നിങ്ങൾ കരൾ രോഗിയാണോ എന്ന് എങ്ങനെ തിരിച്ചറിയാം

മനുഷ്യശരീരത്തിലെ ആന്തരിക അവയവമായ കരൾ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കൂടിയാണ്. നമ്മുടെ ഭക്ഷണത്തിലുടെ ശരീരത്തിൽ എത്തുന്ന മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു കരളിന്റെ പ്രവർത്തനങ്ങൾ താളം തെറ്റിയാൽ അത് ശരീരത്തെ മുഴുവൻ ബാധിക്കുന്നു. മദ്യം സ്ഥിരമായി കഴിക്കുന്നവരിൽ കരളിന്റെ പ്രവർത്തനം മന്ദഗതിയിലാവാറുണ്ട്.തുടർച്ചയായി പെയിൻ കില്ലർ ഉപയോഗിക്കുന്നവരിലും ഈ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.

മദ്യത്തിലെ വിഷാംശം കുറയ്ക്കാനുള്ള കരളിന്റെ ശ്രമഫലമായി കരൾ മൊത്തത്തിൽ പ്രവർത്തനരഹിതമാകുന്നു. കരളിലെ കോശങ്ങൾ നശിച്ചു പോകുന്നു.ഇതിന്റെ ഫലമായി കരളിൽ ഫാറ്റ് അടിഞ്ഞുകൂടുന്നു. കരളിലെ നീർകെട്ടിനും കാരണമാകുന്നു. ഫാറ്റി ലിവര്‍, ലിവര്‍ സിറോസിസ് തുടങ്ങിയ രോഗങ്ങൾ തുടങ്ങുന്നത് ഇങ്ങനെയാണ്. ആദ്യകാലങ്ങളിൽ വയറിന്റെ വലത് ഭാഗത്ത്‌ (കരളിന്റെ ഭാഗത്തായി)ഒരു ചെറിയ ഭാരം തോന്നിത്തുടങ്ങുന്നു. ഇത് ശ്രദ്ധിക്കാതെ വിട്ടാൽ പിന്നീട് കരൾ തന്നെ നിശ്ചലമാകുന്നു. കൈകാലുകളിലെ നീരും കരൾ രോഗലക്ഷണമാണ്. കാലക്രമേണ വയറിൽ നീരും കണ്ണിൽ മഞ്ഞ നിറവും കാണിക്കുന്നു. മൂത്രത്തിലെ മഞ്ഞനിറവും ചിലപ്പോൾ കരൾ രോഗലക്ഷണമാകാം.നല്ലവണ്ണം വെള്ളം കുടിച്ചിട്ടും മൂത്രത്തിനു മഞ്ഞനിറം ആണെകിൽ അത് കരളിന്റെ തകരാറിനെ സൂചിപ്പിക്കുന്നു

മൂത്രത്തിൽ ബിലിറുബീൻ അധികമുണ്ടെങ്കിൽ അതിനർത്ഥം കരൾ തകരാരിലാണെന്ന് ആണ്.കരൾ രോഗിയുടെ ശരീരം ക്ഷീണിക്കുകയും അയാളുടെ സ്വഭാവിക രൂപഭംഗി നഷ്ടപ്പെടുകയും ചെയുന്നു. അമിതമായ മുടി കൊഴിച്ചിലും കവിൾ വീക്കവും ശ്വാസംമുട്ടും കരൾ രോഗിയുടെ ലക്ഷണമാണ്.കരൾ രോഗം മൂർച്ഛിച്ചാൽ വയറിൽ രക്തസ്രാവം ഉണ്ടാക്കുകയും രോഗി രക്തം ഛർദിക്കുകയും ചെയ്യുന്നു. മദ്യവർജ്ജനമാണ് ഇത് തടയാനുള്ള ഏറ്റവും നല്ല മാർഗം.

Leave a Comment

Your email address will not be published. Required fields are marked *