ശ്രീനാഥ് ഭാസി വിഷയത്തിൽ മമ്മൂട്ടിക്ക് മറുപടിയുമായി ഫിലിം ചേംബർ..

ശ്രീനാഥ് ഭാസി വിഷയത്തിൽ മമ്മൂട്ടിക്ക് മറുപടിയുമായി ഫിലിം ചേംബർ..

 

മമ്മൂട്ടി അല്ല ആരു പറഞ്ഞാലും നിർമ്മാതാക്കളുടെ അന്നം മുട്ടിക്കുന്നവന്റെ അന്നം തങ്ങൾ മുട്ടിക്കും എന്നും വൃത്തികേട് കാട്ടുന്നവരെ ഇനിയും വിലക്കുമെന്നും കേരള ഫിലിം ചേംബർ പ്രസിഡണ്ടും പ്രശസ്ത നിർമ്മാതാവും ആയ ജി സുരേഷ് കുമാർ പറഞ്ഞു..

 

നടൻ ശ്രീനാഥ് ഭാസിയുടെ വിലക്ക് സംബന്ധിച്ച് മമ്മൂട്ടിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.. മമ്മൂട്ടിയോ മോഹൻലാലോ അല്ല ആരു പറഞ്ഞാലും ശക്തമായി പ്രതികരിക്കും. തിലകൻ ഉൾപ്പെടെ എത്രയോ പേരെ അമ്മ വിലക്കിയിട്ടുണ്ട്.. അത് ചോദ്യം ചെയ്യാൻ നിർമ്മാതാക്കളുടെ സംഘടനയോ ഫിലിം ചേമ്പറോ ശ്രമിച്ചിട്ടില്ല. അത് അവരുടെ ആഭ്യന്തര കാര്യം എന്നു പറഞ്ഞു സംയമനം പാലിക്കുകയാണ് ചെയ്തത്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച ശേഷം വേണം മമ്മൂട്ടിയെ പോലെ ഒരാൾ പ്രതികരിക്കാൻ. ശ്രീനാഥ് ഭാസി നല്ല നടനാണ്. നന്നാകാൻ തീരുമാനിച്ചാൽ അയാൾക്കും സിനിമയ്ക്കും കൊള്ളാം. പുതിയ തലമുറയിൽ പെട്ട പല താരങ്ങളും അമ്മയിൽ അംഗത്വം എടുക്കുന്നില്ല. ഇവർക്ക് എതിരെ നിർമ്മാതാവിന്റെ പരാതി ലഭിച്ചാൽ പരിഹരിക്കാൻ സംവിധാനവുമില്ല.. അങ്ങനെ വരുമ്പോൾ നടപടി വേണ്ടിവരും. ചലച്ചിത്ര മേഖലയിൽ ലഹരി ഉപയോഗിക്കുന്നവർ ധാരാളം ഉണ്ട്. ലഹരി മരുന്ന് ഉപയോഗിക്കുന്നവരെ വിലക്കുവാനും ഇവയൊക്കെ തടയുന്നതിനുള്ള ആഭ്യന്തര സമിതികൾ വരണം..എല്ലാ സെറ്റുകളിലും ഇപ്പോൾ ഉണ്ട് ലഹരി ഉപയോഗത്തിൽ കൂടി സമിതിയുടെ പരിധിയിൽ കൊണ്ടുവരുന്നത് പരിശോധിക്കും. ചേമ്പറിന്റെ നേതൃത്വത്തിൽ നിർമ്മാതാക്കളുടെ യോഗം ചേർന്ന് ഭാവി പരിപാടി ആലോചിച്ച് തീരുമാനിക്കും എന്നും സുരേഷ് കുമാർ പറഞ്ഞു..

ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ ആണ് ശ്രീനാഥ് ഭാസി അവതാരികയോട് വളരെ മോശമായി പെരുമാറിയത്. അവതാരിക ചോദിച്ച ചോദ്യങ്ങൾക്ക് നിലവാരമില്ല എന്നതിന്റെ പേരിലാണ് ശ്രീനാഥ് ഭാസിയുടെ ഭാഗത്തുനിന്നും ഇങ്ങനെയൊരു പ്രതിഷേധം ഉണ്ടായത്. ഇത് ആദ്യമായിട്ടല്ല ശ്രീനാഥ് ഭാസി ഇങ്ങനെ ഇന്റർവ്യൂവിൽ വളരെ മോശമായി അവതാരകരോടു സംസാരിക്കുന്നത്. മുമ്പ് ഒരു ആർ ജെ യുടെ അടുത്തും കേട്ടാൽ വളരെ അറപ്പ് തോന്നുന്ന ഭാഷയിൽ ശ്രീനാഥ് ഭാസി സംസാരിച്ചിരുന്നു. അന്ന് യാതൊരു തരത്തിലും പ്രതികരിക്കാതെ ഷോ മുന്നോട്ടു കൊണ്ടുപോയ ആ അവതാരകനെ നമിക്കേണ്ടതാണ്..

എന്നാൽ എല്ലാ അവതാരകരും ഒരേ പോലെ ആകില്ല. സ്ത്രീകളോടുള്ള മോശം സമീപനം ക്ഷമിക്കേണ്ട കാര്യവുമില്ല. അതുകൊണ്ടുതന്നെ അവതാരിക ശ്രീനാഥ് ഭാസിക്കെതിരെ പോലീസിൽ പരാതി നൽകി.

ഇതിനു പിന്നാലെയാണ് സിനിമയിലെ നിർമ്മാതാക്കളുടെ സംഘടന ഇയാൾക്കെതിരെ ഇങ്ങനെയൊരു തീരുമാനത്തിൽ എത്തുന്നത്.. അന്നം മുടക്കാൻ ആർക്കും അവകാശമില്ല എന്ന് കഴിഞ്ഞദിവസം നടന്ന പ്രസ് മീറ്റിൽ മമ്മൂട്ടി പരാമർശിച്ചിരുന്നു. അതിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ നിർമ്മാതാവായ സുരേഷ് കുമാർ സംസാരിച്ചിരിക്കുന്നത്..

Leave a Comment

Your email address will not be published. Required fields are marked *