വാപ്പച്ചിക്ക് പിന്നാലെ മകനും ഗോൾഡ് വിസ. ദുബായിൽ നേരിട്ട് എത്തി ഗോൾഡ് വിസ ഏറ്റുവാങ്ങി ദുൽഖർ സൽമാൻ

വാപ്പച്ചിക്ക് പിന്നാലെ മകനും ഗോൾഡൻ വിസ നേടിയിരിക്കുകയാണ്. ദുബായിൽ നേരിട്ട് എത്തിയാണ് ദുൽഖർ സൽമാൻ ഗോൾഡൻ വിസ കരസ്ഥമാക്കിയത്. യൂഎഐ യുടെ ദീർഘകലാ വിസയാണ് താരത്തിന് ലഭിച്ചത്. അബുദാബി വിനോദസഞ്ചരം സാംസ്‌കാരിക വകുപ്പിന്റെ ആസ്ഥാനത് നടന്ന ചടങ്ങിൽ ആണ് ദുൽഖർ ഗോൾഡ് വിസ ഏറ്റുവാങ്ങിയത്. ഗോൾഡൻ വിസ നൽകിയത് സഉദ് അബ്ദുൾ അസീസ് അൽ ഹെസാനി യാണ് കൂടാതെ വേദിയിൽ എം എ യൂസഫലിയും ഉണ്ടായിയുന്നു.

ഇതിന് മുൻപ് മമ്മുട്ടി, മോഹൻലാൽ, ടോവിനോ, പ്രിത്വിരാജ് എന്നി മലയാള താരങ്ങളും ഗോൾഡ് വിസ നേടിയയിരുന്നു ഇപ്പോൾ അവസാനം നേടിയത് ദുൽഖർ സൽമാൻ ആണ്. വിവിധ മേഖലയിൽ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് ഈ പത്ത് വർഷത്തെ ഗോൾഡ് വിസ ലഭിക്കുന്നത്.ഇതോടെ മലയാളത്തിൽ നിന്നും ആദ്യമായി മകനും അച്ചനും ഗോൾഡ് വിസ നേടി എന്ന റെക്കോർഡ് മമ്മുട്ടിയുടെയും മകൻ ദുൽഖറിന്റെയും പേരിൽ ആയിരിക്കുകയാണ്.

ഇന്ന് മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉള്ള ഒരു യുവ താരം ആണ് ദുൽഖർ. ഇതിനകം തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടാനും താരത്തിന് സാധിച്ചു. മെഗാസ്റ്റാറിന്റെ മകൻ എന്ന ഒരു താര ജാഡയും ഇല്ലാത്ത താരം കൂടിയാണ് അത്കൊണ്ട് തന്നെ മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് കുഞ്ഞിക്ക എന്ന്. ഇന്നുള്ള യുവതാരങ്ങളിൽ തരത്തിനുള്ള ഒരു ആരാധകർ മറ്റ് താരങ്ങൾക്ക് ഉണ്ടോ എന്ന് സംശയം തന്നെയാണ്.

സോഷ്യൽ മീഡിയയിൽ സജീവം ആണ് താരം അത്കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട്. ഗോൾഡ് വിസ വാങ്ങുന്ന ചിത്രം താരത്തിന്റെ സോഷ്യൽ മീഡിയയിൽ പോസ്റ് ചെയ്തിരുന്നു. നിരവധി ആരാധകർ ആണ് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ മലയാള താരങ്ങൾക്ക് ഗോൾഡ് വിസ കിട്ടട്ടെ എന്ന് ആശംസിക്കാം.

Leave a Comment

Your email address will not be published. Required fields are marked *