ഡെ ഇൻ മൈ ലൈഫ് വീഡിയോ ഷെയർ ചെയ്ത് ഗൗരി കൃഷ്ണൻ..
കുടുംബ പ്രക്ഷകരുടെ ഇഷ്ടതാരമാണ് ഗൗരി കൃഷ്ണ. പൗർണമിത്തിങ്കൾ എന്ന പരമ്പരയിലൂടെയാണ് ഗൗരി കൃഷ്ണ മലയാളികളുടെ പ്രിയനടിയായി മാറിയത്. സീരിയൽ അവസാനിച്ചെങ്കിലും മലയാളികൾക്ക് ഇന്നും പ്രിയങ്കരിയായ നടിയാണ് ഗൗരികൃഷ്ണ. തന്റെ വിശേഷങ്ങൾ ഗൗരി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
ഇറഞ്ഞാൽ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഗൗരി കൃഷ്ണന്റേയും പൗർണമി തിങ്കൾ സീരിയലിന്റെ സംവിധായകൻ കൂടിയായ മനോജിന്റേയും വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
യൂട്യൂബിലെടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും വളരെയധികം സജീവമായിരുന്ന ഗൗരിയുടെ വിശേഷങ്ങൾ എല്ലാം ഇതുവഴി പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്. തങ്ങളുടെ പ്രണയ വിവാഹമായിരുന്നു എന്നും ഗൗരി തന്നെയാണ് സോഷ്യൽ മീഡിയ വഴി പറഞ്ഞിരുന്നത്. വിവാഹശേഷം പുതിയൊരു യൂട്യൂബ് വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ താരം. ഡേ ഇൻ മൈ ലൈഫ് എന്നും പറഞ്ഞാണ് വീഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരം ഒറ്റയ്ക്കാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഭർത്താവ് മനോജ് ഗൗരിക്കൊപ്പം വീഡിയോയിൽ ഉണ്ടായിരുന്നില്ല. താരം തന്റെ സ്വന്തം വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത് എന്നും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഒറ്റയ്ക്ക് വീഡിയോയിൽ വരാൻ ഉണ്ടായ കാരണവും താരം വ്യക്തമാക്കുന്നുണ്ട്. സാർ ഷൂട്ടിലാണെന്നും ഇപ്പോൾ വളരെയധികം തിരക്കിലാണെന്നും കുറച്ചുദിവസം കഴിഞ്ഞു മാത്രമേ വീട്ടിലേക്ക് തിരിച്ചു വരുള്ളൂ എന്നും താരം പറഞ്ഞു. ഞാനിപ്പോൾ താമസിക്കുന്നത് എന്റെ വീട്ടിൽ ആണെന്നും കുറച്ചുദിവസം ഇവിടെനിന്ന് പഠിക്കാൻ വേണ്ടിയാണ് ഇങ്ങോട്ട് വന്നതെന്നും താരം പറഞ്ഞു. ഇപ്പോൾ സ്റ്റഡി ലീവ് ആണ് അതുകൊണ്ട് പഠിക്കുന്നതിലാണ് കൂടുതലും ശ്രദ്ധ വേണ്ടത്, തന്റെ വീടുപണി നടക്കുന്നത് കാരണം അച്ഛനും അമ്മയും തിരുവനന്തപുരത്താണെന്നും താരം പറഞ്ഞു. ഇപ്പോൾ വീട്ടിൽ അനിയൻ മാത്രമാണ് തനിക്ക് കൂട്ടിനുള്ളത് എന്നും അനിയന്റെ ഒപ്പം ആഹാരം കഴിക്കുന്നതിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
തന്റെ കണ്ണിന് കുറച്ചു പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് കണ്ണട വയ്ക്കുന്നതെന്നും അതിനുവേണ്ടി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നുണ്ട് എന്നും താരം പറഞ്ഞു. ഇടയ്ക്ക് തനിക്ക് മുടികൊഴിച്ചിൽ രൂക്ഷമായിരുന്നു എന്നും എന്നാൽ ഇപ്പോൾ അതിൽ നിന്ന് മുക്ത യായെന്നും താരം പറയുന്നുണ്ട്. വൈകുന്നേരം കോട്ടയത്തെ പുതുപ്പള്ളിയിലേക്ക് പോകുന്നുണ്ട് എന്നും കോട്ടയത്തെ ഏറ്റവും മനോഹരമായ സ്ഥലമാണ് അത് എന്നും അവിടെ പോയി പ്രാർത്ഥിച്ചാൽ എല്ലാം നടക്കും എന്നും താരം വീഡിയോയിൽ പറയുന്നു.
തന്റെ രണ്ടാഗ്രഹം തനി ഇതുവരെ അവിടെ പോയി പ്രാർത്ഥിച്ചിട്ടുണ്ട് അതു രണ്ടും ദൈവം തനിക്ക് നടത്തി തന്നിട്ടുമുണ്ട് എന്നാണ് താരം പറയുന്നത്. ഇനിയങ്ങോട്ട് പരീക്ഷയുടെ തിരക്കിലായിരിക്കും എന്നും അതിനുശേഷം മാത്രമേ പുതിയ വിശേഷങ്ങളും പുതിയ വീഡിയോയും പങ്കുവയ്ക്കുള്ളൂ എന്നും പറഞ്ഞ് താരം വീഡിയോ അവസാനിപ്പിക്കുന്നു.