പണം തട്ടിയെടുത്തു എന്ന കേസുമായി ബന്ധപ്പെട്ട് പ്രശസ്ത സിനിമാതാരം സണ്ണി ലിയോൺ കേരള ഹൈക്കോടതിയിൽ..

പണം തട്ടിയെടുത്തു എന്ന കേസുമായി ബന്ധപ്പെട്ട് പ്രശസ്ത സിനിമാതാരം സണ്ണി ലിയോൺ കേരള ഹൈക്കോടതിയിൽ..

 

പലരും വന്നു…പക്ഷേ പോൺ കാണുന്ന ഇന്ത്യക്കാർക്ക് ഇപ്പോഴും വേണ്ടത് സണ്ണി ലിയോണിനെ തന്നെ.. സണ്ണി ലിയോൺ എന്ന പേരു കേൾക്കുമ്പോൾ തന്നെ കൗമാര യൗവനങ്ങളെ കോരിത്തരിപ്പിക്കുന്നതാണ്.. എന്നാൽ കേവലം ഒരു പോൺ താരം എന്നതിലുപരി 38 വയസ്സ് പിന്നിട്ട ഇപ്പോഴത്തെ ഈ ബോളിവുഡ് താരത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്..

ടിബറ്റൻ സിക്കുകാരനായ പിതാവിന്റെയും പഞ്ചാബിയായ മാതാവിന്റെയും മകളായി 1981 മെയ് 13ന് കാനഡയിലാണ് സണ്ണിയുടെ ജനനം.. ജനിച്ചത് കാനഡയിൽ ആണെങ്കിലും സണ്ണി പഠിച്ചതും വളർന്നതും എല്ലാം കാലിഫോർണിയയിലാണ്.. അമേരിക്കൻ പൗരത്വമാണ് താരത്തിനുള്ളത്.. കരൺ ജിത്ത് കൗർ വോഹ്‌റ എന്നായിരുന്നു യഥാർത്ഥ പേര്..

എന്നാൽ പിന്നീട് പോൺ സിനിമ രംഗത്തേക്ക് എത്തിയപ്പോൾ പേര് സണ്ണി ലിയോൺ എന്ന് മാറ്റുകയായിരുന്നു..പിന്നീട് ഒരു സുഹൃത്തിന്റെ നിർദ്ദേശപ്രകാരമാണ് ലിയോൺ എന്നുകൂടി തന്റെ പേരിനൊപ്പം ചേർക്കുന്നത്..

കുട്ടിക്കാലത്ത് താൻ ഒരു ടോംബോയ് ആയിരുന്നു എന്നാണ് സണ്ണി ലിയോൺ വെളിപ്പെടുത്തുന്നത്.. ആൺകുട്ടികളെപ്പോലെ വസ്ത്രം ധരിക്കാനും ആൺകുട്ടികളെപ്പോലെ പെരുമാറാനും അവരെപ്പോലെ കളിക്കാനും ഒക്കെ ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടി..

 

ഇപ്പോൾ സണ്ണി ലിയോണിനെ സംബന്ധിച്ച് പുറത്ത് വരുന്ന ചില വാർത്തകളാണ് ശ്രദ്ധ നേടുന്നത്.. കേരളത്തിലും വിദേശത്തുമായി സ്റ്റേജ് ഷോ നടത്താം എന്നു പറഞ് 39 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസ് സണ്ണി ലിയോണിന് എതിരെ ഉണ്ടായിരുന്നു.. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും ഇവരുടെ കമ്പനി ജീവനക്കാരൻ സുനിൽ രജനി എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.. പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം..

2018 – 19 കാലത്ത് തട്ടിപ്പ് നടത്തി എന്നതാണ് കേസ്.. എന്നാൽ ഷോ നടത്താം എന്ന് പറഞ്ഞു പണം തരാതെ, തന്നെയാണ് പരാതിക്കാരൻ പറ്റിച്ചത് എന്ന് സണ്ണി ലിയോണിന്റെ ഹർജിയിൽ ആരോപിക്കുന്നു.. 2018 മെയ് 11ന് കോഴിക്കോട്ട് ഷോ നടത്താനായിരുന്നു തീരുമാനിച്ചത് എന്നും സംഘാടകർ ഇതിനായി 30 ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചിരുന്നു എന്നും ഹർജിയിൽ പറയുന്നു.. 15 ലക്ഷം രൂപ മുൻകൂറായി നൽകി. പിന്നീട് ഷോ വേറെ ഒരു ദിവസത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് 26 ലേക്ക് മാറ്റാൻ വീണ്ടും ആവശ്യപ്പെട്ടു.. പ്രളയവും കാലാവസ്ഥ പ്രശ്നങ്ങളും കാരണം പലതവണ ഡേറ്റ് മാറ്റി.. ഒടുവിൽ കൊച്ചിയിൽ 2019 ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേ ദിനത്തിൽ ഷോ നടത്താൻ സംഘാടകർ തയ്യാറായി..ഷോയുടെ വിവരങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രസിദ്ധപ്പെടുത്തി.. ജനുവരി അവസാനത്തിനു മുമ്പ് പണം മുഴുവൻ നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് പണം നൽകാത്തതിനാൽ ഷോ നടത്തിയില്ലെന്നും സണ്ണി പറയുന്നു

Leave a Comment

Your email address will not be published. Required fields are marked *