ധ്യാൻ ശ്രീനിവാസൻ തനിക്ക് ഗുരുസ്ഥാനീയനാണെന്ന് ഗോകുൽ സുരേഷ്..

ധ്യാൻ ശ്രീനിവാസൻ തനിക്ക് ഗുരുസ്ഥാനീയനാണെന്ന് ഗോകുൽ സുരേഷ്..

 

കഴിഞ്ഞദിവസം തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് അരുൺ ചന്തു സംവിധാനം ചെയ്ത സായാഹ്ന വാർത്തകൾ.. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും ഗോകുൽ സുരേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒരുമിക്കുന്ന സിനിമ കൂടിയാണ് ഇത്. ഇപ്പോഴിതാ ഗോകുലുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് പറയുകയാണു ധ്യാൻ ശ്രീനിവാസൻ… ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് ഇരുവരും തമ്മിലുള്ള നീണ്ട സൗഹൃദത്തെക്കുറിച്ച് ഷെയർ ചെയ്യുന്നത്..

സായാഹ്ന വാർത്തകൾ എന്നത് ചെറിയ ഒരു സിനിമയാണെന്നും എന്നാൽ ആ സിനിമ ഞങ്ങൾക്ക് വലിയ ഒരു സിനിമ തന്നെയാണ് എന്നും ഗോകുൽ പറഞ്ഞു… ധ്യാൻ ശ്രീനിവാസൻ ശരിക്കും എന്റെ ഗുരു സ്ഥാനത്താണെന്നും അഭിമുഖത്തിൽ ഗോകുൽ വ്യക്തമാക്കി..

 

ഗോകുൽ സുരേഷ് ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയാണ് മുത്തുഗവു…ഈ സിനിമയിൽ ഗോകുൽ അഭിനയിക്കാൻ വരുന്നത് ശരിക്കും ധ്യാൻ ശ്രീനിവാസൻ നായികയാനായ സെറ്റിലേക്ക് ആണ്.. ധ്യാൻ ശ്രീനിവാസന്റെയും അജു വർഗീസിന്റെയും മുകേഷിന്റെയും ഒക്കെ പ്രസൻസിൽ ആണ് ഗോകുലിന്റെ ആദ്യ ഷോട്ട് എടുത്തത്.. മുത്തുഗവു സിനിമയുടെ ഷൂട്ട് നടന്നത് അടി കപ്യാരെ കൂട്ടമണിയുടെ ഷൂട്ട് നടക്കുന്നതിന്റെ തൊട്ടടുത്ത ലൊക്കേഷനിൽ ആയിരുന്നു…

ആ ഒരു കാഴ്ചപ്പാടിൽ നോക്കുമ്പോൾ ഇവരെല്ലാവരും എനിക്ക് ഗുരു സ്ഥാനീയരാണ് എന്ന് ഗോകുൽ സുരേഷ് പറഞ്ഞു… എനിക്ക് ഒരുപാട് പോസിറ്റിവിറ്റി തന്നത് ധ്യാൻ ചേട്ടനാണ്..ജേഷ്ഠസ്ഥാനത്തും ഗുരുസ്ഥാനത്തും ഞാൻ അദ്ദേഹത്തെ കാണുന്നു എന്നായിരുന്നു ഗോകുൽ ധ്യാനിനെ കുറിച്ച് പറഞ്ഞത്..

 

ധ്യാൻ ശ്രീനിവാസനും അഭിമുഖത്തിൽ ഗോകുലുമൊത്തുള്ള പല ഓർമ്മകളും പങ്കുവെച്ചു… അടി കപ്യാരെ കൂട്ടമണി നടക്കുന്ന സമയത്താണ് തൊട്ടപ്പുറത്ത് മുത്തുഗവിന്റെ ഷൂട്ട് നടക്കുന്നത്..ഞാൻ രാവിലെ ഇട്ട ഷർട്ട് വൈകിട്ട് മുത്തുഗവിലേക്ക് വേണ്ടി അവനിടും വല്ലാത്ത ദാരിദ്ര്യം ആയിരുന്നു . ധ്യാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

ശരിക്കു പറഞ്ഞാൽ ഞാൻ ഗോകുലിനെ ആദ്യമായി കാണുന്നത് 2015ലാണ്..അന്ന് ഞാൻ നന്നായി ഒന്ന് മോട്ടിവേറ്റ് ചെയ്ത് വിട്ടതാണ്. അതുകൊണ്ടാണ് അവൻ ഇത്ര വലിയ നിലയിൽ എത്തിയത്. (ചിരി ) പിന്നെ അവൻ പറയുന്നതുപോലെ ഞാൻ അത്ര വലിയ പോസിറ്റിവിറ്റി ഒന്നും കൊടുത്തിട്ടില്ല പടം ചെയ്യണമെന്നും അധികം ഗ്യാപ് എടുക്കരുതെന്നും അവനോട് പറഞ്ഞിരുന്നു.. ഗോകുൽ വല്ലാതെ ചൂസിയാകുന്നതായി തോന്നിയിരുന്നു.. എപ്പോളും സ്ക്രീൻ പ്രസൻസ് ഫീൽ ചെയ്യിക്കണമെന്നും ഗ്യാപ്പിടാതെ സിനിമ ചെയ്യണം എന്നൊക്കെ അന്ന് പറഞ്ഞിരുന്നു… ധ്യാൻ പറഞ്ഞു…

Leave a Comment

Your email address will not be published.