11 യുവതികളുടെ വിവാഹം നടത്തിക്കൊടുത്ത് പ്രശസ്ത തമിഴ് താരം വിശാൽ

11 യുവതികളുടെ വിവാഹം നടത്തിക്കൊടുത്ത് പ്രശസ്ത തമിഴ് താരം വിശാൽ; ഇവർക്കുണ്ടാകുന്ന കുട്ടികളുടെ വിദ്യാഭ്യാസ ചെലവേറ്റെടുക്കും എന്നുമെന്നും ഉറപ്പ് നൽകി താരം……

 

 

എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഹിന്ദി ബെൽറ്റിലും മാർക്കറ്റിലുള്ള ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് തമിഴ് സിനിമയിലെ മുൻനിര ആക്ഷൻ ഹീറോയാണ് വിശാൽ.

നടൻ വിശാൽ തന്റെ സിനിമകൾക്ക് പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രശസ്തനാണ്. വിശാൽ മക്കൾ നള ഇയക്കം എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ജനകീയ പ്രസ്ഥാനം പലപ്പോഴും ജീവകാരുണ്യ പരിപാടികൾ നടത്താറുണ്ട്.

ഇപ്പോഴിതാ പാവപ്പെട്ട 11 യുവതികളുടെ വിവാഹം നടത്തി കൊടുത്തിരിക്കുകയാണ് നടന്‍ വിശാല്‍. വിവാഹത്തിന്റെ മുഴുവന്‍ ചെലവും വഹിച്ചതിന് പുറമെ ദമ്പതിമാര്‍ക്ക് കൈ നിറയെ സമ്മാനവും താരം നല്‍കി.

മുന്നില്‍ നിന്ന് താലിയെടുത്ത് നല്‍കിയതും വിശാല്‍ തന്നെയായിരുന്നു. ഇത്തരത്തില്‍ സമൂഹ വിവാഹം നടത്തുക എന്നത് തന്റെ ഒത്തിരി നാളായുള്ള ആഗ്രഹമായിരുന്നുവെന്ന് വിശാല്‍ പറഞ്ഞു.

നവംബർ 6ന് ചെന്നൈയിലെ മാത്തൂരിൽ, തിരുവള്ളൂർ ജില്ലയിലെ വിശാൽ പീപ്പിൾസ് വെൽഫെയർ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ 11 നിരാലംബരായ ദമ്പതികൾക്ക് വിവാഹ ചടങ്ങ് സംഘടിപ്പിച്ചു. ആഘോഷത്തിൽ പങ്കെടുത്ത വിശാൽ ഓരോ ജോഡികൾക്കും ഓരോ സമ്മാനം നൽകി. 51 സമ്മാനങ്ങളുടെ ശേഖരമാണ് വിശാൽ വധൂവരന്മാർക്ക് നൽകിയത്.തമിഴ് നാട്ടിലെ തിരുവള്ളൂരിലെ ഒരു സ്‌കൂളില്‍ വച്ചായിരുന്നു വിശാലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം സമൂഹ വിവാഹം നടന്നത്. ഇതുനുമുൻപും വിശാലിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന ഇത്തരം സത് പ്രവൃത്തികള്‍ ചെയ്തിട്ടുണ്ട്.

 

ഈ ദമ്പതികൾ പരസ്‌പരം പ്രണയത്തിലായിരുന്നു, എന്നാൽ അവരുടെ കുടുംബങ്ങൾ ഒരു കല്യാണം താങ്ങാൻ കഴിയാത്തത്ര ദരിദ്രരായിരുന്നു, അതിനാൽ മഹത്തായ അവസരത്തിൽ അവരെ വിവാഹം കഴിപ്പിക്കാൻ ഞാൻ മുൻ കൈ എടുക്കുന്നു എന്ന് വിശാൽ പറഞ്ഞു..

തനിക്ക് പതിനൊന്ന് സഹോദരിമാരാണ് ഇപ്പോള്‍ ഉള്ളതെന്നും അവരുടെ സന്തോഷമാണ് തനിക്ക് വലുതെന്നും വിശാല്‍ പറഞ്ഞു. ഇവരുടെ മക്കളുടെ പഠന ചെലവും താന്‍ ഏറ്റെടുക്കുമെന്നും താരം വ്യക്തമാക്കി. എന്റെ പ്രസ്ഥാനത്തിന്റെ പേരില്‍ മറ്റു ജില്ലകളിലും ഈ സൗജന്യ വിവാഹങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

നിരവധി ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നടനാണ് വിശാൽ .പുനീതിൻ്റെ മരണ ശേഷംപുനീതിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന 1800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം നടന്‍ വിശാല്‍ ഏറ്റെടുത്തിരുന്നു.

 

എ വിനോദ്കുമാര്‍ സംവിധാനം ചെയ്യുന്ന ‘ലാത്തി’ എന്ന ചിത്രമാണ് വിശാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് താരം ചിത്രത്തില്‍ എത്തുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബാലസുബ്രഹ്‌മണ്യന്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

എന്‍ ബി ശ്രീകാന്ത് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. വിശാലിന്റേതായി ‘മാര്‍ക്ക് ആന്റണി’ എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. ആദിക് രവിചന്ദ്രന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാന്‍ ഇന്‍ഡ്യന്‍ ചിത്രമായിട്ടാണ് ‘മാര്‍ക്ക് ആന്റണി’ ചിത്രീകരിക്കുന്നത്. അഭിനന്ദന്‍ രാമാനുജന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *