അഞ്ചു സുന്ദരികൾ അഹാനയുടേയും കുടുംബത്തിന്റെയും ഓണം സ്പെഷ്യൽ ചിത്രങ്ങൾ വൈറലായി …..

അഞ്ചു സുന്ദരികൾ അഹാനയുടേയും കുടുംബത്തിന്റെയും ഓണം സ്പെഷ്യൽ ചിത്രങ്ങൾ വൈറലായി …..

 

അഞ്ച് സുന്ദരികളുടെ അച്ഛൻ…മലയാളി

പ്രേക്ഷകർക്കിടയിൽ നടൻ കൃഷ്ണ കുമാറിനെ

അറിയപ്പെടുന്നത് ഇങ്ങനെയാണ്. പെൺകുട്ടികൾ വലുതാകുമ്പോൾ ആധി പിടിക്കുന്ന അച്ഛനമ്മാർക്ക് കൃഷ്ണകുമാറും സിന്ധുവും ഒരു മാത്യകയാണ്. മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബം. തമ്മിൽ അധിക

പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛനു പിന്നാലെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. പാട്ടും ചിരിയും ഡാൻസുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെൺപട വീട്.

കാശ്മീരം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ കൃഷ്ണ കുമാർ നായകൻ പ്രതിനായകൻ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളിൽ തിളങ്ങിട്ടുണ്ട്. ബിഗ് സ്ക്രീനിൽ മാത്രമല്ല മിനിസ്ക്രീനിലും താരം സജീവമായിരുന്നു. ഇന്നും കൃഷ്ണകുമാർ വെള്ളിത്തിരയിൽ നിറ സാന്നിധ്യമാണ്.

അച്ഛനു പിന്നാലെ മൂത്ത മകളായ അഹാന കൃഷ്ണയായിരുന്നു ആദ്യം സിനിമയിലേക്കെത്തിയത്. ഞാൻ സ്റ്റീവ് ലോപ്പസി’ൽ’അഞ്ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി. അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള,ലൂക്ക, പതിനെട്ടാം പടി,

പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലും അഹാനയുടേതായിപുറത്തെത്തി.അഭിനയത്തിന് പുറമെ നല്ല നർത്തകിയും പാട്ടുകാരിയുമാണ് അഹാന കൃഷ്ണ.പിന്നാലെയായി ഹൻസികയും വെള്ളിത്തിരയിൽ മുഖം കാണിക്കുകയായിരുന്നു. അതിനു ശേഷം ഇഷാനി കൃഷ്ണയും വൺ എന്ന ചിത്രത്തിലൂടെ അരങ്ങേറി.സിനിമയിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും യൂട്യൂബിൽ ഏറെ ആരാധകരുള്ള താരമാണ് ഓസി എന്നു വിളിപ്പേരുള്ള ദിയ. താര കുടുംബത്തിലെ എല്ലാവരും സോഷ്യൽ സുപരിചിതരാണ്.

 

ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം ഏറെ

സജീവമാണ് ഈ കുടുംബത്തിലെ ആറുപേർക്കും സ്വന്തമായി യൂട്യൂബ് ചാനലുകളുമുണ്ട്. അടുത്തിടെ ആറുപേർക്കും യൂട്യൂബിന്റെ സിൽവർ പ്ലേ ബട്ടണും ലഭിച്ചിരുന്നു.

മിടുക്കികളായി നാല് പെൺമക്കളെ വളർത്തിയതിന്റെ വിശേഷങ്ങളുമായി സിന്ധു കൃഷ്ണകുമാർ വരാറുണ്ട്. മൊത്തത്തിൽ കൃഷ്ണകുമാറിൻ്റെ ഒരു പെൺവീടാണ്.

 

ഇപ്പോഴിതാ ഓണാഘോഷ സാരിയിൽ അണിഞ്ഞൊരുങ്ങി വന്നിരിക്കുകയാണ് അഞ്ചു സുന്ദരികൾ, നടി അഹാനയാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചത്. എല്ലാ തവണയും കുടുംബം കേരളീയ വസ്ത്രത്തിലെത്തി ആരാധകരോട് ഓണാംശസകൾ നേരാറുണ്ട്. ചിത്രങ്ങൾ ഉടൻ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടി കഴിഞ്ഞു.

 

ഇത്തവണ കേരള സാരിയിൽ അഞ്ചു പേരും ഒരേപോലെ ഒരുങ്ങിയിരിക്കുകയാണ്. കളർ കോഡ് നീലയാണ്.കസവു സാരിയോടൊപ്പം നീലയുടെ പല ഷെയ്ഡുകളിൽ ഉള്ള ബ്ലൗസുകൾ ആണ് അഹാനയും സഹോദരിമാരും അമ്മയും ധരിച്ചിരിക്കുന്നത്. ‘ഓണാംശസകൾ’ എന്ന തലക്കെട്ടു കൂടി ആണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

എല്ലാ കൊല്ലവും ഡ്രസ്സ് കോഡിൽ എത്തുന്ന താരങ്ങൾ, 2021 ൽ തിരുവോണത്തിന് പച്ച നിറത്തിലുള്ള കോഡ് ആയിരുന്നു.അഞ്ചു പേരും ഒരുമിച്ചുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ ആണ് താരങ്ങൾ പങ്കുവെച്ചത്. അച്ഛനും നടനും ആയ കൃഷ്ണ കുമാർ എവിടെ എന്ന ചോദ്യമാണ് ആരാധകർ മുന്നോട്ട് വെച്ചത്.

Leave a Comment

Your email address will not be published.