ഹൻസികയുടെ വിവാഹം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലൈവ് ആയി സ്ട്രീം ചെയ്യും..
ടെലിവിഷൻ പരമ്പരകളിലൂടെ ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യയുടെ ആകെ മനം കവർന്ന നായികമാരിൽ ഒരാളാണ് ഹൻസിക മൊത്വാനി.. ഇതിനോടകം തന്നെ സിനിമാലോകത്ത് തന്റേതായ ഒരിടം നേടിയെടുക്കാൻ ഹൻസികയ്ക്ക് കഴിഞ്ഞു..തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചുകഴിഞ്ഞു ഹൻസിക. ഇപ്പോൾ താരം വിവാഹിതയാകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ വർഷം ഡിസംബറിൽ താരത്തിന്റെ വിവാഹമുണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവാഹ ഒരുക്കങ്ങൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.
ജയ്പൂരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ വച്ചായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുക…കൊട്ടാരത്തിൽ വിവാഹ ഒരുക്കങ്ങൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.. വിവാഹത്തിനായി കൊട്ടാരത്തിലെ മുറികൾ ഒക്കെ ഒരുക്കി തുടങ്ങി… വിവാഹത്തിന് എത്തുന്ന അതിഥികൾക്കുള്ള സൗകര്യങ്ങളും ഒരുക്കി കഴിഞ്ഞു..
കഴിഞ്ഞ ജൂലൈ മാസത്തിൽ തന്റെ അമ്പതാമത്തെ ചിത്രം മഹായുടെ റിലീസിനോട് അനുബന്ധിച്ച് താരം പങ്കുവച്ച പോസ്റ്റ് ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.. സിനിമയാണ് തന്റെ എല്ലാം. നിങ്ങൾ ഇല്ലായെങ്കിൽ എന്റെ കുടുംബം അപൂർണ്ണമാണെന്നും ആയിരുന്നു അന്ന് ഹൻസിക കുറിച്ചത്.. 50 സിനിമ എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമല്ല. പ്രേക്ഷകർ നൽകിയ സ്നേഹമാണ്, ഈ നാഴികക്കല്ല് പിന്നിടാൻ സഹായിച്ചതെന്നും ഹൻസിക കുറിച്ചിരുന്നു. ആരാധകരും താരങ്ങളും അടക്കം നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നത്..
മുംബൈ വ്യവസായിയും ഹൻസികയുടെ ബിസിനസ് പങ്കാളിയുമായ സുഹൈൽ കദൂരിയയാണ് ഹൻസികയുടെ വരൻ. ഈഫൽ ഗോപുരത്തിനു മുന്നിൽ വച്ച് സുഹൈൽ ഹൻസികയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഹാൻസിക എല്ലാവർക്കും ഈ സന്തോഷ വിവരം അറിയിക്കുന്നത്.. മെഴുകുതിരിയും പൂക്കളും കൊണ്ട് അലങ്കരിച്ച ഹൃദയത്തിനുള്ളിൽ മുട്ടുകുത്തി നിന്നായിരുന്നു സുഹൈലിന്റെ വിവാഹാഭ്യർത്ഥന.. രണ്ടുവർഷമായി ഇരുവരും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയായിരുന്നു… ഈ പരിചയമാണ് വിവാഹത്തിലേക്ക് എത്തിച്ചത്..
ഈയിടെ ഹൻസിക പങ്കുവെച്ച ഒരു ഫോട്ടോ വളരെയധികം ശ്രദ്ധ നേടിയിരുന്നു. വിവാഹത്തിന് ധരിക്കാനുള്ള ലഹങ്ക വാങ്ങുവാനുള്ള പണം കണ്ടെത്താൻ ശ്രമിക്കുകയാണ് ഫോട്ടോയിൽ താരം.. ഇത്തരത്തിൽ ഒരു ക്യാപ്ഷൻ നൽകിയിട്ടുണ്ട്.. ഒരു പൊതു സ്ഥലത്ത് ഇരുന്നുകൊണ്ട് പേഴ്സിൽ നിന്നും പൈസ തിരയുന്ന തരത്തിലുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചത്.. രസകരമായ ആ ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റുകളും വന്നു.. ഗൂഗിൾ പേ നമ്പർ അയക്കൂ..ഞങ്ങൾ സഹായിക്കാം എന്നല്ലാമായിരുന്നു കമന്റുകൾ.. രാജസ്ഥാനിലെ ഒരു കൊട്ടാരത്തിൽ വച്ച് നടക്കുന്ന ഇവരുടെ വിവാഹം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലൈവ് ആയി സ്ട്രീം ചെയ്യും.. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും കുടുംബക്കാരും മാത്രം പങ്കെടുക്കുന്ന ഒരു പ്രൈവറ്റ് സെറിമണി ആയിട്ടാണ് ഇവരുടെ വിവാഹം നടക്കുക..