നൂറിനും ഫഹീമിനും ആശംസകൾ നേർന്ന് സുഹൃത്തുക്കളും പ്രിയപ്പെട്ടവരും..
യുവനിരയെ വെച്ച് സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കുന്ന ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് നൂറിൻ ഷെരീഫ്. ഇപ്പോൾ മലയാളത്തിന് പുറമേ തെലുങ്ക് സിനിമയിലും അഭിനയിച്ച് തിളങ്ങി നിൽക്കുകയാണ് നടി.
സിനിമയിലേക്ക് എങ്ങനെ എത്തി എന്ന് നൂറിനോട് ചോദിച്ചാൽ അതിനെല്ലാം വഴിത്തിരിവായത് നൃത്ത മാണെന്നാണ് നടി പറയുന്നത്.ഞാൻ വളരെ സെൻസറ്റീവാണ്, ചെറിയ കാര്യങ്ങൾക്ക് പോലും കരഞ്ഞ് പോകുമെന്നാണ് നൂറിൻ ഷെരീഫ് പറയുന്നത്. വലിയ കാര്യങ്ങൾ പലതും അവഗണിച്ചെന്ന് വരും. കലാകാരന്മാർക്ക് കൂടെ പിറപ്പായ അതേ പ്രകൃതമാണ് തനിക്കും. നൃത്തമാണ് വെള്ളിത്തിരയിലേക്കുള്ള പ്രവേശനത്തിന് കാരണമായത്. മൂന്ന് വയസുള്ളപ്പോൾ മുതൽ നൃത്തം പഠിക്കുന്നുണ്ട്.
കുട്ടിക്കാലം മുതൽ ഉമ്മ ടെസീനയാണ് എന്നെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചിരുന്നത്. സ്‌കൂളിലെ കല, കായിക മത്സരങ്ങളിലൊക്കെ പങ്കെടുപ്പിക്കാൻ ഉമ്മ എന്നെയും കൊണ്ട് പോകുമ്പോൾ വാപ്പ ഷെരീഫ് ആദ്യമൊക്കെ വഴക്ക് പറയുമായിരുന്നു. പിന്നെ എല്ലാം മാറി വിദേശത്തായിരുന്ന വാപ്പ ഇപ്പോൾ നാട്ടിലുണ്ട്.ചേച്ചി നസ്രിൻ വിവാഹം കഴിഞ്ഞു. എന്നെക്കാൾ നന്നായി ഡാൻസ് കളിക്കുന്നത് അവളാണ്. പാട്ട് പാടുകയും അഭിനയിക്കുകയുമൊക്കെ ചെയ്യുമെങ്കിലും പക്ഷേ അതൊന്നും ക്യാമറയ്ക്ക് മുന്നിലല്ലെന്ന് നൂറിൻ പറയുന്നു. സിനിമ എന്നാൽ എന്തോ വലിയ തെറ്റാണെന്നാണ് ബന്ധുക്കളിൽ പലരും ഇപ്പോഴും വിചാരിക്കുന്നത്.
അഡാർ ലവ്വിന് പുറമെ ചങ്ക്സ് സിനിമയിലും നൂറിൻ അഭിനയിച്ചിരുന്നു. അടുത്തിടെയായിരുന്നു നൂറിന്റെ വിവാഹ നിശ്ചയം. കുറച്ച് മാസം മുമ്പ് താൻ പ്രണയത്തിലാണെന്ന് നൂറിൻ വെളിപ്പെടുത്തിയിരുന്നു പക്ഷെ വരൻ ആരാണെന്ന് പറഞ്ഞിരുന്നില്ല. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരൻ.
