മോഹന്‍ലാല്‍ ഒരു ലൗവബിള്‍ പേഴ്‌സണ്‍ ആണെന്നന്നും ബറോസ് എന്ന ഭീകര സിനിമയിൽ വലിയ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന്‌ ഗുരു സോമസുന്ദരം….

മോഹന്‍ലാല്‍ ഒരു ലൗവബിള്‍ പേഴ്‌സണ്‍ ആണെന്നന്നും ബറോസ് എന്ന ഭീകര സിനിമയിൽ വലിയ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന്‌ ഗുരു സോമസുന്ദരം…….

 

തമിഴിലും മലയാളത്തിലും ഒരേപോലെ ശ്രദ്ധേയനായ നടനാണ് ഗുരു സോമസുന്ദരം ബേസിലിന്റെ സൂപ്പർഹീറോ ചിത്രമായ മിന്നൽ മുരളിയിലൂടെയാണ് ഗുരു സോമസുന്ദരം മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. വില്ലൻ കഥാപാത്രമായ ഷിബു ആയിട്ടാണ് ചിത്രത്തിൽ ഗുരു സോമസുന്ദരം വേഷമിട്ടത്. നായകനോളം പ്രധാന്യമുള്ള കഥാപാത്രമായിരുന്നു ഗുരു സോമസുന്ദരത്തിന്റേത്.തമിഴ് സിനിമകളിലൂടെയാണ് ഗുരു അഭിനയ രംഗത്തേക്ക് എത്തുന്നത്. മിന്നൽ മുരളിയ്ക്ക് ശേഷം മലയാള സിനിമയിൽ കൈ നിറയെ അവസരങ്ങളാണ് ഗുരുവിനെ തേടിയെത്തിയത്

നാടക പരിശീലനത്തിലൂടെയാണ് അഭിനയത്തിലേക്ക് എത്തിപ്പെടാൻ. വഴിത്തിരിവായത്. തമിഴ്നാട്ടിലെ പ്രശസ്തമായ നാടകസംഘമായ കൂത്തുപ്പട്ടയുടെ

ഭാഗമായിരുന്നു ഗുരു. 2011 ൽ ത്യാഗരാജൻ കുമരരാജ സംവിധാനം ചെയ്ത ആരണ്യ കാണ്ഡത്തിലൂടെയാണ് ഗുരു സോമസുന്ദരം സിനിമയിലേക്ക് എത്തിയത്.

2016 ൽ രാജു മുരുകൻ സംവിധാനം ചെയ്ത ജോക്കർ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. അഞ്ച് സുന്ദരികൾ എന്ന ആന്തോളജി സിനിമയിൽ ഫോടോഗ്രാഫറുടെ വേഷമിട്ടാണ് ഗുരു സോമസുന്ദരം മലയാള സിനിമയുടെ ഭാഗമായത്.പിന്നീട് മിന്നൽ മുരളിയിൽ ശക്തമായ കഥപാത്രമായി വന്ന് പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കറി.

ഇപ്പോഴിതാ ബറോസ് എന്ന സിനിമ യിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് ഗുരു സോമ സുന്ദരം പങ്കുവയ്ക്കുന്നത്.

ഒരു ത്രീഡി സിനിമയുടെ ഭാഗമാവുക എന്നതാണ് ബറോസില്‍ തന്നെ ഏറ്റവും അധികം ആകര്‍ഷിച്ച ഘടകമെന്നും ഗുരു സോമസുന്ദരം. പറഞ്ഞു.

‘ബറോസിലേത് ഒരു ക്യാരക്ടര്‍ റോള്‍ ആണ്. ഒരു ത്രീഡി സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നതാണ് സന്തോഷം. പിന്നെ കഥാപാത്രവും ഇഷ്ടമായി. ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ത്രീഡിയുടെ രീതികള്‍ തന്നെ വ്യത്യസ്തമാണ്. ത്രീഡിയില്‍ അഭിനയിക്കുമ്പോള്‍ ആ എഫക്റ്റിനായി ക്യാമറയ്ക്ക് അടുത്ത് വരേണ്ടി വരും. അത് മനസിലായാല്‍ കൂടുതല്‍ രസമാകും’, ഗുരു സോമസുന്ദരം പറഞ്ഞു.

 

‘മോഹന്‍ലാല്‍ ഏറെ പരിചയ സമ്പന്നനായ സംവിധായകനെ പോലെയാണ് കഥാപാത്രത്തെ വിവരിച്ചു നല്‍കുന്നത് എന്നും. ‘മോഹന്‍ലാല്‍ ഒരു ലൗവബിള്‍ പേഴ്‌സണ്‍ ആണെന്നന്നും ഗുരു പറഞ്ഞു. അദ്ദേഹം മികവോടെ തന്നെ അടുത്ത രംഗം എന്തെന്നും, ചെയ്യേണ്ടത് എന്ത് എന്നും പറഞ്ഞു തരും. മോഹന്‍ലാല്‍ സെറ്റില്‍ ഒരു നടനെപോലെയല്ല സംവിധായകനായി കാര്യങ്ങള്‍ പറഞ്ഞു തരും. ഏത് കഥാപാത്രത്തെക്കുറിച്ചും എനിക്ക് അഭിപ്രായമുണ്ടാകും. എന്നാല്‍ ഞാന്‍ സംവിധായകന്‍ പറയുന്ന രീതിയില്‍ മാത്രമായിരിക്കും അഭിനയിക്കുക’, നടന്‍ പറഞ്ഞു.

 

‘ബറോസ് ആണ് ഇതുവരെ ചെയ്തതില്‍ ഏറ്റവും ഭീകര സിനിമ. കുറെ അഭിനേതാക്കള്‍, കോസ്‌റ്റ്യൂംസ്, ടെക്‌നീഷ്യന്‍സ്, കഥ അങ്ങനെ എല്ലാം തന്നെ ഭീകരമാണ്. മോഹന്‍ലാലിനൊപ്പം ചില രംഗങ്ങള്‍ ഒന്നിച്ചുണ്ട്. പ്രേക്ഷകര്‍ക്ക് സിനിമയെക്കുറിച്ച്‌ പ്രതീക്ഷകളുണ്ട്. അതിനാല്‍ ചിത്രത്തെക്കുറിച്ച്‌ വ്യക്തമായി ഒന്നും പറയാന്‍ സാധിക്കില്ല’, എന്നും ഗുരു സോമസുന്ദരം പറയുന്നു..

 

അതേസമയം മോഹൻലാലിന്റെ സംവിധാന അരങ്ങേറ്റമായ ബറോസിൽ ഉൾപ്പെടെ ഗുരു സോമസുന്ദരം അഭിനയിച്ചിട്ടുണ്ട്. ചട്ടമ്പി, ചേര, ചാൾസ് എന്റർപ്രൈസസ്, ഹയ തുടങ്ങി നിരവധി ചിത്രങ്ങളാണ് മലയാളത്തിൽ അദ്ദേഹത്തിന്റേതായി പുറത്തുവരാനിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *