സമൂഹമാധ്യമങ്ങളിലൂടെ 3 വര്‍ഷമായി തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നു..മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ? കണ്ണുനിറഞ്ഞ് നടി പ്രവീണ……

സമൂഹമാധ്യമങ്ങളിലൂടെ 3 വര്‍ഷമായി തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നു..മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ? കണ്ണുനിറഞ്ഞ് നടി പ്രവീണ……

 

 

മലയാളികളുടെ പ്രിയ നടിയാണ് പ്രവീണ. നിരവധി ചലചിത്രങ്ങളിലും ഒട്ടനവധി മെഗാസീരിയലുകളിലും താരം അഭിനയിച്ചു. ക്ലാസ്സിക്കൽ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്.ഗൗരി എന്ന ചിത്രത്തിൽ ബാലതാരമായാണ് പ്രവീണയുടെ അഭിനയജീവിതത്തിന്റെ  തുടക്കം.

ഡബ്ബിംഗ് ആർട്ടിസ്റ്റു കൂടിയായ പ്രവീണ മലയാള സിനിമയിലെ പല നായികമാർക്കും ശബ്ദം പകർന്നിട്ടുണ്ട്.സ്വപ്നം, മേഘം, സ്വരം, സ്വാമി അയ്യപ്പൻ, ദേവീ മഹാത്മ്യം എന്നിവയുൾപ്പെടെ നിരവധി സീരിയലുകളിൽ പ്രവീണ അഭിനയിച്ചിട്ടുണ്ട്. ചില തമിഴ് സീരിയലുകളിലും അഭിനയിച്ചിരുന്നു. ടെലിവിഷൻ പരിപാടികളുടെ അവതാരികയുമായിരുന്നു പ്രവീണ.

പല ബ്രാൻഡുകളുടെയും പരസ്യത്തിൽ മോഡലായിട്ടുള്ള പ്രവീണ ആൽബം സോംഗുകളിലും അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നർത്തകി കൂടിയായ പ്രവീണ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും ടെലിവിഷൻ റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

 

 

ഇപ്പോഴിതാ താരം തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവിനെതിരെ നടി പ്രവീണ വീണ്ടും ‘ രംഗത്തെത്തിയിക്കുകയാണ്. താരത്തിന്റെ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ യുവാവ് തന്റെ മകളെ പോലും വെറുതെ വിടാതെ ഉപദ്രവിക്കുകയാണ് എന്നാണ് പറയുന്നത്

 

സമൂഹമാധ്യമങ്ങളിലൂടെ 3 വര്‍ഷമായി തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ഭാഗ്യരാജിന് എതിരെ പരാതിയുമായി നടി പ്രവീണ.

ഒരു വര്‍ഷം മുന്‍പാണ് നടി സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഏതാനും വര്‍ഷം മുന്‍പ് നിരന്തരം ശല്യം ചെയ്ത ഭാഗ്യരാജിനെതിരെ പ്രവീണ തിരുവനന്തപുരം സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്ത് മോര്‍ഫിങ്ങിലൂടെ നഗ്ന ചിത്രങ്ങളാക്കി പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കുന്നുവെന്നായിരുന്നു പരാതി.

 

തുടര്‍ന്നാണ് നാലംഗ പൊലീസ് ടീം ഡല്‍ഹിയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാ‍ര്‍ഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്ടോപ്പില്‍നിന്ന് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങള്‍ അന്നു കണ്ടെടുത്തിരുന്നു.

 

”ഇതിനോടകം എന്റെ നൂറോളം വ്യാജ ഐഡികള്‍ അയാള്‍ നിര്‍മിച്ചു. വ്യാജ ഫോട്ടോകള്‍ എല്ലാവര്‍ക്കും അയച്ചുകൊടുത്തു. എന്റെ മകളെപ്പോലും വെറുതെവിട്ടില്ല. എന്റെ ചുറ്റുമുള്ള സ്ത്രീകളെയെല്ലാം തിരഞ്ഞുപിടിച്ച്‌ ആക്രമിച്ചു. മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ…” പ്രവീണയുടെ വാക്കുകളില്‍ രോഷം തിളച്ചു.

 

മൂന്നു വര്‍ഷമായി അനുഭവിക്കുന്ന വേദന പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകില്ല. എന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പലര്‍ക്കും അയച്ചുകൊടുത്തു. അവര്‍ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്. പരാതി നല്‍കിയതോടെ എന്റെ അമ്മ, സഹോദരി, മകള്‍, മകളുടെ അധ്യാപകന്‍, കൂട്ടുകാര്‍ തുടങ്ങിയവരുടെ വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കുന്നു.

 

വഞ്ചിയൂര്‍ കോടതി 3 മാസം റിമാന്‍ഡ് ചെയ്ത ഭാഗ്യരാജ് 1 മാസം പൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ ജാമ്യത്തിലിറങ്ങി. തുടര്‍ന്ന് വൈരാഗ്യബുദ്ധിയോടെ കൂടുതല്‍ ദ്രോഹിക്കുകയാണെന്നു പ്രവീണ പറഞ്ഞു.

 

ഒരു വര്‍ഷത്തോളം നിരന്തരം പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല. തന്നെ വേദനിപ്പിക്കാനായി നിലവില്‍ മകളുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ കൂടുതലായി പ്രചരിപ്പിക്കുന്നതെന്നും പ്രവീണ പറയുന്നു

Leave a Comment

Your email address will not be published. Required fields are marked *