സാനിയക്ക് സെറ്റിൽ വെച്ചുണ്ടായ ഫുഡ് പോയ്‌സനെ കുറിച്ച് തുറന്നു പറഞ്ഞു ഗ്രേസ് ആന്റണി..

സാനിയക്ക് സെറ്റിൽ വെച്ചുണ്ടായ ഫുഡ് പോയ്‌സനെ കുറിച്ച് തുറന്നു പറഞ്ഞു ഗ്രേസ് ആന്റണി..

 

റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ നിവിൻ പോളിയെ മുഖ്യ കഥാപാത്രമാക്കി ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്.. ചിത്രത്തിൽ നിവിൻ പോളിയെ കൂടാതെ സൈജുക്കുറുപ്പ്, അജുവർഗീസ്, സിജു വിൽസൺ, സാനിയ ഇയ്യപ്പൻ, ഗ്രേസ് ആന്റണി എന്നിവരാണ് മറ്റു വേഷങ്ങൾ അവതരിപ്പിക്കുന്നത്..

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ട്രെയിലറും ടീസറുകളും എല്ലാം ഇതിനോടകം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു.. ഭക്ഷണമായിരുന്നു സാറ്റർഡേ നൈറ്റ് എന്ന സിനിമ സെറ്റിലെ മെയിൻ ഹൈലൈറ്റ് എന്നു വേണമെങ്കിൽ പറയാം.. ചിത്രത്തിന്റെ പ്രൊമോഷനിലും മറ്റും ഭക്ഷണം ഒരു മുഖ്യ ഘടകമായി തന്നെ ഹൈലൈറ്റ് ചെയ്തു നിന്നിരുന്നു.. അതോടൊപ്പം സാറ്റർഡേ നൈറ്റ് ടീം പുറത്തുവിട്ട വിവിധ ഹോട്ടലുകളുടെ വ്യത്യസ്തമായ ഭക്ഷണവിഭവങ്ങൾ, അവയുടെ രസകരമായ റീൽസുകൾ എല്ലാം ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞിരുന്നു..

ചിത്രം കണ്ടിറങ്ങിയ ഓരോ പ്രേക്ഷകരും അതിന്റെ റിവ്യൂവുമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുണ്ട്. കൂട്ടുകാരോടൊപ്പം പ്ലാനിട്ട നടക്കാതെ പോയ ഒരുപാട് സാറ്റർഡേ നൈറ്റുകൾ നമുക്ക് എല്ലാവർക്കും ജീവിതത്തിൽ കാണും. ജീവിതത്തിരക്കിനിടയിൽ നമുക്കുവേണ്ടി ജീവിക്കാൻ മറക്കുമ്പോൾ, നമ്മുടെ സാറ്റർഡേ നൈറ്റുകളും മാറ്റി വയ്ക്കേണ്ടിവരും. അതുപോലെയാണ് സ്റ്റാൻലിയും തന്റെ കൂട്ടുകാർക്കൊപ്പം ഒരു സാറ്റർഡേ പ്ലാൻ ചെയ്യുന്നത്. സന്തോഷവാനെന്നു നമ്മൾ കരുതുന്നവരൊക്കെ ശരിക്കും സന്തോഷമനുഭവിക്കുന്നവരാണോ ജീവിതത്തിൽ അടിക്കുമ്പോഴും നമ്മുടെ ഉള്ളടക്കങ്ങൾ.. മനുഷ്യരുടെ മനസ്സുകൾ എല്ലാം എത്ര കലുഷിതമാണ്.. കൂട്ടുകൂടലിന്റെ സമ്പന്നതയിൽ പോലും ആൾക്കൂട്ടങ്ങളിൽ ഒറ്റപ്പെട്ടു പോകുന്നവർ ഒരുപാടുണ്ട്.. അങ്ങനെയൊരാളായാണ് നിവിൻ പോളിയുടെ സ്റ്റാൻലി എന്ന കഥാപാത്രം ഈ ചിത്രത്തിലൂടെ മുന്നോട്ടു വരുന്നത്..

 

ഇപ്പോൾ സാറ്റർഡേ നൈറ്റ് ഷൂട്ടിംഗ് സെറ്റിലെ ഭക്ഷണത്തെ കുറിച്ചുള്ള ചില വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സാനിയ ഇയ്യപ്പനും ഗ്രേസ് ആന്റണിയും നിവിൻ പോളിയും.. ഒരു അഭിമുഖത്തിനിടയിൽ ഇവർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.. ലൊക്കേഷനിലെ ഫുഡ് വളരെ ഇഷ്ടമായിരുന്നു ഗ്രേസിന്.. സോ ആൾക്ക് ഒരുപാട് വെറൈറ്റി അനുഭവങ്ങൾ പങ്കുവയ്ക്കാൻ ഉണ്ടാകുമെന്നായിരുന്നു നിവിൻപോളി തമാശയായി പറഞ്ഞത്. ഇതിന് ആക്ഷേപഹാസ്യ രൂപത്തിലാണ് ഗ്രേസ് മറുപടി നൽകിയത്..

വളരെ നല്ല ഫുഡ് ആയിരുന്നു. സാനിയക്ക് അത് വ്യക്തമായി അറിയാം. സാനിയ ഇടയ്ക്കിടയ്ക്ക് ആശുപത്രിയിൽ പോകും. ഡ്രിപ്പിട്ട് തിരിച്ചുവരും.. അത്ര നല്ല ഫുഡ് ആയിരുന്നു.. സെറ്റിലെ വെള്ളം നമുക്ക് ആർക്കും പറ്റുന്നുണ്ടായിരുന്നില്ല എന്ന് പറയുകയാണ് സാനിയ. താൻ ഓരോ സീനിനു ശേഷവും കാരവനിലേക്ക് പോകും. അങ്ങനെയായിരുന്നു.. എന്നിട്ട് ഇവരെല്ലാവരും എനിക്ക് വേണ്ടി വെയിറ്റ് ചെയ്യും.. പിറ്റേദിവസം സൂര്യനൊക്കെ ഉദിച്ച ഉടനെ ആശുപത്രിയിൽ പോയി ഡ്രിപ്പിട്ട് കിടന്നു. എനിക്ക് മാത്രമല്ല പലർക്കും ഈ അവസ്ഥ തന്നെയായിരുന്നു.. സാനിയ ഇയ്യപ്പൻ പറഞ്ഞു..

Leave a Comment

Your email address will not be published. Required fields are marked *