വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾക്കായി പ്രതിശ്രുത വരൻ സൊഹേൽ ഖതൂരിയയ്‌ക്കൊപ്പം മാതാ കി ചൗക്കി സന്ദർശിച്ച് ഹൻസിക മോട്‌വാനി……

വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾക്കായി പ്രതിശ്രുത വരൻ സൊഹേൽ ഖതൂരിയയ്‌ക്കൊപ്പം മാതാ കി ചൗക്കി സന്ദർശിച്ച് ഹൻസിക മോട്‌വാനി…….

 

ആരാധകർ ഏറെയുള്ള നടിയാണ് ഹൻസിക മോട്വാനി. നിരവധി ഭാഷകളിൽ അഭിനയിച്ച് മികവ് തെളിയിച്ചിട്ടുണ്ട് ഈ താരം. ഹൻസിക ജനിച്ചത്മുംബൈയിലാണ്. അവിടെ തന്നെ ആയിരുന്നു സ്കൂൾ വിദ്യാഭ്യാസവും. തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, തുളു, തമിഴ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാനറിയാവുന്ന നടി കൂടിയാണ് ഹൻസിക . ബാലതാരമായി ഹിന്ദിയിൽ സിനിമയിൽ എത്തിയ താരമാണ് ഹൻസിക മോട് വാനി. എന്നാൽ താരം കൂടുതൽ തിളങ്ങിയത് തമിഴിലും തെലുങ്കിലുമായിരുന്നു. അല്ലു അർജുന്റെ കൂടെ ദേശമുദുരു എന്ന തെലുങ്ക് ചിത്രത്തിലുടെയാണ് ഹൻസിക സിനിമ രംഗത്ത് സജീവമായത്. ഹിമേഷ് രേഷാമിയ നായികനായി ആപ് സുരൂർ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴാണ് ഹൻസിക മോട് വാനി കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയത്.തുടർന്ന്

തമിഴിലും തെലുങ്കിലും ഹൻസിക സജീവമായി മാറുകയായിരുന്നു 2008 ൽ കന്നഡയിലും നായിക വേഷത്തിൽ അഭിനയിച്ചു. തമിഴിലും തെലുങ്കിലും നടി സജീവമാണ്. ഹൃത്വിക് റോഷന്റെ ഹിറ്റ് സിനിമ കോയി മിൽ ഗയയിലും ഹൻസിക അഭിനയിച്ചിരുന്നു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത വില്ലൻ എന്ന മോഹൻലാൽ ചിത്രത്തിലും ഹൻസിക അഭിനയിച്ചിരുന്നു മാപ്പിളൈ എങ്കെയും കാതൽ, വേലായുധം, ഒരു കൽ ഒരു കണ്ണാടി, സിങ്കം തുടങ്ങിയ സിനിമകളിലൂടെയാണ് ഹൻസിക കൂടുതൽ ജനപ്രീതി നേടിയത്.

പിന്നിട് ഹൻസിക മോട് വാനിയുടെ വിവാഹിതയാവുന്നു എന്നുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു.. നടിയുടെ ബിസിനസ് പാർട്ടിനർ സൊഹൈൽ കത്തൂരിയ എന്ന വ്യക്തിയാണ് താരത്തെ വിവാഹം ചെയ്യുന്നത്. ദീർഘകാലമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു.

 

ഇപ്പോഴിതാ വിവാഹ ആഘോഷങ്ങൾക്ക് തുടക്കം ആയിരിക്കുകയാണ്. ചടങ്ങിന് മുന്നോടിയായി നടന്ന മാതാ കി ചവിട്ടി ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. നടിയുടെ ഭാവി വരൻ സോഹയിൽ ഗധൂരിക്കൊപ്പം ആണ് മുംബൈയിൽ നടന്ന ചടങ്ങുകൾക്കായി താരം എത്തിയത്.

ഇരുവരും ചുവപ്പുനിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ചടങ്ങിൽ പങ്കെടുത്തത്. ചുവപ്പ് ഷെർവാണി ആയിരുന്നു വരൻ ധരിച്ചത്. ഹൻസിക ആവട്ടെ ചുവപ്പ് സാരിയും ധരിച്ചു. തൻറെ സഹോദരൻ പ്രശാന്തിന് ഒപ്പവും താരം ചിത്രങ്ങൾ പകർത്തി. പരിപാടിയിൽ നിന്നുള്ള താരത്തിന്റെ നൃത്തച്ചുവടുകളും ഏറെ ശ്രദ്ധ നേടി.ഡിസംബർ നാലിന് ജയ്പൂരിൽ വച്ചാണ് ദമ്പതികളുടെ വിവാഹം നടക്കുന്നത്. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചാണ് വിവാഹഘോഷങ്ങൾ നടക്കുക എന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ മൂന്നിന് ആയിരിക്കും നടിയുടെ മെഹന്ദി ചടങ്ങുകൾ നടക്കുക എന്നാണ് അറിയുന്നത്.

ഈ മാസം ആദ്യം, ഹൻസിക വിവാഹത്തിന്റെ ഷോപ്പിംഗിന്റെ തിരക്കിലായിരുന്നു, മാത്രമല്ല താരത്തിൻ്റെ ഷോപ്പിംഗ് വിവരങ്ങൾ പങ്കുവച്ചിരുന്നു. എന്റെ ഷാദിക്ക് ലെഹങ്കയ്‌ക്കായി ഫണ്ട് കണ്ടെത്തുന്നു, എന്ന അടിക്കുറിപ്പോടെ ഹൻസിക ചിത്രങ്ങൾ പങ്കുവച്ചത്

 

അതിനു മുൻപ് ഈഫൽ ടവറിന് മുന്നിൽ സോഹേൽ താരത്തോട് വിവാഹാഭ്യർത്ഥന നടത്തുന്ന ചിത്രങ്ങളുടെ ഒരു ചിത്രങ്ങൾ താരദമ്പതികൾ പങ്കുവച്ചിരുന്നു. ഇപ്പോൾ എന്നേക്കും ഹൻസിക പോസ്റ്റിന് അടിക്കുറിപ്പ് നൽകി. “ഞാൻ നിന്നെ എന്റെ ജീവനെ സ്നേഹിക്കുന്നു “എന്ന് സൊഹൈൽ അടിക്കുറുപ്പിൽ പങ്കുവച്ചിരുന്നു.

ഹൻസികയും സൊഹേലും കുറച്ചുകാലമായി നല്ല സുഹൃത്തുക്കളാണ്. മുംബൈ ആസ്ഥാനമായുള്ള ഒരു സംരംഭകനാണ് സൊഹേൽ.

തമിഴ് ക്രൈം ത്രില്ലർ മഹായാണ് താരത്തിൻ്റെ അവസാന റിലീസ് ചെയ്ത ചിത്രം.

Leave a Comment

Your email address will not be published. Required fields are marked *