മസ്തിഷ്ക ആഘാതം ഉണ്ടാകുന്നതെങ്ങനെ തലച്ചോറിനെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം

മനുഷ്യശരീരം പലതരം അവയവങ്ങൾ കൊണ്ട് നിർമിച്ചതാണ്. ഇവയെ ഏകോപിപ്പിച്ചു പ്രവർത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു അവയവമാണ് മസ്‌തിഷ്കം അല്ലെങ്കിൽ തലച്ചോർ വളരെ സംഗീർണവും, പ്രവർത്തനക്ഷമവുമായ ഒരു അവയവംമാണിത്. ഇതിൽ കൂടുതൽ സംഗീർണമായ ഒരു അവയവം മനുഷ്യ ശരീരത്തിലോ, ഈ പ്രപഞ്ചത്തിലോ ഇല്ല ആയതിനാൽ ഈ അവയവത്തിന് രക്തയോട്ടം ഒരു തടസവും കൂടാതെ ലഭിക്കേണ്ടത് അത്യാവശ്യമാണ് ഈ രക്തയോട്ടത്തിലുണ്ടാകുന്ന തടസമൂലമാണ് സ്ട്രോക്ക് ഉണ്ടാകുന്നത്.

സ്ട്രോക്ക് എന്നാൽ യഥാർത്ഥത്തിൽ എന്താണ്? മസ്തിഷ്കo രണ്ട് അർത്ഥഘോളങ്ങളായാണ് സ്ഥിതിചെയ്യുന്നത്. വലതുവശത്തും, ഇടതുവശത്തും തലച്ചോറിന്റെ വലതുവശത്തെ ഭാഗം ശരീരത്തിന്റെ ഇടതു വശത്തേയും, തലച്ചോറിന്റെ ഇടതുവശത്തെ ഭാഗം ശരീരത്തിന്റെ വലതു വശത്തേയും ആണ് നിയന്ത്രിക്കുന്നത് രക്തയോട്ടത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ കോടിക്കണക്കിനു കോശങ്ങളാണ് നമുക്ക് നഷ്ടമാകുന്നത് അതുതന്നർയാണ് ഈ രോഗത്തിന്റെ പ്രാധാന്യവും. രണ്ടുതരത്തിലാണ് മസ്തിഷ്കആഘാതം ഉണ്ടാകുന്നത്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട രീതിയാണ് രക്തക്കുഴലുകളിൽ രക്‌തക്കട്ടകൾ രൂപപ്പെടുന്നതുമൂലമാണ് ഏകദേശം 85% ആളുകൾക്കും ഇങ്ങനെയാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. എന്നാൽ 15% ആളുകൾക്കും രക്തക്കുഴലുകൾ പൊട്ടിയാണ് സ്ട്രോക്ക് ഉണ്ടാകുന്നത്.

ഈ രോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്? പെട്ടെന്നുള്ള ബോധക്ഷയം, കാഴ്ചയ്ക്കുള്ള തടസം, ഒന്നിനെ രണ്ടായിക്കാണുക, സംസാരത്തിൽ ബലഹീനത ഉണ്ടാകുക, വായ ഒരു വശത്തേക്ക് കോടി പോകുക, ഒരു വശത്തിന് ബലക്കുറവ് എന്നിങ്ങനെ ഒരായിരം ലക്ഷണങ്ങൾ ഉണ്ടാകുന്നതാണ്. സാധാരണക്കാരനായ ഒരാൾക്കു ഇത്തരം രോഗ ലക്ഷണങ്ങൾ ഓർക്കാൻ തന്നെ ബുദ്ധിമുട്ടാണ്. അതിനാൽ ഡോക്ടർമാർ രോഗികളോട് വളരെ സംഷിപ്ത രൂപത്തിലാണ് പറഞ്ഞു കൊടുക്കുന്നത്. Be fast എന്നാണ് ഈ ചെറിയ വാക്ക്.

B – Balance,ശരീരത്തിലുണ്ടാകുന്ന ബലക്കുറവ് E – eyes, കാഴ്ചയിലുണ്ടാകുന്ന മങ്ങിച്ച, കാഴ്ചക്കുറവ് എന്നിവ F – Face, മുഖം ഒരു വശത്തേക്ക് കോടി പോകുന്ന അവസ്ഥ A – Arm, കയ്കാലുകളിലെ ബലക്ഷയം S – Speech, സംസാരത്തിലുള്ള ബുദ്ധിമുട്ടികൾ T- Time, Time Is brain ഈ ലക്ഷണങ്ങൾ ഉള്ള വ്യക്തിയെ നല്ലരു ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടത്. ആദ്യംതന്നെ ചെറിയ ആശുപത്രികളെ ആശ്രയിക്കാതെ നല്ലൊരു ആശുപത്രിയിൽ നേരിട്ട് എത്തിക്കുന്നതാണ് നല്ലത്.

Leave a Comment

Your email address will not be published. Required fields are marked *