വിവാഹ നിശ്ചയ ചടങ്ങുകൾ ബേക്കലിലെ റിസോർട്ടിലാണ് നടന്നത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ദീർഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ‘ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങൾ സുഹൃത്തുക്കളായി ആരംഭിച്ചു.”അതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മമിത്രങ്ങളായി. ഈ യാത്ര സ്‌നേഹവും സന്തോഷവും നിറഞ്ഞതാണ്’ എന്നാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നൂറിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. നൂറിൻ മികച്ച നർത്തകി കൂടിയാണ്.
സാന്താക്രൂസ്, വെള്ളേപ്പം, ബർമൂഡ തുടങ്ങിയവയാണ് റിലീസിനൊരുങ്ങുന്ന സിനിമകൾ. ഇപ്പോഴിത നൂറിനേയും ഭാവിവരൻ ഫഹിമിനെ കുറിച്ചും ഇരുവരുടേയും പ്രിയപ്പെട്ടവർ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
പെട്ടന്നൊരു ദിവസമാണ് വിവാഹനിശ്ചയത്തെ കുറിച്ച് അറിയിച്ച് നൂറിന്റെ മെസേജ് വന്നത് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ‘പെട്ടെന്ന് ഒരു ദിവസം നൂറിന്റെ മെസേജ് വരുന്നു… ഈ ദിവസങ്ങൾ ഫ്രീ ആണോയെന്ന് ചോദിച്ചുകൊണ്ട്.”അപ്പോഴും കരുതിയത് ഷൂട്ടിന്റെ കാര്യം ആണെന്നാണ്. എന്നാൽ നൂറിൻ പറഞ്ഞപ്പോഴാണ് അറിയുന്നത് നിശ്ചയമാണ് നടക്കാൻ പോകുന്നതെന്ന്. ശരിക്കും ഷോക്കായി പോയി. നമ്മൾ കുറെ വർഷങ്ങൾ ആയുള്ള പരിചയമാണ്. വളരെ സ്വീറ്റായ ഒരാളാണ് നൂറിൻ.”ബന്ധങ്ങൾക്ക് ഒരുപാട് വില കൊടുക്കുന്ന വ്യക്തി. ഒരു ഷൂട്ടിലൂടെയാണ് നമ്മൾ പരിചയപ്പെടുന്നത്. നൂറിനെ പോലെയാണ് ഫഹീം. അവർ മെയിഡ് ഫോർ ഈച്ച് അദറാണ്. ഒരു വർഷം മുമ്പേയാണ് ഈ എൻഗേജ്മെനന്റിന്റെ കാര്യമൊക്കെ പറയുന്നത്.”ഒരു വീട് ഒക്കെ സെറ്റായ ശേഷം ചെയ്യാം എന്നായിരുന്നു. ഒരു കണ്ണൂർ സ്റ്റൈലിൽ ഉള്ള ഫുഡ് കൊല്ലത്തേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു നേരത്തെ തന്നെ. ഈവന്റ് മുതൽ ഡ്രസ്സ്, ഓർണമെന്റ്സ് അങ്ങനെ എല്ലാം നമ്മൾ ഒരു ടീം വർക്ക് ആയിട്ടാണ് ചെയ്തത്.’
‘നമ്മൾ അടുത്തറിഞ്ഞപ്പോഴാണ് ആ ക്യാരക്ടർ പൂർണ്ണമായി മനസിലാക്കുന്നത്. പേഴ്സണാലിറ്റിയിലൂടെയാണ് അത് മനസിലാകുക. നല്ല പേഴ്സണാലിറ്റിയുള്ള രണ്ടുപേരാണ് നൂറും ഫഹീമും.”അവർക്ക് അവരുടേതായ തീരുമാനങ്ങളുണ്ട്. അതും ഉറച്ചത്. അവരുടെ ഒരുപാട് സംഭവങ്ങൾ ഇനിയും വരാനുണ്ട്….. ഞങ്ങളുടെ ആശംസകൾ’ ഇരുവർക്കും ആശംസകൾ നേർന്ന് സുഹൃത്തുക്കളും പ്രിയപ്പെട്ടവരും പറഞ്ഞു.