യുവതലമുറയിലെ അഭിനേതാക്കളിൽ പലർക്കും തൊഴിലിനോട് ആത്മാർത്ഥതയില്ല.നിർമ്മാതാവ് ജി സുരേഷ് കുമാർ…..

യുവതലമുറയിലെ അഭിനേതാക്കളിൽ പലർക്കും തൊഴിലിനോട് ആത്മാർത്ഥതയില്ല…

ഇപ്പോൾ ഈ താരങ്ങളെയൊക്കെ തിരുത്തിയില്ലെങ്കിൽ മലയാള സിനിമ ഒരുകാലത്തും നന്നാവില്ല. നിർമ്മാതാവ് ജി സുരേഷ് കുമാർ…..

 

മലയാളി സിനിമ പ്രേക്ഷകർക്ക് സുപരിചിതനാണ് സുരേഷ് കുമാർ.

മലയാളത്തിലെ മുൻനിര നിർമാതാക്കളിൽ ഒരാളാണ് ജി സുരേഷ് കുമാർ. നിർമാതാവായി മാത്രമല്ല അഭിനേതാവും സുരേഷ് കുമാർ കഴിവ് തെളിയിച്ചിട്ടുണ്ട്. രേവതി കലാമന്ദിറിന്റെ ബാനറിൽ 32ൽ കൂടുതൽ ചിത്രങ്ങൾ നിർമ്മിച്ചത് സുരേഷ് കുമാർ പ്രിയദർശന്റെ പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമ നിർമ്മിച്ചതാണ് ഇൻഡസ്ട്രിയൽ നിർമ്മാതാവായി എത്തുന്നത്.നടി കീർത്തിയുടെ അച്ഛന്റെ എന്ന നിലയിലാണ് ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുരേഷ് കുമാറിനെ പരിചയപ്പെടുന്നത്.

ഇദ്ദേഹത്തിൻറെ ചില വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. മലയാള സിനിമയ്ക്ക് ചിന്തിക്കുവാൻ പോലും സാധിക്കാത്ത തുകയാണ് ഇപ്പോൾ ചെറിയ താരങ്ങൾ അടക്കം ചോദിക്കുന്നത് എന്ന് ഇദ്ദേഹം പറയുന്നു. യുവതലമുറയിലെ അഭിനേതാക്കളിൽ പലർക്കും തൊഴിലിനോട് ആത്മാർത്ഥതയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കലയ്ക്ക് വേണ്ടിയല്ല കാശിനു വേണ്ടിയാണ് അവർ പരക്കം പറയുന്നത് എന്ന് നിർമാതാവ് പറഞ്ഞു.നാലും, അഞ്ചും കാരവൻ ഉണ്ടെങ്കിലെ ഷൂട്ടിംഗ് നടക്കൂ എന്നുള്ള അവസ്ഥയാണ് ഇപ്പോൾ. കാരവൻ കേറി ചെല്ലാത്ത സ്ഥലമാണെങ്കിൽ അവിടെ ഷൂട്ടിംഗ് പറ്റില്ല എന്ന നിലപാടാണ് പല യുവതാരങ്ങൾക്കും ഉള്ളത്. ഇപ്പോഴുള്ളതിൽ വെച്ച് ഏറ്റവും മുന്തിയ സൗകര്യങ്ങൾ തന്നെ തനിക്ക് കിട്ടണം എന്നുള്ള വാശിയിലാണ് പല ആളുകളും. പണത്തിനു മേൽ പരന്തും പറക്കില്ല എന്ന നിലപാടാണ്. മഹത്തായ ഒരു കലയെ കച്ചവട ചരക്ക് ആകകുയാണ് ഇന്നത്തെ തലമുറ .വേതന ത്തിൻ്റെ പിന്നാലെയാണ് ഓടുന്നത്. അഹങ്കാരം തലയ്ക്ക് പിടിച്ചിരിക്കുകയാണ്.

കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയാണ്. ഇപ്പോൾ ഈ താരങ്ങളെയൊക്കെ തിരുത്തിയില്ലെങ്കിൽ മലയാള സിനിമ ഒരുകാലത്തും നന്നാവില്ല. മലയാള സിനിമ ലോകത്തിന് അതിന്റേതായ അന്തസും അച്ചടക്കവുമുണ്ട്.സിനിമാ സംസ്കാരം തന്നെ ഇല്ലാതായത് സിനിമയുടെ കേന്ദ്രം കൊച്ചി ആയതോടെയാണ്. ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത് പല രീതിയിലാണ്. കൊച്ചിയിൽ സിനിമ പാർട്ടിയുടെ പല ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ എന്നാൽ മലയാള സിനിമയെ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് മടക്കികൊണ്ടുവരിക ഞങ്ങളുടെ ലക്ഷ്യമെന്ന് നിർമാതാവ് ജി സുരേഷ് കുമാർ. മലയാള സിനിമ പൂവിട്ട് പടർന്ന് പന്തലിച്ചത് തിരുവനന്തപുരത്താണ്. തിരുവനന്തപുരമായിരുന്നു മലയാള സിനിമയുടെ ഈറ്റില്ലം.അത് എന്ന് കൊച്ചിയിലേക്ക് മാറിയോ അന്നുമുതൽ മലയാള സിനിമയുടെ സമ്ബൽസമൃദിയും സംസ്കാരവും മാറിപ്പോയെന്ന് സുരേഷ് കുമാർ പറയുന്നു. കൊച്ചിയെ അപേക്ഷിച്ച് തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടത്തുകയാണെങ്കിൽ ചിലവ് കുറവാണ്.തിരുവനന്തപുരത്തെ സർക്കാർ സ്ഥാപനങ്ങളിൽ ഷൂട്ടിംഗ് നടത്താൻ ഇപ്പോൾ അനുമതി ലഭിക്കാറുണ്ട്.

സിനിമയ്ക്ക് ആവശ്യമായ പലതും ചെയ്യാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. സർക്കാർ അത് വ്യക്തമാക്കിയിട്ടുമുള്ളതാണെന്ന് നിർമാതാവ് പറയുന്നു.ഞാനടക്കമുള്ള നിർമാതാക്കൾക്ക് കൊച്ചിയിൽ നിന്നും സിനിമയെ തിരുവനന്തപുരത്തേക്ക് പറിച്ച് നടണമെന്ന് തന്നെയാണ് ആഗ്രഹം. തിരുവനന്തപുരത്താണെങ്കിൽ മലയാള സിനിമയ്ക്ക് അനുകൂല അന്തരീക്ഷം വന്നുചേരും, അതിലൂടെ നഷ്ടമായ സമബൽസമൃദി മലയാള സിനിമയ്ക്ക് വരും

എല്ലാത്തിനും കാരണം സിനിമയുടെ പറിച്ച് നടലാണ്അതാണ്. അദ്ദേഹം പറഞ്ഞു. എന്തായാലും ഇദ്ദേഹത്തിൻറെ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *