഖത്തെ എല്ലാ അഴുക്കും നീങ്ങി ഇരിക്കും..

അടുത്തതായി ചെയ്യേണ്ടത് സ്ക്രബ്ബിങ് ആണ്… സ്‌ക്രബ്ബിങ് ചെയ്യുന്നതിലൂടെ ചർമത്തിലെ മൃതകോശങ്ങൾ നീങ്ങുവാൻ സഹായകമാകും. കോശങ്ങൾ വളരാൻ ഇത് സഹായിക്കും.. പഞ്ചസാരയും തൈരും ചേർന്ന മിശ്രിതം നന്നായി കൂട്ടി യോജിപ്പിച്ച ശേഷം മുഖത്ത് എല്ലാഭാഗത്തും തേച്ചുപിടിപ്പിക്കുക. വൃത്താകൃതിയിൽ മുഖം മൊത്തം ഉരസുക.. മാർദവത്തിൽ വേണം നമ്മൾ സ്ക്റബ്ബ് ചെയ്യാനായി. ഇങ്ങനെ ഒരു മൂന്നു മിനിറ്റോളം ചെയ്യുന്നത് നമ്മുടെ ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കാൻ സഹായിക്കും..

അടുത്തതായി വേണ്ടത് നല്ല ഒരു ഫെയ്സ് പാക്ക് ആണ്.ഫേസ് പാക്ക് നമ്മുടെ ചർമം പെട്ടെന്ന് ആഗിരണം ചെയ്യും. കാരണം ഇതിനുമുൻപ് നമ്മുടെ ചർമ്മം നേർത്തതായിരിക്കും. അതുകൊണ്ട് പെട്ടെന്ന് ഇടുന്ന ഫെയ്സ്പാക്ക് മുഖത്തേക്ക് ആഗിരണം ചെയ്യപ്പെടുന്നു.. ഫേസ് പാക്ക് ആയി മഞ്ഞൾ പൊടിയും കാപ്പി പൊടിയും പാലിൽ ചേർത്ത് മുഖത്തു പുരട്ടാവുന്നതാണ്… ഉണങ്ങിയ ശേഷം കഴുകിക്കളയാം… നമ്മുടെ ചർമത്തിൽ ഇത്രയധികം പ്രോസസ്സ്കൾ ചെയ്യുന്നതുമൂലം ചർമ്മത്തിലെ സ്വാഭാവിക ജലാംശം നഷ്ടപ്പെട്ട് കാണും.പിന്നീട് നമ്മൾ ചെയ്യേണ്ടത് നല്ലൊരു മോയിസ്ചറൈസർ അപ്ലൈ ചെയ്യുകയാണ്. ഇത് ചെയ്യുന്നതിലൂടെ നമ്മുടെ ചർമ്മത്തിന് ആവശ്യമുള്ള ജലാംശം ലഭിക്കുന്നു..

ഈ നാലു പ്രക്രിയകളിലൂടെ ഫേഷ്യൽ അവസാനിക്കുകയാണ്. നമുക്ക് ഇത് മാസത്തിൽ രണ്ടുതവണ ചെയ്തുകഴിഞ്ഞാൽ നല്ല റിസൾട്ട് ലഭിക്കും.

Leave a Comment

Your email address will not be published.