സിനിമയിൽ തുടക്കക്കാര്‍ക്ക് മമ്മൂക്കയാണ് ഏറ്റവും നല്ല റോൾ മോഡലെന്ന് നടന്‍ അമിത് ചക്കാലക്കല്‍…..
ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അമിത് ചക്കാലക്കല്‍.എന്‍ജിനീയറിങ്ങ് പഠനത്തിനുശേഷമാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്.ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടായിരുന്നു തുടക്കം. ഏഷ്യാനെറ്റിൽ സംപ്രേഷണം മമ്മുട്ടി ദ് ബസ്റ്റ് ആക്ടർ റിയാലിറ്റിഷോയിൽ വിജയിയായതിനുശേഷം മോഡലിംഗ് ചെയ്യാൻ തുടങ്ങി. ആത്മ എന്ന ആൽബത്തിലാണ് അമിത് ആദ്യമായി അഭിനയിയ്ക്കുന്നത്.മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചായിരുന്നു തുടക്കം. പിന്നീട് ആസിഫ് അലി, ഭാവന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹണിബീ എന്ന ചിത്രത്തില്‍ ക്യാരക്റ്റര്‍ റോള്‍ ചെയ്തു.
ഇയ്യോബിന്റെ പുസ്തകം, ഹണീബി 2, സൈറാബാനു, കായംകുളം കൊച്ചുണ്ണി, പ്രേതം 2 തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെക്കുറിച്ച് താരം പറഞ്ഞിരിക്കുന്ന വാക്കുകളാണ് വൈറലാവുന്നത്
യുവതാരങ്ങള്‍ക്ക് സൗണ്ട് മോഡുലേഷന്‍ പഠിക്കാന്‍ ഏറ്റവും നല്ല ഉദാഹരണം മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്ന് യുവ നടന്‍ അമിത് ചക്കാലക്കല്‍.
സൗണ്ട് മോഡുലേഷന്‍ പഠിക്കാന്‍ ഏറ്റവും നല്ല റഫറന്‍സ് മമ്മൂക്കയാണ്. മടുപ്പ് തോന്നിയ ഒരു ദിവസം വര്‍ക്ക്‌ഔട്ടിനിടെ മമ്മൂട്ടിയുടെ ഡയലോഗുകളുടെ മാഷപ്പ് കേട്ട അനുഭവമാണ് അമിത് പങ്കുവയ്ക്കുന്നത്.
തുടക്കക്കാര്‍ക്ക് മമ്മൂക്കയോട് ഇഷ്ടം കൂടും. അഭിനയിച്ച് കഴിഞ്ഞ് ഡബ്ബിങ്ങിന് ചെല്ലുബോള്‍, ശബ്ദം മോഡുലേറ്റ് ചെയ്യാന്‍ ശ്രമിക്കും. ചില കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കും. പഠിക്കാന്‍ ഏറ്റവും നല്ല ഉദാഹരണമാണ് മമ്മൂക്ക.
മമ്മൂക്ക സൗണ്ട് മോഡുലേറ്റ് ചെയ്യുന്നത് പോലെ വേറെ ആരും ചെയ്യില്ല. ശബ്ദം കൊണ്ട് ഓരോ കഥാപാത്രത്തിനും മാറ്റം കൊണ്ടുവരുത്തുന്നതില്‍ മമ്മൂക്ക ഒരു എപ്പിക് എക്സാബിള്‍ ആണ്, അല്ലെങ്കില്‍ ടെക്സ്റ്റ് ബുക്കാണെന്നും അമിത് പറയുന്നു.
ലിന്റോ കുര്യന്‍ എന്നൊരു പയ്യന്റെ ‘മമ്മൂക്ക ബെര്‍ത്ത്ഡേ മാഷപ്പ്’ ഉണ്ട്. അത് എന്നെ ഞെട്ടിച്ചുകളഞ്ഞെന്നും അമിത് പറയുന്നു. വൈകിട്ട് വര്‍ക്ക്‌ഔട്ട് ചെയ്യുന്നതിന് മുമ്ബ് ക്ഷീണം തോന്നിയാല്‍ ഏതെങ്കിലും ആക്ടേഴ്സിന്റെ മാഷപ്പ് എടുത്ത് കാണാറാണ്. ഒരു ദിവസം ഇതുപോലെ മമ്മൂക്കയുടെ മാഷപ്പ് കേള്‍ക്കുകയായിരുന്നു.
ചെവിയില്‍ ഹെഡ്‌സെറ്റ് ഉണ്ട്. ഫോണ്‍ മാറ്റിവച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ ഡയലോഗുകളുടെ മാഷപ്പായിരുന്നു. ഇത്രയും സ്പീഡില്‍, ഇത്രയും പവറില്‍, ഒറ്റ സ്ട്രെച്ചില്‍ ഡയലോഗ് മോഡുലേറ്റ് ചെയ്ത് പറയുന്നതൊന്ന് കേള്‍ക്കണം. ഞാന്‍ പിന്നെ വര്‍ക്കഔട്ട് ഒക്കെ നിര്‍ത്തിയിട്ട് ഇത് കാണുകയായിരുന്നു, എന്നും അമിത് പറയുന്നു.
.അതേ സമയം അമിത് ചക്കാലക്കൽ നായകനാവുന്ന പുതിയ സിനിമയാണ് തേർ. ആക്ഷൻ ത്രില്ലെർ ചിത്രമായ തേർ എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന സിനിമയാണ്.