വളരെ വിചിത്രമായ ആചാരമായിരുന്നു അദ്ദേഹത്തിനുള്ളത്.സൈജുവിനെ കുറിച്ച് അജു വർഗീസ്.

വളരെ വിചിത്രമായ ആചാരമായിരുന്നു അദ്ദേഹത്തിനുള്ളത്. അത് ഈ സിനിമയുടെ സെറ്റിൽവെച്ച് തങ്ങൾ നിർത്തിച്ചു.’ സൈജുവിനെ കുറിച്ച് അജു വർഗീസ്. ….

 

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘സാറ്റര്‍ഡേ നൈറ്റ്’ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങള്‍. ചിത്രത്തിന്റെ ദുബായ് പ്രീമിയറിന് മികച്ച സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

നാലു ചങ്ങാതിമാരുടെ കഥ പറയുന്ന ‘സാറ്റർഡേ നൈറ്റ്സും’ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകൾ സമ്മാനിച്ച ചിത്രമാണ്. സംവിധായകൻ റോഷൻ ആൻഡ്രൂസും നടൻ നിവിൻ പോളിയും കായംകുളം കൊച്ചുണ്ണിയും എന്ന സിനിമയ്ക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്. നിവിൻ പോളിയെ കൂടാതെ സൈജു കുറുപ്പ്, അജു വർഗീസ്, സിജു വിൽസൺ, സാനിയ ഇയ്യപ്പൻ, ഗ്രേസ് ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.

ഇപ്പോഴിതാ സൈജു കുറപ്പിനെ കുറിച്ച് പറഞ്ഞ വിശേഷങ്ങളാണ് മാധ്യമ ശ്രദ്ധ നേടുന്നത്.സൈജു കുറുപ്പിന്റെ വിചിത്രമായ ആചാരത്തെക്കുറിച്ച് പറയുകയാണ് അജു വർഗീസ്. വർഷങ്ങളായി അദ്ദേഹത്തിനുള്ള ആചാരം സാറ്റർഡേ നൈറ്റ് എന്ന സിനിമയുടെ സെറ്റിൽവെച്ച് തങ്ങൾ നിർത്തിച്ചു എന്നും അജു പറയുന്നു.

 

ഏഴുമണിക്ക് ശേഷം സൈജു ഒന്നും കഴിക്കില്ല എന്ന് അജു പറയുന്നു. ഭക്ഷണം എത്ര നന്നായിട്ടും കാര്യമില്ല 7 മണിക്ക് ശേഷം സൈജു ചേട്ടൻ ഒന്നും കഴിക്കില്ല. വളരെ വിചിത്രമായ അങ്ങനെയുള്ള ആചാരമുണ്ട് അദ്ദേഹത്തിന്. നിവിൻ പോളിയും സംഭവത്തോട് പ്രതികരിച്ചു. അങ്ങനെ ഒരാൾ മാത്രം നന്നാകരുതല്ലോ, ഷൂട്ടിംഗ് തിരക്കിനിടയിലും തങ്ങളെക്കൊണ്ട് പറ്റും വിധം ഉത്സാഹിച്ച് പുള്ളിക്കാരനെ മാറ്റിയെടുത്തു.

പിന്നെ ഷൂട്ടിംഗ് തീരാറായപ്പോഴേക്കും രാത്രി ലേറ്റ് ആയി അദ്ദേഹം ഫുഡ് അടിച്ചു കയറ്റുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി എന്ന് നിവിൻ പറഞ്ഞു. എല്ലാം ഇവർ പൊളിച്ചടുക്കി എന്നാണ് സൈജു മറുപടി പറഞ്ഞത്. വർഷങ്ങളായി തുടരുന്ന ചിട്ടയായിരുന്നു അത്. ഒന്നിച്ച് സെറ്റിൽ എത്തിയതോടെ അതൊക്കെ പൊളിഞ്ഞു. വ്യക്തികൾ യഥാർത്ഥത്തിൽ ആരാണ് എങ്ങനെയാണ് എന്നൊക്കെ തിരിച്ചറിയുക അവർ ചില ഗ്യാങ്ങിനൊപ്പം ചേരുമ്പോഴാണ് എന്നും സൈജു പറഞ്ഞു.

 

 

നിവിനും സിജുവും നിക്കറിട്ട കാലം മുതലുള്ള സുഹൃത്തുക്കളാണ്. നിവിനൊപ്പം ചേർന്നതോടെ സിജു വേറൊരാളായി മാറി.നിവിനും സിജുവിനും, ബെംഗളൂരുവിലും മൈസൂരും സ്വന്തം വീടുപോലെയാണ്. അവർ ഇറങ്ങിക്കളിച്ച സ്ഥലമാണ്. പുതിയ സിനിമയുടെ ഷൂട്ടിങ് പഴയ തട്ടകത്തിലായപ്പോൾ ഇരുവരും കൂടുതൽ ഉഷാറായി. ഒരു ബാക്ക് ടു ഹോം ഫീൽ. പക്ഷേ സൈജു ചേട്ടനും ഇപ്പോൾ മാറി വന്നിരിക്കുകയാണ് അജു പറഞ്ഞു

സുഹൃത്തുക്കൾ അങ്ങനെയാണ് സൗഹൃദത്തിൻറെ കാര്യത്തിൽ എല്ലാം മാറിമറിയും എന്നും സിജു വിൽസൺ പറയുന്നു.

നിവിൻ പോളി അവതരിപ്പിക്കുന്ന സ്റ്റാൻലി എന്ന കഥാപാത്രത്തിനും ആ കഥാപാത്രത്തിന്റെ സൗഹൃദസംഘത്തിനും ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഒരുപാട് നാളുകൾക്ക് ശേഷം ഒത്തുകൂടുന്ന ഈ സുഹൃത്തുക്കളുടെ ജീവിതത്തിൽ ആ ഒത്തുചേരലിനു ശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് വളരെ രസകരമായി ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *