ഹണി റോസിനെ അനുകരിക്കുകയാണോ എന്ന് മാളവികയോട് ആരാധകർ..

ഹണി റോസിനെ അനുകരിക്കുകയാണോ എന്ന് മാളവികയോട് ആരാധകർ..

 

 

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക മേനോന്‍. 2012ല്‍ പുറത്തിറങ്ങിയ നിദ്ര, ഹീറോ, 916 എന്നീ ചിത്രങ്ങളിലെ മാളവികയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ മാളവിക പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ അതിവേഗം വൈറലാകാറുണ്ട്.നവ്യ നായര്‍ നായികാ വേഷം ചെയ്ത വി കെ പ്രകാശ് ചിത്രമായ ഒരുത്തീ ആണ് മാളവിക അഭിനയിച്ചു റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. മലയാള ചിത്രങ്ങള്‍ക്ക് പുറമെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ മാളവിക ഇടയ്ക്കിടെ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. ഇതിൽ ചില ഫോട്ടോയ്ക്ക് താഴെ മോശമായ കമന്റുകളും വരാറുണ്ട്. അതുപോലെ ഇപ്പോൾ ഇതാ ന്യൂയർ ആഘോഷത്തിനിടയിൽ പകർത്തിയ മാളവികയുടെ പുതിയ ഫോട്ടോയാണ് താരം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുള്ളത്. ഗോവയിൽ ആയിരുന്നു ഈ തവണ മാളവിക ന്യൂ ഇയർ ആഘോഷിച്ചത്. ഗോവയിലെ ന്യൂയർ സ്പെഷ്യൽ സൺഡേ പാർട്ടിയിലും മാളവിക പങ്കെടുത്തിരുന്നു. അവിടെവെച്ച് ന്യൂയർ കളർഫുൾ ആയി ആഘോഷിച്ചതിന്റെ ചിത്രങ്ങളും താരം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. പിങ്ക് നിറത്തിലുള്ള ഗ്ലാമർ വസ്ത്രവും ഷൂസും സൺഗ്ലാസും ധരിച്ചാണ് മാളവിക പാർട്ടിയിൽ പങ്കെടുത്തിരുന്നത്. കൂടാതെ ഗാലറിയിൽ കയറി നിന്ന് സൺ ബേൺ പാർട്ടി ആസ്വദിക്കുന്ന ചിത്രങ്ങളും താരം പങ്കു വച്ചിരുന്നു.

വളരെ സുന്ദരി ആയിട്ടാണ് താരം ചിത്രത്തിൽ ഉള്ളത്. വസ്ത്രത്തിന് ചേരുന്ന ഹെയർസ്റ്റൈലും മേക്കപ്പും ഇട്ടിട്ടാണ് താരമെത്തിയിരിക്കുന്നത്.എന്നാൽ താരം പങ്കുവെച്ച സൺ ബേൺ പാർട്ടി ആസ്വദിക്കുന്ന ചിത്രത്തിന് താഴെയാണ് വളരെ മോശമായ കമന്റുകൾ വന്നിരുന്നത്. ഹണി റോസിനെ പോലെ ആകാൻ ശ്രമിക്കുകയാണ് എന്നാണ് താരം പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ കമന്റ് വന്നിരിക്കുന്നത്. ഇതിന് മറുപടി കൊടുക്കുകയും മാളവിക ചെയ്തു. തനിക്ക് മറ്റൊരാളുടെ പോലെ ആകേണ്ട ആവശ്യമില്ലന്നും തനിക്ക് താനായിരുന്നാൽ മതിയെന്നും മാളവിക പറഞ്ഞു. മറ്റൊരാളുടെ പോലെ ആകാൻ താൻ ഒരിക്കലും ശ്രമിക്കാറില്ലെന്നും താരം പറഞ്ഞു.ഇതുമാത്രമല്ലാതെ വേറെ ചില മോശം കമന്റുകളും താരം പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ വന്നിരുന്നു.

വേറെ കമന്റുകൾക്കൊന്നും എതിരെ താരം പ്രതികരിച്ചിട്ടില്ല. എന്നാൽ ഒരുപാട് പേർ താരത്തെ അഭിനന്ദിച്ചുകൊണ്ടും അനുകൂലിച്ചുകൊണ്ടും സ്നേഹം പ്രകടിപ്പിച്ചു കൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. നടി ആയിട്ടും സഹനടി ആയിട്ടും അഭിനയിച്ചിട്ടുള്ള താരമാണ് മാളവിക. സാധാരണ നടിമാർ നായികയായി എത്തിക്കഴിഞ്ഞാൽ പിന്നെ സഹ നടി ആയിട്ടുള്ള കഥാപാത്രങ്ങൾ ഒന്നും ചെയ്യാറില്ല. എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തയാണ് മാളവിക. തനിക്ക് ലഭിക്കുന്ന ഏതൊരു കഥാപാത്രത്തെയും മികച്ച രീതിയിൽ അവതരിപ്പിക്കാൻ മാളവിക എപ്പോഴും ശ്രമിക്കാറുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *