പഴങ്കഞ്ഞി വെള്ളമുണ്ടോ മുടി പനംകുലപോലെ വളരും

പെണ്ണായാൽ മുട്ടോളം മുടി വേണം” എന്നല്ലോ ചൊല്ല് .കറുത്ത ഇടതൂർന്ന കരുത്തുറ്റ മുടി എല്ലാ പെണ്ണുങ്ങളുടെയും ആഗ്രഹമാണ്. മുടി,അഴക് മാത്രമല്ല ആത്മവിശ്വാസവും കൂട്ടുന്നു. താരനും മുടി കൊഴിച്ചിലും ആണ് സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.നെറ്റി കേറലും അകാലനരയും പുരുഷന്മാരിലും സമ്മർദ്ദം ഉണ്ടാക്കുന്നു. താരൻ മൂലം പൊട്ടിപോകുന്ന മുടിയിഴകൾ നമ്മുടെ മനസ്സിൽ ആശങ്ക നിറയ്ക്കുന്നു. കൈയ്യിൽ കിട്ടുന്ന പ്രൊഡക്ടുകൾ എല്ലാം ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാൻ നമ്മൾ ശ്രമിക്കുന്നു. എന്നാൽ ഫലമോ? ഇത് മുടിയെ കൂടുതൽ പ്രശ്നത്തിൽ ആക്കുന്നു.

ഈ പ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത മാർഗമാണ് കഞ്ഞി വെള്ളം. മുടിയെ ഡ്രൈ ആകാതെ വളരെ വേഗം കഞ്ഞി വെള്ളം ആരോഗ്യപരമായ വളർച്ചയിലേക്ക് എത്തിക്കുന്നു.മുടി കരുത്തോടെ വളരുമെന്ന് മാത്രമല്ല താരനും മുടികൊഴിച്ചിലിനും ശാശ്വത പരിഹാരം കൂടിയാണ് ഇത്.തലേ ദിവസത്തെ കഞ്ഞി വെള്ളമാണ് ഇതിനു ഏറ്റവും നല്ലത് .തലേ ദിവസം രാവിലെ എടുത്ത് വെച്ച കട്ടിയുള്ള കഞ്ഞി വെള്ളത്തിലേക്ക് അല്പം കുതിർത്ത ഉലുവയും ചെറിയ ഉള്ളിയും ചേർത്ത് മിക്ക്സിയിൽ അടിച്ചെടുക്കുക.ഉലുവയിലെ അമിനോ ആസിഡുകൾ മുടിയുടെ വളർച്ചയെ വേഗത്തിലാക്കുന്നു.

മുടിയുടെ ആരോഗ്യത്തിനു വളരെയധികം സഹായിക്കുന്നതാണ് ഈ മിശ്രിതം. ഇത് മുടിയിൽ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് മുടിയുടെ ഹെയർഫോളിക്കുകളിലേക്കുള്ള രക്തചംക്രമണം മുടിയുടെ വളര്ച്ച ത്വരിതപ്പെടുത്തുന്നു. തലയോട്ടിയിൽ അര മണിക്കൂർ ഈ മിശ്രിതം തേച്ചു പിടിപ്പിച്ചതിനു ശേഷം കഴുകി കളയുക.താരൻ,അകാല നര,മുടി കൊഴിച്ചിൽ,നെറ്റി കേറൽ തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ് ഈ മിശ്രിതം.

Leave a Comment

Your email address will not be published. Required fields are marked *