ഓണാഘോഷ ചിത്രങ്ങൾക്ക് താഴെ നെഗറ്റീവ് കമന്റുകൾ . തക്കതായ മറുപടി കൊടുത്ത് ഗോപി സുന്ദറും

ഓണാഘോഷ ചിത്രങ്ങൾക്ക് താഴെ നെഗറ്റീവ് കമന്റുകൾ . തക്കതായ മറുപടി കൊടുത്ത് ഗോപി സുന്ദറും

 

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ് അമൃത സുരേഷ്. യാതൊരുവിധ സിനിമ പാരമ്പര്യവുമില്ലാതെ ഒരു സാധാരണ കുടുംബത്തിലാണ് താരം ജനിച്ചത്. റിയാലിറ്റി ഷോകളിലൂടെ ആയിരുന്നു തുടക്കം. ഐഡിയ സ്റ്റാർ സിംഗർ എന്ന പ്രോഗ്രാമിൽ ഗായികയായി എത്തിയ താരം പിന്നീട് നിരവധി അവസരങ്ങൾ സിനിമയിൽ സമ്പാദിച്ചു. വിധി കർത്താവ് ആയി വന്ന സിനിമാതാരം ബാലയെയാണ് താരം ആദ്യം വിവാഹം ചെയ്തത്. ഇവർ പിന്നീട് വേർപിരിയുകയായിരുന്നു. അതിൽ ഇവർക്ക് ഒരു കുട്ടിയുമുണ്ട്.. ബാലയുടെ പുനർവിവാഹം എലിസബത്ത് എന്ന ആളുമായി കഴിഞ്ഞിട്ട് ഒരു വർഷം തികയുന്നു..

മലയാളികളുടെ പ്രിയങ്കരിയായ അമൃത ഇപ്പോൾ വിവാഹം ചെയ്തിരിക്കുന്നത് സംഗീതസംവിധായകനായ ഗോപി സുന്ദറിനെയാണ്. നമുക്കെല്ലാം ഒത്തിരി ഇഷ്ടപ്പെട്ട നിരവധി ഗാനങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ള ആളാണ് ഗോപി സുന്ദർ. സംഗീതസംവിധായകൻ എന്നതുപോലെതന്നെ നിരവധി സംഗീത റിയാലിറ്റി ഷോകളുടെ വിധികർത്താവ് കൂടിയാണ് ഗോപി സുന്ദർ. സോഷ്യൽ മീഡിയയിലും ഗോപി സുന്ദർ സജീവമാണ്.. ഇരുവരും ഒരുമിക്കുന്നു എന്ന വാർത്ത പ്രേക്ഷകർ എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്.

എന്നാൽ ഇരുവരും പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രങ്ങൾക്കു താഴെയും നിരവധി നെഗറ്റീവ് കമന്റുകളും വരാറുണ്ട്. ഇവയ്ക്കൊന്നും പ്രതികരിക്കാതെ ഇരിക്കാനാണ് അമൃതയ്ക്ക് ഇഷ്ടം. എന്നാൽ കഴിഞ്ഞദിവസം തന്റെ മകൾക്കൊപ്പവും ഗോപി സുന്ദറിനോപ്പവും പോസ്റ്റ് ചെയ്ത ഓണാഘോഷ ചിത്രങ്ങൾക്ക് താഴെ വന്നിരുന്ന കമന്റുകൾ ഒരുപക്ഷേ അതിരു കവിഞ്ഞോ എന്ന് സംശയമാണ്. ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗോപി സുന്ദർ..

അമൃത സുരേഷിനും മകൾക്കും ഒപ്പമുള്ള ഗോപി സുന്ദറിന്റെ ഫോട്ടോകൾക്ക് ഇപ്പോഴാണ് ഒരു കുടുംബചിത്രം പൂർണ്ണമായത് എന്ന നല്ല കമന്റുകളും വന്നിരുന്നു.. എന്നാൽ ‘ ബാലയുടെ മോൾ പാവം വേറൊരാളെ അച്ഛൻ എന്ന് വിളിക്കേണ്ട ഗതികേടിലാണ് ‘ അവനാണെങ്കിലോ കെട്ടിച്ചു കൊടുക്കേണ്ട മോനുമുണ്ട്.. എങ്ങനെ ഹാപ്പി ആയിട്ട് ജീവിക്കാൻ പറ്റുന്നോ എന്തോ’ എന്ന് ഒരു വിരുതൻ കമന്റ് ചെയ്തിരുന്നു. അതിനു മറുപടിയായി ഗോപി സുന്ദർ നൽകിയ റിപ്ലൈ വളരെയധികം സർക്കാസം നിറഞ്ഞതായിരുന്നു.. താൻ എന്തിനാ വിഷമിക്കുന്നേ? ഇവിടെ എല്ലാവരും സന്തോഷത്തിലാണ്. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുമ്പോൾ ഞാൻ പറയാം. ഇപ്പോൾ തൽക്കാലം സുൽത്താൻ ചെല്ല് എന്നായിരുന്നു ഗോപി സുന്ദർ ഇതിന് നൽകിയ മറുപടി. ചില മക്കൾക്ക് മറുപടി കൊടുക്കേണ്ടതുണ്ട്. ഗോപി സുന്ദർ പറയുന്നു..

 

എന്തിനാണ് ഇങ്ങനെ എല്ലാവർക്കും മറുപടി കൊടുക്കുന്നതെന്നും നിങ്ങൾ ഇങ്ങനെ ഓരോരുത്തർക്കും മറുപടി കൊടുക്കുന്നത് കൊണ്ടാണ് ചിലർ ഇത്തരത്തിൽ കമന്റുകൾ ഇട്ടുകൊണ്ടിരിക്കുന്നത് എന്നും ചിലർ പറയുന്നു. ആയിരം കുടത്തിന്റെ വായ് മൂടി കെട്ടാം. പക്ഷേ ഒരു മനുഷ്യന്റെ വായ പോലും നമുക്ക് മൂടി കെട്ടാൻ പറ്റില്ല അവർ പറഞ്ഞു കൊണ്ടേയിരിക്കും.

Leave a Comment

Your email address will not be published.