തമിഴ് ഹാസ്യ താരം വടിവേലിന്റെ ജന്മദിനത്തിൽ നിറസാനിധ്യമായി ഫഹദ് ഫാസിൽ.

തമിഴ് ഹാസ്യ താരം വടിവേലിന്റെ ജന്മദിനത്തിൽ നിറസാനിധ്യമായി  മലയാളികളുടെ സ്വന്തം ഫഹദ് ഫാസിൽ.ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…

 

അഭിനയം കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന നടനാണ് ഫഹദ് ഫാസിൽ. സിനിമ എത്ര മോശമാണെങ്കിലും ഫഹദിന്റെ അഭിനയം കാണാൻ സിനിമ ഒരു തവണ കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന തലത്തിൽ അഭിനയത്തിൽ മായാജാലം കാണിക്കുന്ന നടനാണ് ഫഹദ്. കണ്ണ് കൊണ്ട് അഭിനയിക്കുന്ന താരം എന്നാണ് ഫഹദിനെ കുറിച്ച് സിനിമ പ്രേമികൾ പറയാറുള്ളത്.

പുതുതലമുറയുടെയും സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്ബുകളുടെയും ന്യൂ ജനറേഷൻ സിനിമകളുടെയും ഇഷ്ടതാരം എന്നതും ഫഹദ് ഫാസിലിന്റെ വിശേഷണങ്ങളിലൊന്നാണ്. സ്വാ ഭാവികമായ നടനവും ഡയലോഗ് ഡെലിവറിയുമാണ് ഫഹദ് ഫാസിലിന്റെ കഥാപാത്രങ്ങളെ ശക്തമാക്കുന്നത്.

പുതു നിര സംവിധായകരുടെ സിനിമകളിലെ

സ്ഥിരസാന്നിധ്യമായിരുന്നു ഫഹദ് ഫാസിൽ.

ഏത് കഥാപാത്രങ്ങളിലേക്കും കുടിയേറാൻ പ്രാപ്തനായ നടൻ എന്ന നിലയിൽ ഫഹദ് ഒരിക്കൽ കൂടി യുവതാരങ്ങൾക്കിടയിൽ പകരക്കാരില്ലാത്ത പ്രതിഭയായി. മലയാള സിനിമ മുന്നോട്ട് നീങ്ങിയ ഓരോ ഘട്ടത്തിലും മികച്ച

നടനായും സഹനടനായും വില്ലനായും പലമുഖങ്ങളായി പരീക്ഷിക്കപ്പെട്ട ഏറ്റവും കൂടുതൽ തവണ ആവർത്തിക്കപ്പെട്ട നടൻ ഫഹദ് ഫാസിലാണ്.അനായാസ വഴക്കങ്ങളിലും മാനറിസങ്ങളിലും ഫഹദിന്റെ പ്രകടനം പലപ്പോഴും വേറെ തലത്തിലേക്ക് എത്തിക്കാൻ സംവിധായകർക്ക് കഴിഞ്ഞിട്ടുണ്ട്.

 

മലയാളത്തിനു പുറമേ തമിഴിലും ശ്രദ്ധേയമായ വേഷങ്ങൾ അഭിനയിച്ച് തെന്നിന്ത്യയൊട്ടാകെ പ്രശസ്തി നേടി.

വിക്രം എന്ന ചിത്രത്തിന് ശേഷം മലയാളികളുടെ ഇഷ്ടതാരം ഫഹദ് ഫാസിൽ വേഷമിടുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നൻ. രാഷ്ട്രീയക്കാരനായ പ്രതിനായകനായാണ് ഫഹദ് എത്തുകയെന്നാണ് ചില സിനിമാ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത് റിപ്പോർട്ടുകളുണ്ട്.

വടിവേലു, കീർത്തി സുരേഷ് എന്നിവരും ചിത്രത്തിലുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. നടൻ വടിവേലിന്റെ ജന്മദിനമാണ് മാമന്നൻ സെറ്റിൽ ആഘോഷമാക്കിയത്. കേക്ക് മുറിച്ചാണ് പിറന്നാൾ ആഘോഷം. ഫഹദ് ഫാസിലിനെ കെട്ടിപിടിച്ചുള്ള വടിവേലിന്റെ ചിത്രം മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു.

എംഎൽഎ കൂടിയായ ഉദയനിധി സ്റ്റാലിനും ഈ ചിത്രത്തിൽ പ്രധാന കഥപാത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു നടനെന്ന നിലയിൽ ഇത് തന്റെ അവസാന ചിത്രമായിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. റെഡ് ജിയാന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ തന്നെയാണ് നിർമ്മാണം.

 

 

അതിനിടെ ചിമ്പു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊറോണ കുമാര്‍ എന്ന ചിത്രത്തില്‍ ഫഹദ് അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ചിത്രമാണ് തങ്കം ,അഖിൽ

സത്യൻ സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടെയ്നറാണ് പാച്ചുവും അത്ഭുതവിളക്കും

.ഫഹദ് ഫാസിൽ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് പാട്ട്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മധു. എന്നിവയാണ് ഫഹദിൻ്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ

Leave a Comment

Your email address will not be published.