പറയാതെ തന്നെ കാര്യങ്ങൾ മനസ്സിലാക്കുന്നയാളാണ് ജയസൂര്യ എന്ന് സരിത..

പറയാതെ തന്നെ കാര്യങ്ങൾ മനസ്സിലാക്കുന്നയാളാണ് ജയസൂര്യ എന്ന് സരിത..

 

യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ വന്ന് മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്ത ജനപ്രിയ നായകൻ എന്ന പേര് സമ്പാദിച്ച നടനാണ് ജയസൂര്യ.. ആദ്യകാലങ്ങളിൽ സിനിമയിൽ കൊച്ചുകൊച്ചു വേഷങ്ങൾ ചെയ്ത് തുടങ്ങിയ താരം വിനയൻ സംവിധാനം ചെയ്ത ഊമ പെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിലാണ് ആദ്യമായി നായകനായി അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ കാവ്യ മാധവൻ ആയിരുന്നു നായിക..

അക്കാലത്ത് നിരവധി പെൺകുട്ടികളുടെ ക്രഷ് ആയിരുന്നു ജയസൂര്യ. ഒരു സിനിമ നടൻ ആയിട്ട് കൂടി തന്റെ കോളേജ് കാലഘട്ടത്തിൽ ഉണ്ടായ പ്രണയിനിയെ കൈവിട്ടില്ല താരം.. സരിത എന്ന തന്റെ പ്രണയിനിയെ ജീവിതത്തിലും പ്രാണസഖിയായി താരം തെരഞ്ഞെടുത്തു..

 

ജയസൂര്യ സിനിമയിൽ തന്നെ കഴിവ് തെളിയിച്ചപ്പോൾ സരിത തന്റെ ഡിസൈനിങ് മേഖലയിലുള്ള അഭിരുചി വളർത്തി അതൊരു സംരംഭമാക്കി മാറ്റിയെടുത്തു.. ഇപ്പോൾ സിനിമയിൽ ഉൾപ്പെടെ പല സെലിബ്രിറ്റികൾക്കും താരം വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നു..

ഒഴിവു സമയങ്ങളിൽ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ജയസൂര്യ. അതുകൊണ്ട് ജയസൂര്യയുടെ ഒപ്പം എപ്പോഴും കുടുംബവും ഉണ്ടാകാറുണ്ട്.. 2004 ൽ ആയിരുന്നു ജയസൂര്യയും സരിതയും തമ്മിലുള്ള വിവാഹം.. ചതിക്കാത്ത ചന്തുവിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ആയിരുന്നു ഇരുവരുടെയും വിവാഹം.. ഒരിക്കൽ ജയസൂര്യയെ കുറിച്ച് ഒരു ഇന്റർവ്യൂവിൽ സരിത പറഞ്ഞത് ഇങ്ങനെയായിരുന്നു.. ഞാൻ ടെൻഷൻ അടിച്ചാലും എന്നെ കൂളാക്കുന്ന ആളാണ് ജയേട്ടൻ. പ്രേമിച്ചിരുന്ന സമയത്തെപ്പോലെ തന്നെ എപ്പോഴും വിളിക്കും. ഇത്രയും സംസാരിക്കാൻ എന്താണ് ഉള്ളത് എന്ന് പറഞ്ഞ് പലരും കളിയാക്കാറുണ്ട്. അതുപോലെ തന്നെ ഷൂട്ട് കഴിഞ്ഞ് എത്തിയാൽ ഭാര്യയെയും മക്കളെയും കൂട്ടി പുറത്ത് ഡ്രൈവിനു പോകുന്ന ഒരു പതിവും ജയസൂര്യയ്ക്ക് ഉണ്ട്. ഡ്രൈവിന് പോകുമ്പോൾ മക്കൾക്ക് ഐസ്ക്രീം ഒക്കെ മേടിച്ചു കൊടുക്കും. തിരിച്ചുവരുമ്പോഴേക്കും അവർ ഉറങ്ങിയിട്ടുണ്ടാകും.. ഒരു ഫാമിലിയിലെ എല്ലാ ആൾക്കാരും ഏറ്റവും അടുത്ത് ഒരുമിച്ചിരിക്കുന്ന സ്ഥലമാണ് കാർ.. അതുകൊണ്ടാണ് ജയൻ പുറത്തോട്ടുള്ള ഈ ഡ്രൈവ് അത്രയധികം എൻജോയ് ചെയ്യുന്നത്..

പറയാതെ തന്നെ പല കാര്യങ്ങളും ഞങ്ങൾ പരസ്പരം മനസ്സിലാക്കാറുണ്ട്. അദ്വൈത്, വേദ എന്നിങ്ങനെ രണ്ടു മക്കളാണ് ഇരുവർക്കും ഉള്ളത്. സംവിധാനത്തിൽ അടക്കം ഈ ചെറിയ പ്രായത്തിൽ കഴിവ് തെളിയിച്ച ആളാണ് ജയസൂര്യയുടെ മകൻ അദ്വൈത്.. മകൾ വേദയുടെ ഡാൻസ് വീഡിയോകളും താരം തന്റെ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യാറുണ്ട്..

Leave a Comment

Your email address will not be published.