അച്ചന്റെ മോൻ സിനിമയിൽ പോയല്ലേ’ എന്നൊക്കെ പലരും ചോദിക്കുമ്പോൾ ആദ്യം സങ്കടം വരുമ്പോഴും ഇപ്പോൾ അഭിമാനമാണ് ബേസിൽ എന്ന് ഫാദർ ജോസഫ് പള്ളിപ്പാട്ട്…..
സംവിധായകനായും നടനായും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ബേസിൽ ജോസഫ്.ചുരുങ്ങിയ സമയംകൊണ്ട് മലയാള സിനിമാ ലോകത്ത് തന്റെതായ ഒരിടം കണ്ടെത്താനും ബേസിലിന് സാധിച്ചു.
‘തിര എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിൽ സഹ സംവിധായകനായെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ മികച്ച യുവ സംവിധായകരിൽ ഒരാളായി മാറിയ വ്യക്തിയാണ് ബേസിൽ ജോസഫ്.
കുഞ്ഞിരാമായണവും ഗോദയും മിന്നൽ മുരളിയും ബേസിൽ മലയാളികൾക്ക് സമ്മാനിച്ച മികച്ച ചിത്രങ്ങളായിരുന്നു. നടനായും താരം തിളങ്ങുകയാണ്. പാൽതു ജാൻവർ എന്ന ചിത്രമായിരുന്നു ബേസിൽ നായക വേഷത്തിലെത്തി പിന്നിട് റീലിസ് ചെയ്ത , താരത്തിന്റെ പുതിയ സിനിമയായ ജയ ജയ ജയ ജയ ഹേ റിലീസിന് മികച്ച വിജയം നേടി.
സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്‌സിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ബേസിൽ ജോസഫ്. 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് മിന്നൽ മുരളിയും ബേസിലും ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
.ഇപ്പോഴിതാ ബേസിലിന്റെ അച്ഛൻ ഫാദർ ജോസഫ് പള്ളിപ്പാട്ട് മകനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
ബേസിലിനു കുട്ടിക്കാലത്തേ ഹാർമോണിയവും പാട്ടുമൊക്കെയായിരുന്നു താൽപര്യമെന്നും അതുകൊണ്ട് അവരുടെ ഇഷ്ടത്തിനു പഠിപ്പിക്കാനാണു മോഹിച്ചത് എന്നും ഫാദർ ജോസഫ് പറയുന്നു. “പ്ലസ്ടുവിനു നല്ല മാർക്കു വാങ്ങി അവൻ പാസായി. വയനാട് ജില്ലയിൽ തന്നെ എൻട്രൻസിൽ മികച്ച റാങ്ക് വാങ്ങിയാണു തിരുവനന്തപുരം സിഇടിയിൽ അഡ്മിഷൻ വാങ്ങിയത്.
അവിടെ പഠിക്കുന്ന കാലത്താണു ഷോർട്ട് ഫിലിമിൽ അഭിനയിച്ചതും സംവിധാനം ചെയ്തതുമൊക്കെ. മുഴുവൻ സമയവും സിനിമയിൽ പോകില്ല എന്നായിരുന്നു വിശ്വാസം. പിന്നീട് ഇൻഫോസിസിലെ ജോലി രാജി വച്ചു സിനിമയിലേക്കു പോകുന്നു എന്നു കേട്ടപ്പോൾ വിഷമം തോന്നി. ‘സിനിമയിൽ ക്ലിക്കായില്ലെങ്കിൽ ജോലിയിൽ തിരിച്ചുകയറാ’മെന്ന് പറഞ്ഞെങ്കിലും ‘അച്ചന്റെ മോൻ സിനിമയിൽ പോയല്ലേ’ എന്നൊക്കെ പലരും ചോദിക്കുമ്പോൾ സങ്കടം പിന്നെയും വരും.
ബത്തേരിയിലെ ഐശ്വര്യ–അതുല്യ തിയറ്ററിൽ നിന്നു ‘കുഞ്ഞിരാമായണം’ കണ്ട ദിവസം മറക്കാനാകില്ല. ഓരോരോ സിനിമകളായി ഹിറ്റായപ്പോൾ വലിയ സന്തോഷം തോന്നി. മറ്റൊരു രസമെന്തെന്നോ, പണ്ടു കുറ്റം പറഞ്ഞ ഒരു ബന്ധു ഈയിടെ വിളിച്ചു, ‘മോനെക്കൊണ്ടൊരു സിനിമ ചെയ്യിക്കണം. ഒന്നു റെക്കമൻഡ് ചെയ്യാമോ…’ ‘ജോജി’യിലെ പള്ളീലച്ചനായി ഇവനെ കണ്ടപ്പോഴും അറിയാതെ കണ്ണുനിറഞ്ഞു.” ഫാദർ ജോസഫ് പറഞ്ഞു.
അതേ സമയം ഫഹദ് ഫാസിലുമായി ഒരു ചിത്രത്തിനായി ചർച്ചകൾ നടത്തുകയാണ്, അതിനുള്ള പ്രഖ്യാപനം ഉടൻ പുറത്തുവരാൻ സാധ്യതയുണ്ട്. കഥ വളരെ മുമ്പേ ഫഹദിന് നൽകിയിരുന്നു,” സംവിധായകനുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ഫഹദുമായുള്ള തന്റെ ചിത്രത്തിന് ശേഷമേ മിന്നൽ മുരളിയുടെ രണ്ടാം ഭാഗത്തിന്റെ ജോലികൾ ബേസിൽ ആരംഭിക്കുകയുള്ളൂ. ടൊവിനോ തോമസ് നായകനായ മിന്നൽ മുരളിയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്.