ഭാര്യയോടും കാമുകിയോടും താൻ കരുണയില്ലാതെയാണ് പെരുമാറിയിരുന്നത്.. നടൻ ഗോവിന്ദ..

ഭാര്യയോടും കാമുകിയോടും താൻ കരുണയില്ലാതെയാണ് പെരുമാറിയിരുന്നത്.. നടൻ ഗോവിന്ദ..

 

ഹിന്ദി സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് ഗോവിന്ദ.. അഭിനയത്തിലും നൃത്ത രംഗത്തിലും മികവ് കാട്ടുന്ന ഗോവിന്ദ വീണ്ടും വിവാഹിതനായ വാർത്ത സോഷ്യൽ മീഡിയയിൽ ഒരു സമയത്ത് പ്രചരിച്ചിരുന്നതാണ്.. ഗോവിന്ദ വീണ്ടും വിവാഹം ചെയ്തത് തന്റെ ഭാര്യയെ തന്നെയായിരുന്നു എന്ന് അഭിമുഖത്തിൽ വെളിപ്പെടുത്തുകയും ചെയ്തു..

ടെലിവിഷൻ ഷോ ആയ ആപ്കി അദാലത്തിലാണ് ഭാര്യയെ താൻ വീണ്ടും വിവാഹം കഴിച്ചിരുന്നുവെന്നും അത് തന്റെ അമ്മയുടെ തീരുമാനമാണെന്നും ഗോവിന്ദ വെളിപ്പെടുത്തിയത്.. സുനിതയാണ് ഗോവിന്ദയുടെ ഭാര്യ. 1987 ലാണ് ഗോവിന്ദയുടെയും സുനിതയുടെയും വിവാഹം കഴിയുന്നത്. എന്നാൽ പിന്നീടും ഇവർ വിവാഹിതരായ വാർത്ത ഗോവിന്ദ തന്നെ പുറത്തുവിട്ടു.. ഗോവിന്ദയുടെ 49ആം വയസ്സിലായിരുന്നു സുനിതയുമായി വീണ്ടും വിവാഹിതനായത്..

ചില വിശ്വാസങ്ങൾ തനിക്കുണ്ടായിരുന്നു.. തനിക്ക് ന്യൂമറോളജി, ജ്യോതിഷം തുടങ്ങിയ കാര്യങ്ങളിൽ വലിയ വിശ്വാസം ആണെന്നും നടൻ പറഞ്ഞു. ന്യൂമറോളജി പ്രകാരമാണ് താൻ ഗോവിന്ദ എന്ന പേര് സ്വീകരിച്ചതെന്നും നടൻ പറഞ്ഞു. പതിനാലാം വയസു മുതൽ താൻ ഗായത്രി മന്ത്രം ഉരുവിടുമായിരുന്നു എന്നും ഒരു നായകന് വേണ്ട രൂപമൊന്നും തനിക്ക് ഉണ്ടായിരുന്നില്ല എന്നും പിന്നീട് സിനിമയിൽ നായകനായി എന്നും താരം പറഞ്ഞു.. സുനിതയെ ആദ്യം വിവാഹം കഴിച്ചപ്പോൾ അത് വളരെ ചെറിയ ഒരു സ്വകാര്യ ചടങ്ങ് ആയിരുന്നു. അന്നത്തെ കാലത്ത് തിളങ്ങിനിൽക്കുന്ന ഒരു നടൻ വിവാഹിതനായാൽ ആരാധക പിന്തുണ കുറയുമെന്ന ധാരണയുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു വിവാഹം രഹസ്യമാക്കി വെച്ചതെന്നും ഗോവിന്ദ പറഞ്ഞു..

ബോളിവുഡിൽ ഒരുകാലത്ത് വളരെയധികം തിളങ്ങി നിന്നിരുന്ന ഗോവിന്ദയ്ക്ക് പല നടിമാരുമായും പ്രണയമുണ്ടായിട്ടുണ്ട്.. അതിൽ എന്നും ചർച്ച വിഷയം ആയിരുന്നത് നടി നീലവും ആയിട്ടുള്ള ഗോവിന്ദയുടെ പ്രണയമായിരുന്നു..

 

ഏറെക്കാലം ഇരുവരും സ്നേഹിച്ചെങ്കിലും ആ സമയത്ത് സുനിത എന്ന പെൺകുട്ടിയുമായി നടൻ ഇഷ്ടത്തിലായി.. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇക്കാര്യം നീലത്തിൽ നിന്നും ഗോവിന്ദ മറച്ചുവച്ചു.. പിന്നീട് രഹസ്യമായി ഒരു അമ്പലത്തിൽ വച്ച് സുനിതയെ വിവാഹം ചെയ്യുകയായിരുന്നു.. സുനിത ഭാര്യയായി വന്ന കാര്യം നടൻ പുറംലോകത്തോട് പറഞ്ഞില്ല. സിനിമയിലെ തന്റെ അവസരങ്ങളെ ബാധിക്കുമെന്നും നീലവും താനും തമ്മിൽ സ്ക്രീനിലെ കെമിസ്ട്രി തകർന്നു പോകുമെന്നും കരുതി ഗോവിന്ദ വിവാഹ കാര്യം മറച്ചുവെക്കുകയായിരുന്നു..ഏകദേശം ഒരു വർഷത്തോളം കാര്യങ്ങൾ രഹസ്യമായിരുന്നെങ്കിലും നീലമടക്കം എല്ലാവരും ഈ കഥ അറിഞ്ഞു..

 

നീലത്തോട് താൻ കാണിച്ചത് നെറികേടായി പോയിട്ടുണ്ടെന്ന് നടൻ ഗോവിന്ദ പിന്നീട് പറഞ്ഞിരുന്നു.. ഞാനും നീലവും തമ്മിലുള്ള വ്യക്തിപരമായ ബന്ധം ഞാൻ പ്രൊഫഷണൽ ആവശ്യങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യുകയായിരുന്നു..അവളോട് ഞാൻ കാണിച്ചത് വൃത്തികെട്ട കളിയായി പോയെന്നും ഞാൻ വിവാഹിതനാണെന്ന് അവളോട് നേരത്തെ തന്നെ പറയേണ്ടതായിരുന്നു എന്നും തോന്നി.. അതേസമയം ഭാര്യയോടും സമാനമായ പ്രവർത്തിയാണ് ചെയ്തത്. പലപ്പോഴും സുനിത നീലത്തെ പോലെയാവണമെന്ന് താൻ ആഗ്രഹിച്ചു. അങ്ങനെ നീലത്തെ കണ്ട് പഠിക്കാൻ ഞാൻ ഭാര്യയോട് ആവശ്യപ്പെട്ടു കൊണ്ടിരുന്നു.. ഭാര്യയോടും കാമുകിയോടും കരുണയില്ലാതെയാണ് ഞാൻ പെരുമാറിയത്.. ഗോവിന്ദ പറഞ്ഞു..

Leave a Comment

Your email address will not be published. Required fields are marked *