ഒന്നല്ല ഒരുപാടുണ്ട് ​ഗുണങ്ങൾ, കറ്റാർവാഴ ജ്യൂസിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം….

ഒന്നല്ല ഒരുപാടുണ്ട് ​ഗുണങ്ങൾ, കറ്റാർവാഴ ജ്യൂസിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം….

 

 

വെറുംവയറ്റില്‍ കുടിയ്ക്കാവുന്ന ആരോഗ്യകരമായ പാനീയങ്ങള്‍ ധാരാളമുണ്ട്. പൊതുവേ പ്രചാരത്തിലുള്ളത് തേനും നാരങ്ങാനീരും കലര്‍ത്തിയ പാനീയമാണ്. ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് പൊതുവേ പറയുക. തടി കുറയ്ക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ക്കു സഹായിക്കുന്ന ഒരു പാനീയം.ഇത്തരം പാനീയത്തില്‍ പെടുത്താവുന്ന ഒന്നാണ് കറ്റാര്‍ വാഴ ജ്യൂസ്. പ്രകൃതിദത്തമായ ഈ സസ്യത്തില്‍ നിന്നും ലഭിയ്ക്കുന്ന ജെല്ലാണ് ജ്യൂസാക്കുന്നത്. ഇതിന് നാം കരുതുന്നതിനേക്കാള്‍ ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണകരമാണ് ഈ ജ്യൂസ്.വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് കറ്റാർ വാഴ ജ്യൂസ്. ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് വിറ്റാമിൻ സി. കാരണം ഇത് പ്രകൃതിദത്തമായ ആന്റി ഓക്‌സിഡന്റായതിനാൽ വീക്കം ചെറുക്കാൻ സഹായിക്കുന്നു.

രാവിലെ വെറുംവയറ്റില്‍ കറ്റാര്‍ വാഴ ജ്യൂസ് കുടിയ്ക്കുന്നത് പല തരത്തിലെ ഗുണങ്ങളും നല്‍കും. ഇതില്‍ നാരങ്ങാനീരോ ചെറുനാരങ്ങാനീരോ കലര്‍ത്തി കുടിയ്ക്കാം. മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന കറ്റാര്‍ വാഴ ജ്യൂസ് 10-20 മില്ലി ഇളം ചൂടുള്ള വെള്ളത്തില്‍ കലക്കിയാണ് കുടിയ്‌ക്കേണ്ടത്. വീട്ടിലുണ്ടാക്കുകയാണെങ്കില്‍ കറ്റാര്‍ വാഴയുടെ ജെല്‍ എടുത്ത് മിക്‌സിയില്‍ വെള്ളവും ചേര്‍ത്ത് അടിച്ചെടുക്കാം.ദിവസവും രാവിലെ വെറുംവയററില്‍ ഇളം ചൂടുള്ള വെള്ളത്തില്‍ കലക്കിയ കറ്റാര്‍ വാഴ ജ്യൂസ്, ഒപ്പം തേനോ നാരങ്ങാനീരോ കുടിച്ചാല്‍ ഗുണങ്ങള്‍ പലതാണ്. അറിയൂ,

കാല്‍സ്യം, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാല്‍ സമ്ബുഷ്ടമായ കറ്റാര്‍വാഴ ജെല്‍ മുടി തിളക്കവും മിനുസമുള്ളതും ആക്കാന്‍ സഹായിക്കും.

 

എന്നാല്‍ ഇവയില്‍ മാത്രം ഒതുങ്ങുന്നതല്ല കറ്റാര്‍ വാഴയുടെ ഗുണങ്ങള്‍. പോഷകസമൃദ്ധമായ കറ്റാര്‍വാഴയില്‍ ശരീരത്തിലെ കൊഴുപ്പകറ്റുന്നതിന് സഹായകരമാകുന്ന സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ദഹനപ്രശ്നങ്ങളകറ്റാനും ശാരീരിക സുഖത്തിനുമായി കറ്റാര്‍ വാഴ ജെല്‍ ശരീരത്തിനുള്ളിലെത്തുന്നത് പലതരത്തില്‍ ഗുണകരമാണ്. . കൂടാതെ വൈറ്റമിന്‍ ബിയുടെ സാന്നിദ്ധ്യം മെറ്റബോളിസം വര്‍ദ്ധിപ്പിച്ച്‌ ദഹനപ്രക്രിയ സുഗമമാക്കും

ഒരു തരം സന്ധിവാതമാണ് ആമവാതം.

ഇത് നിങ്ങളുടെ ശരീരം മുഴുവന്‍ ബാധിക്കുന്ന രോഗമാണ്. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനും കറ്റാര്‍വാഴ ജ്യൂസിന് കഴിയും.

തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുക. ഇത് ശരീരത്തിലടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് എരിച്ചു കളയും.

കറ്റാർവാഴയിൽ നിന്നുള്ള ജെല്ലും ജ്യൂസും ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കറ്റാർവാഴ ജ്യൂസിൽ ആന്ത്രാക്വിനോൺ ഗ്ലൈക്കോസൈഡുകൾ അടങ്ങിയിട്ടുണ്ട്. മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്ന പോഷകഗുണങ്ങളുള്ള സസ്യ സംയുക്തങ്ങളാണ് ഇവ.

 

കറ്റാര്‍വാഴയുടെ ജെല്ലില്‍ ഏകദേശം 96 ശതമാനം വെള്ളമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ ചില ഓർഗാനിക്, അജൈവ സംയുക്തങ്ങൾ, വിറ്റാമിനുകൾ എ, ബി, സി, ഇ എന്നിവയും 20 അമിനോ ആസിഡുകളിൽ 18 എണ്ണം അടങ്ങിയ ഒരു തരം പ്രോട്ടീനും ചേർന്നതാണ്. ഈ ജെല്‍. കറ്റാർ വാഴ ജെല്ലിൽ കാണപ്പെടുന്ന മറ്റൊരു അവശ്യ പോഷകം അസെമന്നാൻ എന്നറിയപ്പെടുന്ന സങ്കീർണ്ണ കാർബോഹൈഡ്രേറ്റാണ്. ഈ അവശ്യ പോഷകങ്ങളെല്ലാം വിഷവസ്തുക്കളെ പുറന്തള്ളാനും മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു,

Leave a Comment

Your email address will not be published. Required fields are marked *