ബിഗ് ബോസ് വീട്ടിലെ ചോറും പരിപ്പുകറിയും എന്നെ ആക്കിയ അവസ്ഥ കണ്ടോ.. റോൺസൺ..

ബിഗ് ബോസ് വീട്ടിലെ ചോറും പരിപ്പുകറിയും എന്നെ ആക്കിയ അവസ്ഥ കണ്ടോ.. റോൺസൺ..

 

ബിഗ് ബോസ് ഏവർക്കും ജനപ്രിയ പരിപാടിയാണ്. മലയാളത്തിലെ ഫോർത്ത് സീസൺ ആണ് ഈയിടെ കഴിഞ്ഞത്. മറ്റു ബിഗ് ബോസ് സീസണുകളെക്കാൾ കൂടുതൽ സ്വീകാര്യത നേടിയ ബിഗ്ബോസ് സീസൺ ഫോർ അതുകൊണ്ടുതന്നെ വളരെയധികം മുൻപിൽ നിൽക്കുന്നു. അതുകൊണ്ടുതന്നെ സീസണിലെ ഓരോ മത്സരാർത്ഥികളെയും പ്രേക്ഷകർ നെഞ്ചോട് ഏറ്റു കഴിഞ്ഞു.. ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും ആദ്യത്തെ സ്ത്രീ വിജയിയാണ് ബിഗ്ബോസ് സീസൺ ഫോറിൽ ഉണ്ടായത്.. ദിൽഷ പ്രസന്നൻ ആണ് വിന്നർ ആയത് എന്നറിഞ്ഞ് നിരവധി പ്രതിഷേധവും ഒത്തിരി പേർ അറിയിച്ചിരുന്നു..

ഫൈനൽ ഫൈവ് വരെ ഉണ്ടായിരുന്നത് ദിൽഷാ പ്രസന്നൻ, ബ്ലെസ്ലി, റിയാസ് സലീം, ലക്ഷ്മിപ്രിയ, ധന്യ മേരി വർഗീസ്, സൂരജ് എന്നിവരാണ്.. റോൺസൺ വിൻസന്റ് ആദ്യസമയം തൊട്ട് നിരവധി വിമർശനങ്ങൾ കേട്ട ഒരു മത്സരാർത്ഥി ആയിരുന്നു. തന്റെ നിലപാടില്ലായ്മയുടെ പേരിലാണ് റോൺസൺ കൂടുതൽ തവണയും വിമർശനങ്ങൾ കേട്ടുകൊണ്ടിരുന്നത്..

 

ബിഗ് ബോസ് വീട്ടിൽ എന്തൊക്കെ പ്രശ്നമുണ്ടായാലും അതിലൊന്നും ഇടപെടാതെ ഓടിയൊളിച്ച് ഒരു മൂലക്ക് പതുങ്ങിയിരിക്കുന്ന റോൻസൻ ആണ് പലപ്പോഴും പലരുടെയും ചർച്ചകളിൽ നിറഞ്ഞു നിന്നിരുന്നത്.. റോൺസൺ പൊതുവേ ഒരു സമാധാനപ്രിയനായിരുന്നു. പ്രശ്നങ്ങളിൽ ഒന്നും ഇടപെടാതെ എല്ലാവരുടെയും ഇഷ്ടപാത്രം ആവാനായിരുന്നു താല്പര്യം..

റോൺസന്റെ ഭക്ഷണപ്രിയവും വളരെയധികം ചർച്ചയിൽ നിൽക്കാറുണ്ട്. ഭക്ഷണം വളരെയധികം ഇഷ്ടമുള്ള ആളാണ് റോൺസൺ. എന്നാൽ ശരീര സംരക്ഷണത്തിന്റെ കാര്യത്തിൽ അത്രയധികം ശ്രദ്ധയും താരം ചെലുത്തിയിരുന്നു.. മോഹൻലാൽ വരുന്ന ഓരോ എപ്പിസോഡിലും ഭക്ഷണത്തെക്കുറിച്ച് ആശങ്കകൾ പങ്കുവെക്കുന്ന ആളായിരുന്നു താരം. എന്നാൽ തനിക്ക് ആ വീട്ടിൽ ഏറെയും ലഭിച്ചിട്ടുള്ളത് ചോറും പരിപ്പുകറിയും മാത്രമാണ്. ഇത് രണ്ടും മാത്രമാണ് അവിടെ കഴിക്കാൻ ഉള്ളത് എന്നാണ് റോൺസൺ ഇപ്പോൾ പറയുന്നത്..

 

92 ദിവസമാണ് റോൺസൺ ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നത്.. ബിഗ് ബോസിലേക്ക് പോകുന്നതിന് മുമ്പ് ജിമ്മും വർക്കൗട്ടും ആയി താരം നല്ല ഒരു ശരീരമാണ് കാത്തുസൂക്ഷിച്ചിരുന്നത്.. താരം ഇപ്പോൾ ഇൻസ്റ്റായിൽ ഷെയർ ചെയ്തിരിക്കുന്ന ഒരു വീഡിയോയാണ് പ്രേക്ഷകരിൽ ചിരി ഉണർത്തുന്നത്..

92 ദിവസങ്ങളിലെ ബിഗ് ബോസിലെ ഭക്ഷണരീതികൾ എന്നെ കുടവയറൻ ആക്കി. നിങ്ങൾ ആരെങ്കിലും ഈ അവസ്ഥയിൽ ആണോ ഇപ്പോൾ ഉള്ളത്..? അമിതഭാരം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ..?? കളിയാക്കലും ഡിപ്രഷനും കൊണ്ട് മടുത്തോ..? ഒരു മാറ്റം അനിവാര്യം എന്ന് തോന്നുന്നവർക്കായി ഞാൻ തന്നെ ഒരു ഉദാഹരണം ആവുകയാണ്. നമുക്ക് ഒരുമിച്ച് തുടങ്ങാം. ആരോഗ്യമുള്ള ഒരു ശരീരത്തിലേക്കുള്ള എന്റെ ഫിറ്റ്നസ് യാത്രയിൽ നിങ്ങൾക്കും എന്റെ കൂടെ കൂടാം.. തന്റെ വർക്ക്ഔട്ട് സെക്ഷനിലേക്കുള്ള ക്ഷണമാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്..

Leave a Comment

Your email address will not be published.