സ്കൂൾ സമയത്ത് നേരിട്ട അവഗണനകളെ കുറിച്ച് ഗ്രെസ് ആന്റണി

സ്കൂൾ സമയത്ത് നേരിട്ട അവഗണനകളെ കുറിച്ച് ഗ്രെസ് ആന്റണി

 

2016 ൽ ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന സിനിമയിലെ ചെറിയ ഒരു വേഷത്തിലൂടെയാണ് ഗ്രേസ് ആന്റണി എന്ന നാട്ടിൻപുറത്തുകാരി സിനിമയിലേക്ക് എത്തുന്നത്.. അതിനുശേഷം ഫഹദ് ഫാസിലിന്റെ നായികയായി കുമ്പളങ്ങി നൈറ്റ്സിലൂടെ മിന്നും പ്രകടനം കാഴ്ചവച്ച ഗ്രേസ് ആന്റണിക്ക് നിരവധി നിരൂപകപ്രശംസ ലഭിച്ചു.. സിനിമ പാരമ്പര്യമോ ഗോഡ് ഫാദർ പിന്തുണയോ ഒന്നുമില്ലാതെ മലയാള സിനിമയിൽ ഇതിനോടകം തന്നെ തന്റെ അഭിനയ പ്രതിഭ കൊണ്ട് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ ഈ നടിക്ക് സാധിച്ചു. സ്വന്തമായി ഒരു ഹ്രസ്വചിത്രം ഇതിനോടകം സംവിധാനം ചെയ്തു തന്റെ പ്രതിഭ തെളിയിച്ചു..

തമാശ, ഹലാൽ ലവ് സ്റ്റോറി, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിൽ കയ്യടി നേടാൻ ഗ്രേസ് ആന്റണിക്ക് സാധിച്ചു. വളരെ സാധാരണക്കാരിൽ സാധാരണക്കാരായ ഒരു കുടുംബത്തിൽ നിന്നുമാണ് ഗ്രേസ് സിനിമാ മേഖലയിലേക്ക് എത്തുന്നത്. തുടക്കകാലത്ത് നിരവധി പ്രതിസന്ധികളാണ് താരത്തിന് നേരിടേണ്ടി വന്നത്.. തന്റെ നാട്ടുകാരിൽ നിന്നും തുടക്കകാലത്ത് തന്നെ നിരവധി മോശം അനുഭവങ്ങളും ഗ്രേസിന് ഉണ്ടായിട്ടുണ്ട്..

അതേ സമയം ഇപ്പോൾ ഇവർ വളരെ സീരിയസ് ആയിട്ടുള്ള ഒരു കാര്യമാണ് പങ്കുവെക്കുന്നത്. അടുത്തിടെ ആയിരുന്നു സ്കൂൾ കലോത്സവം അവസാനിച്ചത്. ഇതിൻറെ പശ്ചാത്തലത്തിൽ കൂടിയാണ് താരം ഈ വാക്കുകൾ പറയുന്നത് എന്നതാണ് ശ്രദ്ധേയം. നാടക മേഖലയിൽ നിന്നും ഉയർന്നുവന്ന താരങ്ങളിൽ ഒരാളാണ് താരം. അതിൻറെ പേരിൽ ഒരുപാട് അവഗണനകൾ നേരിട്ടിട്ടുണ്ട് എന്നാണ് താരം പറയുന്നത്.

“സ്കൂളിൽ പഠിക്കുന്ന സമയത്ത് ഞാൻ നാടകത്തിൽ ഒക്കെ പോകുമായിരുന്നു. നാടകത്തിന്റെ പ്രാക്ടീസ് ഒക്കെ കഴിഞ്ഞു തിരിച്ചു വരുന്ന സമയത്ത് ഒരു പീരിയഡ് എന്തായാലും കഴിയും. നാലുപേർ ഇരിക്കുന്ന ബെഞ്ച് ആയിരിക്കും. ഞാൻ എഴുന്നേറ്റു പോയാൽ അത് മൂന്നായി. ഞാൻ തിരിച്ചു വരുമ്പോൾ അവിടെ ആരെങ്കിലും ഉണ്ടാവും. എനിക്ക് ഇരിക്കാൻ പറ്റാത്ത അവസ്ഥ വരും. ഇത് എൻറെ സീറ്റ് ആണെന്ന് കരുതിയാലും അവർ മാറി തരില്ല. അങ്ങനെ ഒരുപാട് അവഗണനകൾ ഉണ്ടായിട്ടുണ്ട്” – താരം പറയുന്നു.

 

താൻ നാടകത്തിന് പോകുന്നത് കൊണ്ടാണ് ഇങ്ങനെയുള്ള അവഗണനകൾ നേരിട്ടിട്ടുള്ളത് എന്നാണ് ഗ്രേസ് ആൻറണി പറയുന്നത്. പ്ലസ് വൺ പ്ലസ് ടു കാലഘട്ടത്തിൽ ആണ് ഈ അപകടങ്ങൾ താൻ നേരിട്ട് ഉള്ളത് എന്നും അതുകൊണ്ടുതന്നെ ആ കാലഘട്ടം തനിക്ക് ഇഷ്ടമല്ല എന്നുമാണ് താരം പറയുന്നത്. എന്നാൽ ഇത് താൻ മാത്രമല്ല എന്നും നിരവധി ആളുകൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് എന്നുമാണ് ഇവർ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *