മിനിസ്ക്രീനും ബിഗ് സ്ക്രീനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഗായത്രി അരുൺ…

മിനിസ്ക്രീനും ബിഗ് സ്ക്രീനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഗായത്രി അരുൺ…

 

 

പരസ്പരം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി അരുൺ,മലയാളം സിനിമ സീരിയൽ രംഗത്ത് സജീവമാണ് ഗായത്രി. നിരവധി സിനിമകളിലും സീരിയലുകളിലും ഇതിനോടകം ഗായത്രി ഭാഗമായി കഴിഞ്ഞു. ഏതാനും ചില ടിവി ഷോകളിൽ അവതാരകയായും താരമെത്തി. പരസ്പരം എന്ന ഒരൊറ്റ സീരിയലിലൂടെയാണ് ഗായത്രി മലയാളികളുടെ മനം കവർന്നത്. പിന്നിട് സർവോപരി പാലാക്കാരൻ എന്ന സിനിമയിലൂടെയാണ് ഗായത്രി സിനിമയിലെത്തിയത്. അതിന് ശേഷം ഓർമ്മ, തൃശൂർപൂരം എന്നീ ചിത്രങ്ങളിലും അവതരിപ്പിച്ചിരുന്നു. താരത്തിൻ്റെ അവസാനമായി വന്നത്’ലൗ ജിഹാദ് എന്ന ചിത്രമാണ്. താരം പ്രധാന വേഷത്തിലെത്തി. ശ്രദ്ധ നേടിയിരുന്നു.

അഭിനേത്രി എന്നതിലുപരി ഒരു എഴുത്തുകാരി കൂടിയാണ് ഗായത്രി. അച്ഛപ്പം കഥകൾ എന്ന പേരിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകമാണ് ഗായത്രിയുടേതാ ആദ്യം വായനക്കാരിലേക്ക് എത്തിയത്. ഗായത്രിയുടെ അച്ഛനൊപ്പമുള്ള സന്തോഷ നിമിഷങ്ങളും അച്ഛനെക്കുറിച്ചുള്ള കഥകളുടേയും സമാഹാരമാണ് അച്ഛപ്പം കഥകൾ എന്ന പുസ്തകം. മോഹൻലാലിനും മഞ്ജു വാര്യർക്കും പുസ്തകം പങ്കുവയ്ക്കുന്ന ചിത്രങ്ങളും ഗായത്രി പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം.തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരെ അറിയിക്കാറുണ്ട്. നടിയുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്.

മിനി സ്ക്രീനും ബി​ഗ് സ്ക്രീനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും ​ഗായത്രി അരുൺ സംസാരിച്ചു. അഭിനയിക്കുന്നതിലും ഷൂട്ട് ചെയ്യുന്നതിലും വ്യത്യാസമുണ്ട്. ഒരു സീരിയലിൽ ഒരു ദിവസം എടുക്കുന്നത് പത്ത് സീൻ ആണെങ്കിൽ ഒരു സിനിമയിൽ ദിവസം എടുക്കുന്നത് ഒന്നോ രണ്ടോ സീനുകൾ ആയിരിക്കും. സമയമെടുത്താണ് സിനിമ ചെയ്യുക. സീരിയൽ അങ്ങനെ അല്ല. പൊതുവെ എല്ലാവരും സീരിയലിനെ ട്രോളും. പക്ഷെ അതിനുള്ള സമയമേ അവിടെ ഉള്ളൂ.

‘ടിവിയിൽ നിന്ന് കിട്ടുന്ന സ്നേഹം വേറെ തന്നെയാണ്. ദിവസേന കണ്ട് അവരുടെ ആണെന്ന തോന്നലുണ്ട്. സിനിമയിൽ അങ്ങനെ കിട്ടണമെന്നില്ല. സീരിയൽ ചെയ്യുന്ന സമയത്ത് എനിക്ക് ഒരു സ്ത്രീ അവരുടെ കുടുംബ പ്രശ്നത്തെക്കുറിച്ച് ഒരു പരാതി കൊണ്ട് തന്നു. പ്രോ​ഗ്രാമിന് പോയപ്പോൾ ഒരു അമ്മ എന്നോട് കരഞ്ഞ് സംസാരിച്ചു. എന്നോട് പറഞ്ഞാൽ അതിന് ഒരു പരിഹാരം ഉണ്ടാവുമെന്ന് കരുതിക്കാണും. പിന്നെ ഒരു കത്ത് കിട്ടി. പഠിത്തത്തിനിടെ കല്യാണം കഴിഞ്ഞ ആളായിരുന്നു’..’കല്യാണം കഴിഞ്ഞ ശേഷം തുടർന്ന് പഠിക്കാൻ സമ്മതിക്കുന്നുണ്ടായിരുന്നില്ല. സീരിയൽ കണ്ട ശേഷം പഠിക്കാൻ വിടുന്നു, നന്ദിയൊക്കെ പറഞ്ഞ് ഒരു കത്ത് വന്നു. അങ്ങനെ ഓർക്കാൻ പറ്റുന്ന ഒരുപാട് സംഭവങ്ങൾ ഉണ്ട്. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു അമ്മ മീൻ വിൽക്കുന്നതിനെ ഓടി വന്ന് കെട്ടിപ്പിടിച്ച ഉമ്മ തന്നു. അവരുടെ കണ്ണൊക്കെ നിറഞ്ഞു. ഒരുപാട് പേരുടെ സ്നേഹം കിട്ടി’… ഗായത്രി പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *