പ്രശസ്ത സിനിമാതാരം കനി കുസൃതി ബോളിവുഡിലേക്ക്..

പ്രശസ്ത സിനിമാതാരം കനി കുസൃതി ബോളിവുഡിലേക്ക്..

 

നാടകരംഗത്ത് നിന്നും മലയാളം സിനിമയിലേക്ക് ചേക്കേറിയ പ്രശസ്തയായ സിനിമാതാരമാണ് കനി കുസൃതി.സാമൂഹ്യ പ്രവർത്തകരും പ്രമുഖ യുക്തിവാദികളുമായ ഡോ. എ.കെ. ജയശ്രീയുടെയും , മൈത്രേയ മൈത്രേയൻെയും മകളായി കേരളത്തിലെ തിരുവനന്തപുരത്ത് ജനിച്ചു. ഇന്ത്യയിൽ അവസാന പേരുകൾ നൽകുന്ന സാമൂഹ്യ അധികാര ശ്രേണിയെ ഇല്ലാതാക്കാൻ അവരുടെ മാതാപിതാക്കൾ തങ്ങളുടെ അവസാന പേരുകൾ ഉപേക്ഷിച്ചു. 15 വയസ്സിൽ അവൾ പത്താം ക്ലാസ് പരീക്ഷയുടെ അപേക്ഷയിൽ “കുസൃതി” എന്ന് അവസാന നാമം ചേർത്തു. തിരുവനന്തപുരത്താണ് കനി വളർന്നത്. അവിടെ അഭിനയ തിയേറ്റർ റിസേർച്ച് സെന്റർ, എന്ന നാടക പ്രവർത്തകർക്ക് വേണ്ടിയുള്ള ഒരു പൊതുവേദി പരിചയപ്പെട്ടു. പിന്നീട് തൃശ്ശൂരിലേക്ക് താമസം മാറി. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ 2005 നും 2007 നും ഇടയിൽ നാടക പരിപാടികളിൽ ഉണ്ടായിരുന്നു. ലാഗോൺസ് ഇന്റർനാഷണൽ ഡി റ്റെറ്റേ ജാക്വസ് ലെക്കോകിൽ നാടക പഠനം പൂർത്തിയാക്കി . അവിടെ രണ്ടു വർഷം ഫിസിക്കൽ തിയേറ്ററിൽ പഠനം നടത്തി..

വളരെ ചുരുക്കം ചില മലയാള സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത് എങ്കിലും അഭിനയിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെടുകയും അവയിലെ താരത്തിന്റെ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.. പലപ്പോഴും അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളാണ് കനി തിരഞ്ഞെടുത്തിരുന്നത്. അതുകൊണ്ടു തന്നെ നടിയുടെ ചില സിനിമകൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. തന്റെ ശക്തമായ നിലപാടിന്റെ പേരിലും കനി എന്നും അറിയപ്പെട്ടിരുന്നു.. തന്റെ നിലപാട് എന്തായാലും അത് ഉറക്കെ വിളിച്ചു പറയുന്നതിൽ യാതൊരു മടിയും കാണിക്കാത്ത ആളായിരുന്നു കനി കുസൃതി..സിനിമയിലെ നിർമ്മാതാക്കളുടെ ലൈംഗിക ആവശ്യം ബുദ്ധിമുട്ടിക്കുന്നതിനാൽ താൻ സിനിമ അഭിനയം നിർത്തുന്നു എന്ന് പറഞ്ഞയാളാണ് കനി..

ഇപ്പോഴിതാ ബോളിവുഡിലേക്ക് അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് താരം.. ചിത്രത്തിൽ പ്രധാന വേഷത്തിൽ തന്നെയാണ് കനി എത്തുന്നത്.. റിച്ച ച്ഛദ്ദ, അലി ഫസൽ ആര ദമ്പതികൾ നിർമ്മിക്കുന്ന ഗേൾസ് വിൽ ബി ഗേൾസ് എന്ന സിനിമയിൽ കൂടിയാണ് ബോളിവുഡിലേക്ക് എത്തുന്നത്.. സുച്ചി തളതി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്..ഉത്തരാഖണ്ഡിലാണ് ഇതിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.

2003 ൽ പുറത്തിറങ്ങിയ അന്യർ എന്ന സിനിമയാണ് കനിയുടെ ആദ്യ സിനിമ..പിന്നീട് കേരള കഫേ, ശിക്കാർ, തുടങ്ങി മറ്റു ചിത്രങ്ങളിലും അഭിനയിച്ചു. ബിരിയാണി എന്ന വിവാദമായ ചിത്രത്തിലെ അഭിനയത്തിന് കനിയേ തേടി മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം എത്തി..

Leave a Comment

Your email address will not be published. Required fields are marked *