മകളുടെ കുട്ടിക്കാലത്തെ സംഭവം ഓർത്തെടുത്തു ജെബി ജംഗ്ഷനിൽ ഹണിറോസിന്റെ അമ്മ..

മകളുടെ കുട്ടിക്കാലത്തെ സംഭവം ഓർത്തെടുത്തു ജെബി ജംഗ്ഷനിൽ ഹണിറോസിന്റെ അമ്മ..

 

 

ബോഡി ഷേമിങ് വളരെയധികം ഏറ്റുവാങ്ങുന്ന ഒരു നടിയാണ് ഇന്ന് ഹണി റോസ്.. ഒരുപാട് ഉദ്ഘാടന വേദികളിൽ നമുക്ക് എന്നും ഹണി റോസിനെ കാണാം.. തനിക്കെതിരെ വരുന്ന സൈബർ ബുള്ളിയിങ് അങ്ങേയറ്റം വേദനയോടെയാണെങ്കിലും ചിരിച്ചുകൊണ്ട് അവതരിപ്പിക്കുകയാണ് നടി ഹണി റോസ്… വിനയൻ എന്ന സംവിധായകനാണ് താരത്തെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്.. മണിക്കുട്ടൻ നായകനായ ബോയ്ഫ്രണ്ട് എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.. ആദ്യ സിനിമയ്ക്ക് ശേഷം വർഷങ്ങൾക്കിപ്പുറം ഇന്ന് താരം മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു നടിയാണ്.. നിരവധി സൂപ്പർസ്റ്റാറുകളോട് കൂടി താരം ഇതിനോടകം തെന്നിന്ത്യയിൽ അഭിനയിച്ചു കഴിഞ്ഞു.. മോഹൻലാൽ നായകനായ മോൺസ്റ്റർ എന്ന ചിത്രത്തിൽ ഒരു ലെസ്ബിയന്റെ വേഷമാണ് താരം അവതരിപ്പിച്ചിരിക്കുന്നത്..

 

അതേസമയം ഇപ്പോൾ ഒരു അഭിമുഖത്തിൽ ഹണി റോസ് പങ്കെടുക്കുകയും അതിൽ അവരുടെ അമ്മ പറഞ്ഞ ഒരു കാര്യവുമാണ് ശ്രദ്ധിക്കപ്പെടുന്നത്. ജോൺ ബ്രിട്ടാസ് അവതാരകൻ ആയി എത്തുന്ന ജെ ബി ജംഗ്ഷൻ എന്ന പരിപാടിയിലാണ് ഈ കാര്യങ്ങൾ എല്ലാം നടന്നത്. കുട്ടിക്കാലത്ത് നടന്ന ഒരു സംഭവമാണ് ഇപ്പോൾ നടിയുടെ അമ്മ ഓർത്തെടുക്കുന്നത്. അതേസമയം അമ്മ അന്ന് പറഞ്ഞ വാക്കുകൾ ഇപ്പോൾ സത്യമായി മാറിയിരിക്കുകയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.

“മകളുടെ കുട്ടിക്കാലം പറയുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വരുന്നത് പണ്ട് സ്കൂളിൽ വച്ച് ഉണ്ടായ ഒരു സംഭവമാണ്. അവൾ അന്ന് ഒന്നാം ക്ലാസിൽ പഠിക്കുകയാണ്. അവൾ എല്ലാം മത്സരങ്ങളിലും പങ്കെടുക്കുമായിരുന്നു. അമ്മ സ്കൂളിലേക്ക് വരണം എന്നും എനിക്ക് സമ്മാനം കിട്ടും എന്നുമായിരുന്നു അവൾ അന്ന് പറഞ്ഞത്. അന്ന് എല്ലാവർക്കും സമ്മാനം ലഭിച്ചു എങ്കിലും ഹണിക്ക് ഒന്നും ലഭിച്ചിരുന്നില്ല. അവൾ എന്നെ കുറെ നേരം കെട്ടിപ്പിടിച്ചു കരഞ്ഞു” – ഇതായിരുന്നു ഹണി റോസിൻ്റെ അമ്മ പറഞ്ഞത്.

കരയുന്ന മകളെ സമാധാനിപ്പിക്കാൻ വേണ്ടി അമ്മ ഒരു കാര്യം പറഞ്ഞു. നീ വിഷമിക്കേണ്ട എന്നും നീ ഇവരെക്കാൾ എല്ലാം ഉയരത്തിൽ എത്തും എന്നുമായിരുന്നു ഹണി റോസിന്റെ അമ്മ പറഞ്ഞത്. ഒടുവിൽ ഹണിയുടെ അമ്മ പറഞ്ഞത് സത്യമായി എന്നാണ് ഇപ്പോൾ മലയാളി പ്രേക്ഷകർ എല്ലാവരും പറയുന്നത്. ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാൾ ആണ് ഹണി റോസ് എന്ന് മാത്രമല്ല ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾ നടത്തുന്ന നടി കൂടിയാണ് ഹണി.

Leave a Comment

Your email address will not be published. Required fields are marked *