ചോറ്റാനിക്കര അമ്മക്ക് പവിഴമല്ലിത്തറ മേളം കൊട്ടി തകർത്ത് അച്ഛൻ ജയറാമും മേളത്തിനൊപ്പം താളം പിടിച്ച് മകൾ മാളവികയും..

ചോറ്റാനിക്കര അമ്മക്ക് പവിഴമല്ലിത്തറ മേളം കൊട്ടി തകർത്ത് അച്ഛൻ ജയറാമും മേളത്തിനൊപ്പം താളം പിടിച്ച് മകൾ മാളവികയും……..

 

 

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബം ആണ് ജയറാമിന്റേത്. .ജയറാമിന്റെ മക്കളായ മാളവികയും കാളിദാസനും മലയാളികൾക്ക് പ്രിയങ്കരരാണ്.ഒരു താരപുത്രി എന്ന നിലയിൽ അറിയപ്പെടാതെ സ്വന്തം നിലയിൽ

അറിയപ്പെടാനാണ് താരം എപ്പോഴും ശ്രമിച്ചിട്ടുള്ളത്.മോഡലിങ് രംഗത്ത് സജീവമാണ് മാളവിക.’സിനിമാ അഭിനയത്തേക്കാൾ സ്പോർട്സ് മേഖലയിലാണ് താരം തിളങ്ങിയത്. സ്പോർട്സ് മേഖലയാണ് തനിക്ക് ഏറെ ഇഷ്ടം എങ്കിലും സിനിമാ രംഗത്തേക്കുള്ള തന്റെ എൻട്രി മാളവിക നിരസിച്ചിരുന്നില്ല.സോഷ്യൽ മീഡിയ വഴിയാണ് മാളവികയുടെ ഓരോ വിശേഷങ്ങളും ആരാധകർ അറിയുന്നത്. പലപ്പോഴും കിടിലൻ ലുക്കിലുള്ള ഫോട്ടോഷൂട്ട് ആരാധകരുടെ മനം കവരാറുണ്ട്.

ഇപ്പോഴിതാ ചോറ്റാനിക്കര ക്ഷേത്രത്തിൽ ഉത്സവം കൂടാൻ അച്ഛൻ ജയറാമിനോടൊപ്പം എത്തിയിരിക്കുകയാണ് മാളവിക ജയറാം.സെറ്റും മുണ്ടും ഉടുത്ത് നാടൻ വേഷത്തിൽ എത്തിയ മാളവിക തൃക്കക്കരയപ്പനെ തൊഴുതു അച്ഛന്റെ മേളവും

നടന്റെ നേതൃത്വത്തിലുള്ള ചോറ്റാനിക്കര അമ്മക്ക് വഴിപാടായി പവിഴമല്ലിത്തറ മേളം നൽകിയപ്പോൾ മകൾ ആ മേളം.

ആവോളം ആസ്വദിച്ച ശേഷമാണു മടങ്ങിയത്.

മൂന്നും നാലും കാലങ്ങൾ കയറി മേളം അഞ്ചാം കാലത്തിൽ ഉച്ചസ്ഥായിയിലായപ്പോൾ ‘പവിഴമല്ലിത്തറ മേള’ത്തിന്റെ ഹുങ്കാരത്താൽ ക്ഷേത്രാങ്കണം പ്രകമ്പനംകൊണ്ട പ്രതീതിയായി

താരജാടകളില്ലാതെ ചെണ്ടയും കോലുമായി തനിക്ക് ദൈവം തന്ന കഴിവ് ദൈവസന്നിധിയിൽ സമർപ്പിക്കാൻ ഒട്ടുമിക്ക പൂരപറമ്പുകളിലും ജയറാം ഉണ്ടാകും. എന്നാൽ ഇത്തവണ മാളവികയെയും ഒപ്പം കൂട്ടിയാണ് താരം എത്തിയത്. പൂരവും, ആനയും, മേളവും എനിക്ക് അച്ഛനെ പോലെ എന്നും ലഹരിയാണ്

.അച്ഛൻ ജയറാമിനെ പോലെ ആനപ്രേമി കൂടിയാണ് മാളവിക എന്ന് താരം പല യാത്രകളിലും പറയുകയുണ്ടായിരുന്നു. “വീട്ടിലെ എല്ലാവരെയും പോലെ എനിക്കും ആനയെ ഭയങ്കര ഇഷ്ടമാണ്. ആന പ്രാന്ത് ഉണ്ടെന്ന് പല അഭിമുഖങ്ങളിലും താരം പറഞ്ഞിട്ടുണ്ട് ചെറിയകുട്ടികളെപോലെ ആനയെ കാണിക്കാൻ കൊണ്ട് പോണം എന്ന് പറഞ്ഞ് വാശി പിടിക്കാറുണ്ട്. ആദ്യമായി ഞാൻ കണ്ട ആന ഞങ്ങളുടെ ആന തന്നെയായിരുന്നു.

അടുത്തിടെ ആനയോടൊപ്പമുള്ള ഒരു വീഡിയോ മാളവിക ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരുന്നു ജയറാമിന്റെ ആന പ്രേമത്തേക്കുറിച്ച് അറിയാത്തവരുണ്ടാണ്ടാവില്ല. താനും അച്ഛനെപ്പോലെ ആനപ്രേമിയാണെന്ന് മാളവിക ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുമുണ്ട്.പലപ്പോഴും ഇപ്പോൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

 

ഈ അടുത്ത് മാളവികയുടെ ഒരു റൊമാന്റിക് മ്യൂസിക് ആൽബം പുറത്തിറങ്ങിയിരുന്നു. മായം സെയ്തായ് പൂവേ എന്ന ഗാനമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അശോക് സെൽവനാണ് ഈ ഗാനരംഗത്തിൽ മാളവികയ്ക്ക് ഒപ്പം അഭിനയിച്ചത്. ഈ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരുന്നു. ചില പരസ്യ ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.ഒരുകാലത്ത് തിളങ്ങിയ താരദമ്പതികളാണ് ജയറാമും പാർവതിയും. ആദ്യം സിനിമാ ലോകത്ത് എത്തിയത് പാർവതിയായിരുന്നു. പാർവതി നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് ജയറാം നായകനായി രംഗ പ്രവേശം ചെയ്യുന്നത്. എന്നിട് യുവതാരനിരയിലേക്ക് മകൻ കാളിദാസും ഉയർന്നു എന്തായാലും ഇനി മകൾ മാളവികയും കൂടി സിനിമാലോകത്ത് ഒട്ടും വൈകാതെ തന്നെ മലയാള സിനി രംഗത്തേക്ക് താരം ചുവടുവയ്ക്കും എന്നാണ് പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *