ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലെ പ്രൊമോയിൽ ഭർത്താവിന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് ഹൻസിക….
ആരാധകർ ഏറെയുള്ള നടിയാണ് ഹൻസിക മോട്വാനി. നിരവധി ഭാഷകളിൽ അഭിനയിച്ച് മികവ് തെളിയിച്ചിട്ടുണ്ട് ഈ താരം. തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, തുളു, തമിഴ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാനറിയാവുന്ന നടി കൂടിയാണ് ഹൻസിക . ബാലതാരമായി ഹിന്ദിയിൽ സിനിമയിൽ എത്തിയ താരമിപ്പോൾ വളർന്ന് തെന്നിന്ത്യൻ കീഴടക്കുന്ന നടിയായി മാറി…ഒടുവിൽ കാത്തിരിപ്പിന് വിരാമമായി. നടി ഹൻസിക മോട്വാനി തന്റെ സ്വപ്നത്തിലെ രാജകുമാരനെ വിവാഹം കഴിച്ചു,രാജസ്ഥാനിലെ ജയ്പൂരിലെ മുണ്ടോട്ട ഫോർട്ടിലും കൊട്ടാരത്തിലും അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. …സിന്ധി ആചാര പ്രകാരമായിരുന്നു വിവാഹം നടന്നിരുന്നത്. വ്യവസായി സൊഹെയ്ൽ കതുരിയാണ് ഹൻസികയുടെ വരൻ…
ചുവന്ന നിറത്തിലുള്ള ലെഹങ്കയാണ് ഹൻസിക ധരിച്ചിരുന്നത്. പരമ്പരാഗത ആഭരണങ്ങളും വളകളുമുള്ള ഈ മനോഹരമായ ലെഹങ്കയാണ് ഹൻസിക ധരിച്ചിരുന്നത്. ഈ പ്രത്യേക ദിനത്തിൽ സുഹൈൽ ഷെർവാണി ധരിച്ചിരുന്നു.ആനകളുടെയും കുതിരകളുടെയും അകമ്പടിയോടെ വിന്റേജ് കാറിലാണ് ഇരുവരും രാജകീയ പ്രവേശനം നടത്തിയത്…
ആദ്യം വിവാഹം വേർപിരിഞ്ഞ വ്യക്തിയാണ് കതൂര്യ. ആദ്യ ഭാര്യയാവട്ടെ ഹൻസികയുടെ സുഹൃത്തും. ഭർത്താവിന്റെ ആദ്യ വിവാഹത്തിന് അന്ന് അതിഥി ആയി ഹൻസിക എത്തിയിരുന്നത്രെ…എന്നാൽ ഇക്കാര്യങ്ങളൊന്നും നടിയോ നടിയുടെ അടുത്ത വൃത്തങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇപ്പോഴിതാ ഹൻസികയുടെ ഭർത്താവിന്റെ പൂർവകാലം സംബന്ധിച്ച് ചെറിയൊരു സൂചന വന്നിരിക്കുകയാണ്…ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ ഹൻസികയുടെ വിവാഹ ദിവസങ്ങൾ സ്ട്രീം ചെയ്യുന്നുണ്ട്. ഇതിന്റെ പ്രൊമോയിലാണ് ഭർത്താവിന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് ഹൻസിക സംസാരിക്കുന്നത്.
സ്വപ്ന തുല്യമായ വിവാഹമായിരുന്നു എന്ന് പറയുന്ന ഹൻസിക പിന്നീട് വിഷമിച്ചിരിക്കുന്നതും ടെൻഷനിക്കുന്നതും വീഡിയോയിൽ കാണാം. ഒരാളുടെ പൂർവകാലത്തിലേക്ക് നോക്കരുതെന്ന് നിങ്ങൾ എന്നോട് എന്നോട് എപ്പോഴും പറഞ്ഞിട്ടുണ്ടെന്ന് ഹൻസിക പറയുന്നു…നടിയുടെ അമ്മ ഇവരെ ആശ്വസിപ്പിക്കുന്നതും പ്രൊമോ വീഡിയോയിൽ കാണാം. കരച്ചിലിന് വക്കിലെത്തിയ ഹൻസികയെ ആണ് വീഡിയോയുടെ അവസാന ഭാഗത്ത് കാണിക്കുന്നത്…ഹൻസികയുടെ വിവാഹ വീഡിയോ പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ് ആരാധകർ. അടുത്തിടെ ആണ് ഹൻസികയും ഭർത്താവും ഹണിമൂൺ ആഘോഷിച്ചത്. കഴിഞ്ഞ ദിവസം വിവാഹ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് നടി തിരികെ സിനിമാ വർക്കുകളിലേക്ക് പ്രവേശിക്കുകയും ചെയ്തു.
വിവാഹ ശേഷവും സിനിമാ രംഗത്ത് തുടരാനാണ് ഹൻസികയുടെ തീരുമാനം…വിവാഹ ദിവസം ഹൻസിക ചെയ്ത നല്ല പ്രവൃത്തി നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. പാവപ്പെട്ട വീട്ടിലെ കുട്ടികളെ തന്റെ വിവാഹത്തിന് ഹൻസിക അതിഥി ആയി ക്ഷണിച്ചു. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു…