പാരിസിലെ ഈഫല്‍ ടവറിന് മുന്നില്‍ മനസ്സുകൾ കൈമാറി ഹന്‍സികയും ഭാവിവരനും.

പാരിസിലെ ഈഫല്‍ ടവറിന് മുന്നില്‍ മനസ്സുകൾ കൈമാറി ഹന്‍സികയും ഭാവിവരനും…….

 

ആരാധകർ ഏറെയുള്ള നടിയാണ് ഹൻസിക മോട്വാനി. നിരവധി ഭാഷകളിൽ അഭിനയിച്ച് മികവ് തെളിയിച്ചിട്ടുണ്ട് ഈ താരം. ഹൻസിക ജനിച്ചത് മുംബൈയിലാണ്. അവിടെ തന്നെ ആയിരുന്നു സ്കൂൾ വിദ്യാഭ്യാസവും. തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, തുളു, തമിഴ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാനറിയാവുന്ന നടി കൂടിയാണ് ഹൻസിക . ബാലതാരമായി ഹിന്ദിയിൽ സിനിമയിൽ എത്തിയ താരമാണ് ഹൻസിക മോട് വാനി. എന്നാൽ താരം കൂടുതൽ തിളങ്ങിയത് തമിഴിലും തെലുങ്കിലുമായിരുന്നു. അല്ലു അർജുന്റെ കൂടെ ദേശമുദുരു എന്ന തെലുങ്ക് ചിത്രത്തിലുടെയാണ് ഹൻസിക സിനിമ രംഗത്ത് സജീവമായത്. ഹിമേഷ് രേഷാമിയ നായികനായി ആപ് സുരൂർ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴാണ് ഹൻസിക മോട് വാനി കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയത്.തുടർന്ന് തമിഴിലും തെലുങ്കിലും ഹൻസിക സജീവമായി മാറുകയായിരുന്നു 2008 ൽ കന്നഡയിലും നായിക വേഷത്തിൽ അഭിനയിച്ചു. തമിഴിലും തെലുങ്കിലും നടി സജീവമാണ്. ഹൃത്വിക് റോഷന്റെ ഹിറ്റ് സിനിമ കോയി മിൽ ഗയയിലും ഹൻസിക അഭിനയിച്ചിരുന്നു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത വില്ലൻ എന്ന മോഹൻലാൽ ചിത്രത്തിലും ഹൻസിക അഭിനയിച്ചിരുന്നു മാപ്പിളൈ എങ്കെയും കാതൽ, വേലായുധം, ഒരു കൽ ഒരു കണ്ണാടി, സിങ്കം തുടങ്ങിയ സിനിമകളിലൂടെയാണ് ഹൻസിക കൂടുതൽ ജനപ്രീതി നേടിയത്.

പിന്നിട് ഹൻസിക മോട് വാനിയുടെ വിവാഹിതയാവുന്നു എന്നുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു.. നടിയുടെ ബിസിനസ് പാർട്ടിനർ സൊഹൈൽ കത്തൂരിയ എന്ന വ്യക്തിയാണ് താരത്തെ വിവാഹം ചെയ്യുന്നത്. ദീർഘകാലമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. താരം സിനിമയിൽ നിന്ന് മാറി നിന്ന സമയത്താണ് പ്രണയം ഉടലെടുത്തതെന്നാണ് അറിഞ്ഞത്.

 

മുംബൈ സ്വദേശിയായ സൊഹൈല്‍ കതൂരിയ ബിസിനസുകാരനും മുംബൈയിലെ പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയുടെ ഉടമയുമാണ്. ഈ വര്‍ഷം ഡിസംബര്‍ 4ന് ജയ്പൂരിലാണ് വിവാഹം നടക്കുക. ഇവിടെയുള്ള 450 വര്‍ഷം പഴക്കമുള്ള കൊട്ടാരമാണ് ആഡംബര വിവാഹത്തിന് വേദിയാകുക.

ഇപ്പോഴിതാ നടിയുടെ കാമുകൻ മുംബൈകാരനും ബിസിനസ്മാനും ആയ സോഹാൽ കത്തുരിയ നടിയെ പ്രൊപ്പോസ് ചെയ്യുന്ന ചെയ്യുന്ന ദൃശ്യങ്ങളാണ് താരം തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.. പാരിസിലെ ഈഫൽ ടവർ പലരുടെയും സ്വപ്നമാണ്. ഈ ഈഫൽ ടവറിന്റെ മുമ്പിൽ വെച്ച് കാമുകൻ സോഹാൽ കാത്തുരിയ മുട്ട് കുത്തിയിരുന്നാണ് തന്റെ പ്രിയ സഖിയോട് മനസ്സിലുള്ള ഇഷ്ടം തുറന്ന് പറഞ്ഞത്.

ഇന്നും, എപ്പോഴും’ എന്ന അടിക്കുറിപ്പോടെ ചിത്രങ്ങൾ പങ്കുവച്ചത് താരങ്ങളായ ഖുശ്ബു, അനുഷ്‌ക ഷെട്ടി, വരുൺ ധവാൻ തുടങ്ങി അനവധി പേർ ഹൻസികയ്ക്കു ആശംസകളുമായി എത്തിയിട്ടുണ്ട്.

അതോടപ്പം തന്നെ ഹന്‍സികയുമായുള്ളത് സൊഹൈലിന്റെ രണ്ടാം വിവാഹമാണ്.. സൊഹൈല്‍ 2016ല്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നുവെന്നും ഇത് ഹന്‍സികയുടെ തന്നെ ഉറ്റ സുഹൃത്തായിരുന്നു

റിങ്കി എന്ന പെണ്‍കുട്ടിയുമായാണ് സൊഹൈലിന്റെ വിവാഹം നേരത്തെ നടന്നത്.

Leave a Comment

Your email address will not be published. Required fields are marked *