അനുവാദമില്ലാതെ തന്റെ ശബ്ദം ഉപയോഗിക്കുന്നതിനെതിരെ അമിതാബ് ബച്ചൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ്…

അനുവാദമില്ലാതെ തന്റെ ശബ്ദം ഉപയോഗിക്കുന്നതിനെതിരെ അമിതാബ് ബച്ചൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ്…

 

ഒരു ചലച്ചിത്ര നടൻ എന്നതിനൊപ്പം ചലച്ചിത്ര നിർമ്മാതാവ്, ടെലിവിഷൻ ഹോസ്റ്റ്, പിന്നണി ഗായകൻ, മുൻ രാഷ്ട്രീയക്കാരൻ എന്നീ നിലകളിലും പ്രശസ്തനായ താരമാണ് അമിതാഭ് ബച്ചൻ… 1970 കളുടെ തുടക്കത്തിൽ പുറത്തിറങ്ങിയ സഞ്ജീർ, ദിവാർ, ഷോലെ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന് തുടക്കത്തിൽ പ്രശസ്തി നേടിക്കൊടുക്കുകയും ബോളിവുഡ് സ്‌ക്രീനിലെ വേഷങ്ങൾ അദ്ദേഹത്തിന് ഇന്ത്യയുടെ “ക്ഷുഭിതനായ യുവാവ്” എന്ന പേരിൽ അറിയപ്പെടുന്നതിനും ഇടയാക്കി. ബോളിവുഡിലെ ഷഹൻഷാ, സാദി കാ മഹാനായക് (“നൂറ്റാണ്ടിലെ ഏറ്റവും മികച്ച നടൻ” എന്ന് ഹിന്ദി), സ്റ്റാർ ഓഫ് മില്ലേനിയം, അല്ലെങ്കിൽ ബിഗ് ബി, എന്നിങ്ങനെ പരാമർശിക്കപ്പെടുന്ന അദ്ദേഹം, ഏകദേശം അഞ്ച് പതിറ്റാണ്ടോളം നീണ്ട തന്റെ അഭിനയജീവിതത്തിൽ 190 ലധികം ഇന്ത്യൻ സിനിമകളിൽ പ്രത്യക്ഷപ്പെട്ടു..

മികച്ച നടനുള്ള നാല് ദേശീയ അവാർഡുകൾ, ആജീവനാന്ത നേട്ടത്തിനുള്ള ദാദാസാഹേബ് ഫാൽക്കെ അവാർഡ്, അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും അവാർഡ് ദാന ചടങ്ങുകളിലും ലഭിച്ചിട്ടുള്ള നിരവധി അവാർഡുകൾ ഉൾപ്പെടെ ബച്ചൻ തന്റെ കരിയറിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പതിനഞ്ച് ഫിലിംഫെയർ അവാർഡുകൾ നേടിയ അദ്ദേഹം ആകെ 41 നാമനിർദ്ദേശങ്ങൾ എന്ന നിലയിൽ ഫിലിംഫെയറിലെ ഏതെങ്കിലും പ്രധാന അഭിനയ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തിയാണ്..

ഇപ്പോൾ അമിതാബ് ബച്ചൻ മുൻപ് നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നതാണ് വാർത്തയായിരിക്കുന്നത്.. തന്റെ പേര്, ഫോട്ടോ, ശബ്ദം എന്നിവ അനുവാദം ഇല്ലാതെ ഉപയോഗിക്കുന്നതിൽ നിന്നും മറ്റുള്ളവരെ തടയണമെന്ന ഹർജിയുമായി വെള്ളിയാഴ്ചയാണ് അമിതാബ് ബച്ചൻ കേസ് ഫയൽ ചെയ്തത്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവയാണ് അമിതാബ് ബച്ചനുവേണ്ടി കോടതിയിൽ ഹാജരായത്.. അമിതാബിന്റെ താര പദവി അനുവാദമില്ലാതെ ഉപയോഗപ്പെടുത്തി സ്വന്തം ബിസിനസ് വളർത്തുന്ന പ്രവണതയുണ്ടെന്ന് ജസ്റ്റിസ് നവീൻ ചൗള ചൂണ്ടിക്കാട്ടി..

 

ഹർജിക്കാരൻ പ്രശസ്തനായ വ്യക്തി ആയതുകൊണ്ട് അദ്ദേഹത്തിന് നികത്താൻ ആവാത്ത നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ചിലപ്പോൾ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുക പോലും ചെയ്തേക്കാം എന്നും അദ്ദേഹം വാദിച്ചു..

 

ഇപ്പോൾ ഈ ഹർജിയിലാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉത്തരവ് വന്നിരിക്കുന്നത്.. ബോളിവുഡ് താരം അമിതാബ് ബച്ചന്റെ ചിത്രങ്ങളോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കരുതെന്നാണ് ഡൽഹി കോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്..

നിയമവിരുദ്ധമായി കോൻ ബനേഗ ക്രോർപതി എന്ന പരിപാടിയുമായി ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്പേഴ്സ് അമിതാബിന്റെ പേരും ചിത്രവും ശബ്ദവും ഉപയോഗിക്കുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നുണ്ട്. വിവിധ ബിസിനസുകാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അമിതാബ് ഹർജി ഫയൽ ചെയ്തിരുന്നത്..

Leave a Comment

Your email address will not be published. Required fields are marked *